കുതിച്ച് കയറി കോവിഡ് .കേരളത്തിൽ 2606 രോ​ഗികൾ. രാജ്യത്ത് രോ​ഗം മൂലം മരിച്ചവരുടെ എണ്ണം ആറായി.

ദില്ലി : കേരളത്തിൽ 24 മണിക്കൂറിനിടെ 265 പേരിൽ കോവിഡ് പടർന്നു. ആകെ രോ​ഗികളുടെ എണ്ണം 2606 ആയി വർ‌ദ്ധിച്ചു. ഒരാൾ കൂടി കേരളത്തിൽ മരിച്ചു. തിരുവനന്തപുരം ജില്ലയിലുള്ള 65 വയസുകാരനാണ് മരിച്ചതെന്ന് സൂചന. സംസ്ഥാന ആരോ​ഗ്യവകുപ്പ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇതോടെ കേരളത്തിൽ രോ​ഗം മൂലം മരിച്ചവരുടെ എണ്ണം മൂന്നായി. കേരളത്തിന് പുറമെ കർണാടകയിൽ രണ്ട് പേരും പഞ്ചാബിൽ ഒരാളും മരിച്ചു. രാജ്യത്ത് രോ​ഗം മൂലം ഒരു മാസത്തിനിടെ മരിച്ചവർ ആറായി. കർണാടകയിൽ 105 പേരിലും തമിഴ്നാട്ടിൽ 104 പേരിലും രോ​ഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് കേരളത്തിന് പുറത്ത് രോ​ഗികളുടെ എണ്ണം 100 കടക്കുന്നത്. കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ രോ​ഗികൾ 2997 ആയി മാറി. 24 മണിക്കൂറിനിടെ രാജ്യത്ത് വർദ്ധിച്ചത് 594 രോ​ഗികൾ. പുതുച്ചേരി , തെലങ്കാന ,മഹാരാഷ്ട്ര, ​ഗുജറാത്ത് , ​ഗോവ സംസ്ഥാനങ്ങളിലും രോ​ഗികളുടെ എണ്ണം വർദ്ധിക്കുന്നു.

കോവിഡ് കേന്ദ്രമായി സിം​ഗപ്പൂർ

ലോകത്ത് കോവിഡ് രോ​ഗികളുടെ കേന്ദ്രമായി സിം​ഗപ്പൂർ. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഒരാഴ്ച്ച കൊണ്ട് കോവിഡ് രോ​ഗികളുടെ എണ്ണം 56,043 ആയി. മുൻ ആഴ്ച്ചയെ അപേക്ഷിച്ച് 75 ശതമാനം വർദ്ധനവ്. ചൈനയിൽ നിന്നും രോ​ഗവ്യാപന റിപ്പോർട്ട് ഒന്നും പുറത്ത് വന്നിട്ടില്ല.

 

Read More :വീണ്ടും മാസ്ക്ക്. മുതിർന്ന പൗരൻമാർക്ക് മാസ്ക്ക് നിർബന്ധമാക്കി കർണാടക. കേരളത്തിന് പുറമെ ​ഗോവയിലും കോവിഡ് വകഭേദം കണ്ടെത്തി. എല്ലാ സംസ്ഥാനങ്ങൾക്കും കത്തെഴുതി കേന്ദ്രം.

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

എന്തൊക്കെ ചെയ്തിട്ടും സർക്കാർ സ്കൂളുകളിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു; കാരണം ഇതാണ്

കൊ​ച്ചി: എ​ട്ടു​വ​ർ​ഷ​ത്തി​നി​ടെ എറണാകുളം ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് കൊ​ഴി​ഞ്ഞുപോയത് നാ​ലാ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ....

കളമശ്ശേരിയില്‍ ഒരു വിദ്യാർത്ഥിക്ക് കൂടി മെനഞ്ചൈറ്റിസ്

കൊച്ചി: കളമശ്ശേരിയില്‍ ഒരു വിദ്യാർത്ഥിക്ക് കൂടി സെറിബ്രല്‍ മെനഞ്ചൈറ്റിസ് രോഗം സ്ഥിരീകരിച്ചു....

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നൽകി; എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂര്‍: മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ട്...

ഒരു വർഷത്തിലേറെയായി ശ്വാസകോശത്തിൽ കുടുങ്ങിയ മീൻമുള്ള് പുറത്തെടുത്ത് കൊച്ചിയിലെ ആശുപത്രി

കൊച്ചി: 64കാരനായ അബ്ദുൾ വഹാബിന് ഒരു വർഷത്തിലേറെയായി ഇടത് വശത്ത് നെഞ്ചുവേദന,...

അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മലയാളി യുവാവ്..! മലയാളിയുടെ ചരിത്രനേട്ടത്തിനു പിന്നിൽ….

അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. കിൽഡെയർ...

ആവശ്യമുള്ള ബുക്കുകളുടെ പേരുകൾ ക്ലിക്ക്‌ ചെയ്താൽ മതി..എടിഎം പോലൊരു പുസ്തകക്കട

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ബുക്ക്‌ വെൻഡിങ് മെഷീൻ കൈരളി തിയറ്ററിൽ. ബുക്ക്‌...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!