web analytics

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

ന്യൂഡൽഹി: പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഇത്തവണ സീറ്റ് ലഭിക്കില്ലെന്ന സൂചന.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയാണ് കോൺഗ്രസ് പരിഗണിക്കുന്നതെന്നാണ് വിവരം.

മുഹമ്മദ് ഷിയാസിന് പുറമെ ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടെങ്കിലും വി.ഡി. സതീശന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ഷിയാസിന് മുൻതൂക്കം ലഭിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ലൈംഗികാതിക്രമക്കേസിൽ പ്രതിയായത് എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. മാർച്ച് 26-ന് കേസ് പരിഗണിക്കാനിരിക്കെ ഹൈക്കമാൻഡ് സ്ഥാനാർഥിത്വം നിഷേധിച്ചതായും വിവരം.

കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയിലെ മുതിർന്ന ദേശീയ നേതാക്കൾ എൽദോസിന്റെ സ്ഥാനാർഥിത്വത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു.

തിങ്കളാഴ്ച വൈകീട്ടുവരെ എൽദോസിന് വീണ്ടും മത്സരിക്കാൻ സാധ്യത നിലനിന്നിരുന്നുവെങ്കിലും, അവസാനമായി ചേർന്ന സ്‌ക്രീനിങ് കമ്മിറ്റിയിൽ അദ്ദേഹത്തെ സ്ഥാനാർഥിയാക്കേണ്ടെന്ന നിലപാട് ഉറപ്പിക്കുകയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാട് കോൺഗ്രസ് നേതൃത്വം ശക്തമായി തുടരുന്നു. കെ. സുധാകരനും അടൂർ പ്രകാശനും ഉൾപ്പെടെ മത്സര സന്നദ്ധത അറിയിച്ച എംപിമാർക്ക് സീറ്റ് നൽകാതിരിക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചതായാണ് സൂചന.

അടൂർ പ്രകാശുമായി ഇതിനകം നേതാക്കൾ ആശയവിനിമയം നടത്തിയതായി റിപ്പോർട്ടുണ്ട്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ കെ. സുധാകരൻ ഉറച്ച് നിൽക്കുകയാണ്. ഡൽഹിയിലെത്തിയ അദ്ദേഹം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

ഡൽഹിയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെ സുധാകരനുമായി ഫോണിൽ സംസാരിച്ചു. അദ്ദേഹത്തെ അനുനയിപ്പിക്കാൻ പാർട്ടി ശ്രമം തുടരുകയാണ്.

ഇതിനിടെ കണ്ണൂർ ഡിസിസിയിൽ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. “പിണറായി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിന്റെ പടനായകൻ കെ. സുധാകരൻ എത്തുന്നു” എന്ന സന്ദേശമുള്ള പോസ്റ്ററുകളാണ് ശ്രദ്ധ നേടുന്നത്.

English Summary

Congress is unlikely to give a ticket to sitting MLA Eldhose Kunnappilly in the Perumbavoor constituency. Reports suggest that DCC President Muhammed Shiyas is the frontrunner for the seat.

Other names, including Ullas Thomas and Manoj Moothedam, are also under consideration, but Shiyas is said to have the edge due to his proximity to opposition leader V.D. Satheesan.

Kunnappilly’s candidacy has reportedly been affected by a sexual assault case against him. The Congress screening committee has taken a strong stand against fielding him, especially with the case coming up for consideration on March 26.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

Other news

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: പി.ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് തൊടുപുഴ സ്ഥാനാർഥി

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: പി.ജെ ജോസഫിന്റെ മകൻ...

വിവാഹ വിരുന്നിൽ രസഗുള വില്ലനായി; 41കാരന് ദാരുണാന്ത്യം

വിവാഹ വിരുന്നിൽ രസഗുള വില്ലനായി; 41കാരന് ദാരുണാന്ത്യം ജംഷഡ്പുര്‍: വിവാഹ സല്‍ക്കാരത്തിനിടെ രസഗുള...

ഇസ്രയേൽ ആക്രമണം: ഇറാൻ സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇസ്രയേൽ ആക്രമണം: ഇറാൻ സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട് ജറുസലം:...

എൽദോസ് കുന്നപ്പിള്ളി പുറത്ത്; രമേഷ് പിഷാരടി പാലക്കാട്, വട്ടിയൂർക്കാവിൽ മുരളീധരൻ; കോൺഗ്രസിന്റെ ആദ്യ പട്ടികയിൽ 55 പേർ

എൽദോസ് കുന്നപ്പിള്ളി പുറത്ത്; രമേഷ് പിഷാരടി പാലക്കാട്, വട്ടിയൂർക്കാവിൽ മുരളീധരൻ; കോൺഗ്രസിന്റെ...

ഡോ. വന്ദന ദാസ് വധക്കേസ്: ശിക്ഷാവിധി ഇന്ന്

ഡോ. വന്ദന ദാസ് വധക്കേസ്: ശിക്ഷാവിധി ഇന്ന് Kollam: ഡ്യൂട്ടിക്കിടെ യുവ ഡോക്ടറെ...

Related Articles

Popular Categories

spot_imgspot_img