ലാൻഡ് ചെയ്ത വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു വൻ അപകടം; യാത്രക്കാരെ പുറത്തെത്തിച്ചു നിമിഷങ്ങൾക്കുളളിൽ കത്തിയമർന്നു വിമാനം

ടോക്കിയോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനവും കോസ്റ്റ് ഗാര്‍ഡ് വിമാനവുമാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിയെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. വിമാനം പൂര്‍ണമായി കത്തി. ജപ്പാനിലെ പടിഞ്ഞാറന്‍ തീരത്തെ നിയാഗാട്ടയിലെ ഭൂകമ്പ ബാധിതമേഖലയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ട കോസ്റ്റ് ഗാര്‍ഡ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ഹനേഡ വിമാനത്താവളം താല്‍ക്കാലികമായി അടച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

തീപിടിച്ച വിമാനം റണ്‍വേയിലൂടെ അല്‍പദൂരം നീങ്ങി. എന്നാല്‍ അപകടം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ യാത്രക്കാരെ അതിവേഗം എമര്‍ജന്‍സി വാതിലുകളിലൂടെ പുറത്തെത്തിച്ചതായി ജപ്പാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 379 പേരെയും അത്ഭുതകരമായി രക്ഷപെടുത്തി. കോസ്റ്റ് ഗാര്‍ഡ് വിമാനത്തിലെ പൈലറ്റും രക്ഷപെട്ടു. ഹനേഡ വിമാനത്താവളത്തിലേക്ക് ലാന്‍ഡ് ചെയ്ത ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കോസ്റ്റ് ഗാര്‍ഡ് വിമാനം ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം...

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ്

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ് ശാസ്ത്രം പറയുന്നത് എന്താണെങ്കിലും എന്നും...

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

റേഷന്‍ കടകളില്‍ പാസ്‌പോര്‍ട്ട് അപേക്ഷയും

റേഷന്‍ കടകളില്‍ പാസ്‌പോര്‍ട്ട് അപേക്ഷയും ‘കെ സ്റ്റോര്‍’ ആക്കുന്ന റേഷന്‍ കടകളില്‍ ഇനി...

Related Articles

Popular Categories

spot_imgspot_img