web analytics

അധ്യാപകന്റെ പ്രണയാഭ്യർത്ഥന; വിദ്യാർത്ഥിനിയുടെ മറുപടി ചെരിപ്പുകൊണ്ട്

അധ്യാപകന്റെ പ്രണയാഭ്യർത്ഥന; വിദ്യാർത്ഥിനിയുടെ മറുപടി ചെരിപ്പുകൊണ്ട്

ബെംഗളൂരു: ക്ലാസ് മുറിയിൽ വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയ അധ്യാപകനെതിരെ പ്രതിഷേധം ശക്തമായി. ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളേജിൽ നടന്ന സംഭവത്തിൽ അധ്യാപകനെ വിദ്യാർത്ഥികൾ മർദ്ദിക്കുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

പാഠം പഠിപ്പിക്കുന്നതിനിടെ അധ്യാപകൻ തന്റെ “പ്രണയം” തുറന്നുപറഞ്ഞ്, വിദ്യാർത്ഥികളുടെ മുന്നിൽ നിന്ന് ഒരാൾക്ക് നേരിട്ട് “ഐ ലവ് യൂ” പറയുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇതിനെതിരെ വിദ്യാർത്ഥിനി ശക്തമായി പ്രതികരിക്കുകയും, “ഇത് പ്രിൻസിപ്പലിനോട് അറിയിക്കും” എന്നും വ്യക്തമാക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നീട് ക്ലാസ് വിട്ട് പോകാൻ ശ്രമിച്ച അധ്യാപകനെ മറ്റ് വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചതായാണ് റിപ്പോർട്ട്. മറ്റൊരു ദൃശ്യത്തിൽ വിദ്യാർത്ഥിനി അധ്യാപകനെ ചെരുപ്പുകൊണ്ട് അടിക്കുന്നതും കാണാം.

സംഭവത്തിന് പിന്നാലെ അധ്യാപകൻ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി വിവരമുണ്ട്. ഇതിനിടെ, അബ്ദുൽ എന്ന അധ്യാപകനെ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തതായി അറിയിച്ചു. കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

സംഭവം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-വിദ്യാർത്ഥി ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

English Summary

A professor in a Bengaluru medical college was allegedly beaten by students after proposing to a female student inside a classroom. The incident, captured on video, shows the professor expressing love during class, leading to confrontation. The college has suspended the accused and initiated an investigation.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

ക്യാമ്പസിൽ രാഷ്ട്രീയ പോര്! ‘സ്ഥാനാർഥിയെ തൊടാൻ നീ ആരാടാ’; അബിനെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ

ക്യാമ്പസിൽ രാഷ്ട്രീയ പോര്! ‘സ്ഥാനാർഥിയെ തൊടാൻ നീ ആരാടാ’; അബിനെ തടഞ്ഞ്...

ഗ്യാസ് സിലിണ്ടർ നൽകൂ, ഒരു മാസം ഫ്രീ ബിരിയാണി കഴിക്കൂ; ഹോട്ടലിന്റെ ബിരിയാണി ചലഞ്ച് വൈറൽ !

ഹോട്ടലിന്റെ ബിരിയാണി ചലഞ്ച് വൈറൽ പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷം ആഗോളതലത്തിൽ ഇന്ധന...

ആന്ധ്രയിൽ ദാരുണ ബസ് അപകടം: ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; പിഞ്ചുകുഞ്ഞുങ്ങളടക്കം 14 മരണം

ആന്ധ്രയിൽ ബസ് അപകടം: ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് 14 മരണം ആന്ധ്രപ്രദേശിലെ വിജയവാഡയ്ക്ക്...

ഓട്ടോ ഡ്രൈവർ 10 ലക്ഷം കവർന്നു എന്ന് നാടകമൊരുക്കി വയോധിക; പോലീസ് കണ്ടെത്തിയത് സത്യം

ഓട്ടോ ഡ്രൈവർ 10 ലക്ഷം കവർന്നു എന്ന് നാടകമൊരുക്കി വയോധിക; പോലീസ്...

സ്കൂൾ അവധി വെട്ടിക്കുറച്ചോ? രക്ഷിതാക്കളും വിദ്യാർത്ഥികളും ശ്രദ്ധിക്കുക; പ്രചരിക്കുന്നത് വ്യാജവാർത്ത!

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളുടെ മധ്യവേനൽ അവധി വെട്ടിക്കുറച്ചു എന്ന തരത്തിൽ കഴിഞ്ഞ...

മദ്യപിക്കാൻ വേണ്ടി എന്തും ചെയ്യും! ലക്ഷങ്ങളുടെ വെൽഡിങ് മെഷീനുകൾ വിറ്റത് വെറും 15,000 രൂപയ്ക്ക്

മദ്യപിക്കാൻ വേണ്ടി എന്തും ചെയ്യും! ലക്ഷങ്ങളുടെ വെൽഡിങ് മെഷീനുകൾ വിറ്റത് വെറും...

Related Articles

Popular Categories

spot_imgspot_img