ന്യൂസ് ഡസ്ക്ക് :ഡൊമനിക് മാർട്ടിൻ എന്ന കൊച്ചി സ്വദേശി യഹോവസാക്ഷികൾക്കെതിരെ നടത്തിയ ബോംബാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 24 വയസുകാരനായ മലയാറ്റൂർ സ്വദേശി പ്രവീൺ ഇന്നലെ അർദ്ധരാത്രി മരണത്തിന് കീഴടങ്ങി. പ്രവീണിന്റെ അമ്മയായ റീന ജോസ് (സാലി 45) കഴിഞ്ഞ ശനിയാഴ്ച മരിച്ചു. ,സഹോദരി ലിബ്ന (12) സംഭവസ്ഥലത്ത് തന്നെ ജീവൻ വെടിഞ്ഞു. ഇതോടെ കളമശേരി സ്ഫോടനത്തെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ മരണത്തിന് കീഴടങ്ങി. സ്ഫോടനത്തിൽ പരുക്കേറ്റ് 16 പേരാണ് ഇനി വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 8 പേരും തീവ്രപരിചരണ വിഭാഗത്തിലാണ്.
ആലുവ തൈക്കാട്ടുകാര സ്വദേശി മോളി ജോയ്, പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപ്പടി പുളിയന്‍ വീട്ടില്‍ ലിയോണ പൗലോസ്, ഇടുക്കി കാളിയാര്‍ മുപ്പത്താറ് കവലയില്‍ കുമാരി എന്നിവരാണ് സ്ഫോടനത്തില്‍ ഇത് വരെ മരിച്ചു