ഗവർണർക്കെതിരെ പ്രതിഷേധം : പിന്നിട്ടില്ലെന്ന് എസ്എഫ്ഐ : രണ്ടും കൽപ്പിച്ച് ആരിഫ് മുഹമ്മദ് ഖാൻ

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ കടുത്ത പ്രതിഷേധവുമായി എസ്എഫ്ഐ. സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെയും പ്രസിഡൻറ് അനുശ്രീയുടെയും നേതൃത്വത്തിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.കരിങ്കൊടി ഉയർത്തി ഗസ്റ്റ് ഹൗസിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ബലപ്രയോഗത്തിലൂടെയാണ് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. ഗവർണർക്കെതിരെ കരിങ്കൊടിയും ഗോബാക്ക് വിളികളുമായാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. ഗവർണറെ സർവ്വകലാശാലയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിക്കുകയാണ് എസ്എഫ്ഐ.

ചാൻസലർ ഫാസിസമാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെങ്കിൽ സർവ്വകലാശാലക്ക് പുറത്ത് നിന്നാൽ മതി എന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. സെനറ്റിലേക്കുള്ള ലിസ്റ്റ് ചാൻസലർക്ക് എവിടെ നിന്ന് കിട്ടി? എന്താണ് മറ്റു സംഘടനകൾ മിണ്ടാത്തതെന്നും അനുശ്രീ ചോദിച്ചു. സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് ​ഗവർണർ നടത്തുന്നതെന്നും പാൻ പരാഗ് മുറുക്കി തുപ്പി നടക്കുന്ന ആർഎസ്എസ്സുകാരനാണ് ഗവർണറെന്ന് ആർഷോ ആരോപിച്ചു. ജീവൻ കൊടുക്കേണ്ടി വന്നാലും ചാൻസലറെ ക്യാമ്പസിൽ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി.

കേരളത്തിലെ ക്യാമ്പസുകളിൽ കാലുകുത്താൻ അനുവദിയ്ക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളിക്ക് പിന്നാലെ മൂന്നു ദിവസം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ താമസിക്കാനായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തുന്നത്.ഈ സാഹചര്യത്തിൽ ഗവർണറുടെ സുരക്ഷ പൊലീസ് ശക്തമാക്കി. ഇന്ന് മുതൽ കൂടുതൽ പൈലറ്റ് വാഹനങ്ങളും പട്രോളിങ് സംഘങ്ങളെയും ഏർപ്പെടുത്താൻ പൊലീസ് തീരുമാനിച്ചിരിക്കുകയാണ്.

Read Also :പാർലമെന്റിൽ വെച്ച് സ്വയം തീകൊളുത്താനും പദ്ധതി, ഒരാൾ കൂടി അറസ്റ്റിൽ; പാർലമെന്റ് അതിക്രമത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

spot_imgspot_img
spot_imgspot_img

Latest news

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

Other news

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട

കോഴിക്കോട്: കുന്ദമംഗലത്തെ സ്വകാര്യ ലോഡ്ജ് മുറിയിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി...

സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പ്; അക്രമി അടക്കം 10 പേർ കൊല്ലപ്പെട്ടു

ഓറെബ്രോ: സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഓറെബ്രോ...

ഇന്ദ്രപ്രസ്ഥം ആര് ഭരിക്കും? വോട്ടെടുപ്പ് തുടങ്ങി; രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ

ന്യൂഡൽഹി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ ഡൽഹി ഇന്ന് പോളിങ്...

Related Articles

Popular Categories

spot_imgspot_img