web analytics

ഇസ്രയേൽ ആക്രമണം: ഇറാൻ സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇസ്രയേൽ ആക്രമണം: ഇറാൻ സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ജറുസലം: ഇറാനിൽ ഇസ്രയേൽ നടത്തിയ രാത്രിയാക്രമണത്തിൽ ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ.

എന്നാൽ അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് വ്യക്തമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ടിന്റെ പ്രകാരം ലാരിജാനി കൊല്ലപ്പെട്ടോ ഗുരുതരമായി പരുക്കേറ്റോ എന്നതിൽ ആശയക്കുഴപ്പം തുടരുന്നു.

അതേസമയം, ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ലാരിജാനി കൊല്ലപ്പെട്ടതായി അവകാശപ്പെട്ടു. ഇറാൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.

ഇറാൻ ഭരണകൂടത്തിലെ ശക്തനായ നേതാക്കളിലൊരാളായ ലാരിജാനി, പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ അടുത്ത അനുയായിയായിരുന്നു.

ടെഹ്റാനിൽ നടന്ന ഖുദ്സ് ദിന റാലിയിലാണ് അദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

ഇസ്രയേൽ മാധ്യമങ്ങൾ അനുസരിച്ച് ബസിജ് സേനാ തലവൻ ഗുലാംറെസ സുലൈമാനിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.

ലാരിജാനിയുടെ മരണം സ്ഥിരീകരിക്കുകയാണെങ്കിൽ ഇറാന്റെ രാഷ്ട്രീയ-സുരക്ഷാ ഘടനയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

ഇതിനിടെ, ഗൾഫ് മേഖലയിലെ സംഘർഷം ശക്തമാകുന്നതിനിടെ ഇറാൻ പ്രതികാര നടപടികൾക്ക് മുന്നൊരുങ്ങുന്നതായി സൂചന.

യുഎസ് ടോർപ്പിഡോ ആക്രമണത്തിൽ നാവികർ കൊല്ലപ്പെട്ടതിന് പകരം ചോദിക്കുമെന്ന് ഇറാൻ നാവികസേന മേധാവി വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് തുറക്കാൻ യുഎസ് അന്താരാഷ്ട്ര സൈനിക സഹായം തേടിയതും, യൂറോപ്യൻ രാജ്യങ്ങൾ ജാഗ്രതയോടെ പ്രതികരിച്ചതും മേഖലയിൽ സംഘർഷാവസ്ഥ കൂടുതൽ ഗുരുതരമാക്കുന്നു.

English Summary

Reports claim that Iran’s top security official Ali Larijani may have been killed in an Israeli overnight strike, though there is no official confirmation yet. Israeli Defense Minister Israel Katz stated that Larijani was killed, while Iranian authorities have not responded.

Larijani is considered one of the most influential figures in Iran’s power structure and a close ally of Supreme Leader Ayatollah Ali Khamenei. Reports also suggest that Basij commander Gholamreza Soleimani may have been killed.

Meanwhile, tensions in the Gulf region are escalating, with Iran warning of retaliation following a US torpedo attack. The situation remains volatile with increasing global military involvement.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിന്നാലെ ചാടി; പിതാവിന് ദാരുണാന്ത്യം

കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിന്നാലെ ചാടി; പിതാവിന് ദാരുണാന്ത്യം Wadakkanchery: കിണറ്റിൽ...

കൊട്ടാരക്കരയിൽ കനാൽ തകർച്ച; വെള്ളപ്പാച്ചിൽ; ഓട്ടോറിക്ഷയും ബൈക്കും ഒഴുകിപ്പോയി, ജീവൻ തിരിച്ചുകിട്ടി അനന്തു

കൊട്ടാരക്കരയിൽ കനാൽ തകർച്ച; വെള്ളപ്പാച്ചിൽ; ഓട്ടോറിക്ഷയും ബൈക്കും ഒഴുകിപ്പോയി, ജീവൻ തിരിച്ചുകിട്ടി...

യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ്

യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ് Thrissur:...

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ കൊല്ലം: കൊട്ടാരക്കര താലൂക്ക്...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

Related Articles

Popular Categories

spot_imgspot_img