പിണറായി വിജയന്റെ ഓണസദ്യയ്ക്ക് വീണ്ടും പണമനുവദിച്ച് ധനകാര്യവകുപ്പ്.

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഓണസദ്യയുടെ പേരിൽ ഖജനാവിൽ നിന്ന് വീണ്ടും ലക്ഷങ്ങൾ അനുവദിച്ച് ധനവകുപ്പ്. ഓണം കഴി‍ഞ്ഞ് നാല് മാസത്തിന് ശേഷമാണ് പണം അനുവദിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നടപ്പിൽ വരുത്തിയ ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ഈ മാസം 13ന് 7.86 ലക്ഷം രൂപയാണ് അധികമായി അനുവദിച്ചത്.

ഓഗസ്റ്റ് 26 ന് നിയമസഭ മന്ദിരത്തിൽ വച്ച് നടത്തിയ ഓണസദ്യ ഏറെ വിവാദമായിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് പോലും സദ്യ തികഞ്ഞില്ല. അവസാന ഘട്ടത്തിൽ കരാറുകാർ സ്ഥലത്ത് നിന്ന് മാറിയതും വാർത്തയായിരുന്നു. പഴയും മോരും കുടിച്ച് മന്ത്രിമാർക്ക് പോലും തൃപ്ത്തിപ്പെടേണ്ടി വന്നു. 15,400 രൂപയാണ് ഓണ സദ്യയുടെ ക്ഷണക്കത്ത് അടിക്കാൻ ചെലവഴിച്ചത്. എത്ര പേർ സദ്യയിൽ പങ്കെടുത്തു എന്നതിന് കൃത്യമായ കണക്കില്ലെന്ന് വിവരവകാശപ്രകാരമുള്ള ചോദ്യത്തിന് സർക്കാർ മറുപടി അടുത്ത കാലത്താണ് നൽകിയത്.

സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തില്‍ നിന്നുള്ള ബില്ലുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് 19 ലക്ഷം രൂപ നേരത്തെ പൊതുഭരണവകുപ്പ് അനുവദിച്ചു. ഇതിനും പുറമേയാണ് ഇപ്പോള്‍ 7.86 ലക്ഷം കൂടി ധനവകുപ്പ് അനുവദിച്ചത്. ഇതോടെ ഓണസദ്യയുടെ ചെലവ് 26, 86, 130 രൂപ ആയി ഉയർന്നു. ഓണസദ്യക്ക് 19,00,130 രൂപ ചെലവായെന്നും നവംബർ 8 ന് ഹോട്ടലിന് പണം നൽകിയെന്നുമായിരുന്നു പൊതുഭരണ വകുപ്പ് ഇത് വരെ ഔദ്യോ​ഗികമായി അറിയിച്ചിരുന്നത്.

 

Read more :സസ്പെൻഡ് ചെയ്യപ്പെട്ട ജനാധിപത്യം.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

ട്രെയിൻ തട്ടി അച്ഛനും രണ്ട് വയസുള്ള കുഞ്ഞിനും ദാരുണാന്ത്യം

പാലക്കാട്: ട്രെയിൻ തട്ടി അച്ഛനും രണ്ട് വയസുള്ള കുഞ്ഞും മരിച്ചു. പാലക്കാട്...

ശസ്ത്രക്രിയക്കിടെ കുടലിൽ മുറിവ്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവെന്നു പരാതി: രോഗി മരിച്ചു

ഗർഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെകോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി....

ആറ്റുകാൽ പൊങ്കാല; ഭക്തജനങ്ങൾക്ക് പ്രത്യേക ക്രമീകരണങ്ങളുമായി റെയിൽവേ

തിരുവനന്തപുരം: നാളെ ആറ്റുക്കാൽ പൊങ്കാല നടക്കാനിരിക്കെ ഭക്തജനങ്ങൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയ്യാതായി...

പണി പാളിയോ? സർക്കാർ വെബ്സൈറ്റുകൾ തുറക്കാൻ ശ്രമിച്ചാൽ എത്തുന്നത് ബെറ്റിങ് ആപ്പുകളിലേക്ക്!

കൊച്ചി: സർക്കാർ വെബ്സൈറ്റുകൾ തുറക്കുമ്പോൾ ചെന്നെത്തുന്നത് ബെറ്റിംഗ് ആപ്പുകളുടെ ഇന്റർഫേസുകളിലേക്കാണെന്ന പരാതികളാണ്...

ചോറ്റാനിക്കര മകം തൊഴൽ ഇന്ന്; പ്രത്യേക ക്രമീകരണങ്ങൾ ഇങ്ങനെ

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രശസ്തമായ മകം തൊഴൽ ഇന്ന്. ഉച്ചയ്ക്ക് രണ്ട്...

ഇടുക്കിയിൽ പോക്സോ കേസിൽ യുവാവിന് ശിക്ഷയായി എട്ടിൻ്റെ പണി…!

ഇടുക്കി നെടുംകണ്ടത്ത്പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 29...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!