ഹജ്ജ് സീസണിന് മുന്നോടിയായി മക്കയിൽ കടുത്ത നിയന്ത്രണം; പെർമിറ്റ് ഇല്ലാതെ പ്രവേശനം നിരോധിച്ചു
റിയാദ്: ഹജ്ജ് സീസണിന് മുന്നോടിയായി മക്കയില്‍ പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം.
ഏപ്രിൽ 13 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.
ഔദ്യോഗിക ഹജ്ജ് പെർമിറ്റില്ലാത്ത വിദേശികൾക്ക് ഇനി മക്കയിൽ പ്രവേശിക്കാൻ സാധിക്കില്ല. തിരക്ക് നിയന്ത്രണവും സുരക്ഷയും മുൻനിർത്തിയാണ് നടപടി.
‘ഇറാന് സഹായിച്ചാല്‍ 50% തീരുവ’; ചൈനക്ക് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്
പ്രവേശനം അനുവദിക്കുന്നത് ഇവർക്കു മാത്രം
- മക്ക ഇഖാമയുള്ളവർ
- ഹജ്ജ് പെർമിറ്റുള്ള തീർഥാടകർ
- ജോലി പെർമിറ്റുള്ളവർ (‘അബ്ഷിർ’, ‘മുഖീം’ വഴി)
ഉംറ തീർഥാടകർക്കുള്ള നിയന്ത്രണം
- ഉംറ വിസയിൽ എത്തിയവർ ഏപ്രിൽ 18-നകം രാജ്യം വിടേണ്ടതാണ്.
- ‘നൂസുക്’ (Nusuk) ആപ്പിലെ ഉംറ പെർമിറ്റ് ഏപ്രിൽ 18 – മെയ് 31 വരെ നിർത്തിവെച്ചു
- ഏപ്രിൽ 18 മുതൽ ഹജ്ജ് വിസയുള്ളവർക്ക് മാത്രം മക്കയിൽ പ്രവേശനാനുമതി
കർശന നിയമനടപടി
മക്കയിലെ താമസകേന്ദ്രങ്ങളിൽ പെർമിറ്റില്ലാത്തവരെ പാർപ്പിക്കുന്നത് ഗുരുതര കുറ്റമായി കണക്കാക്കും. ലംഘിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ദുൽഖഅദ ഒന്നായ ഏപ്രിൽ 18 മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ എത്തിത്തുടങ്ങുന്നതിനാൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.
English Summary:
Saudi Arabia has made permits mandatory for entry into Mecca ahead of the Hajj season, as part of efforts to ensure safety and manage the large influx of pilgrims. Authorities have restricted access to only those with valid Hajj permits, residency in Mecca, or approved work permits, while others, including visitors on Umrah or visit visas, will not be allowed during this period. The government has also warned of strict action against anyone who violates these rules, including those who attempt to enter without authorization or provide accommodation to unauthorized individuals.









