രാഷ്ട്രീയ ജീവിതത്തിനിടയിലും സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് സുരേഷ്‌ഗോപി. ഇടയ്‌ക്കൊന്ന് കരിയറില്‍ ഇടവേള എടുത്തെങ്കിലും വീണ്ടും മലയാള സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് താരം. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഗരുഡന്‍ ആണ് ഏറ്റവും പുതിയതായി പുറത്തിറങ്ങാനുള്ള ചിത്രം.
സിരകളില്‍ ആവേശം കൊള്ളിക്കുന്ന ഡയലോഗുകള്‍ കൊണ്ട് മലയാളീ ഹൃദയങ്ങള്‍ നെഞ്ചിലേറ്റിയ സുരേഷ് ഗോപിയെ അന്യഭാഷാ ചിത്രങ്ങളില്‍ ഇതുവെരയും കണ്ടിട്ടില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി മലയാളീ താരങ്ങള്‍ തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച് തകര്‍ത്താടുമ്പോള്‍ ആക്ഷന്‍ കിംഗായ സുരേഷ് ഗോപി മാത്രം അന്യഭാഷാചിത്രങ്ങളോട് മുഖം തിരിക്കുന്നതിന് പിന്നിലെ കാരണമെന്ത്?
ഇതിന്റെ കാരണം അന്വേഷിച്ച് ചെന്നപ്പോഴൊക്കെയും പുഞ്ചിരി മാത്രമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. എന്നാല്‍ ഇതാദ്യമായി മറ്റുഭാഷകളില്‍ നിന്നുള്ള മാറിനില്‍പ്പിന്റെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് താരം. കന്നഡയും തെലുങ്കുമെല്ലാം ഇപ്പോഴും വളരെ രൂക്ഷമായ സ്വപ്‌നമായിട്ടാണത്രേ താരം കരുതുന്നത്. തമിഴില്‍ പോലും വളരെ കുറച്ച് ചിത്രങ്ങളാണ് സുരേഷ് ഗോപി ചെയ്തത്. അതിന് കാരണം മലയാളത്തേക്കാള്‍ നന്നായി തമിഴ് സംസാരിക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസമാണ്. എന്നാല്‍ കന്നഡയും തെലുങ്കും ഇപ്പോഴും തനിക്ക് വഴങ്ങിത്തരില്ലെന്നാണ് സുരേഷ്‌ഗോപിയുടെ രോദനം. അറിയാത്ത കാര്യം ചെയ്യുന്നതിനേക്കാള്‍ നല്ലത് അത് ചെയ്യാതിരിക്കുന്നതല്ലേ.. എന്റെ കംഫര്‍ട്ട് സോണില്‍ നിന്നുകൊണ്ട് ചെയ്യാവുന്ന മികച്ച കഥാപാത്രങ്ങള്‍ ചെയ്യുന്നതാണ് നല്ലത്. ഹിന്ദി, ഇംഗ്‌ളീഷ് എന്നീ ഭാഷകളില്‍ എനിക്കുള്ള പ്രാവീണ്യം എടുത്തുപറയേണ്ടതില്ല. സ്വന്തം ഭാഷയ്ക്ക് പ്രാധാന്യം നല്‍കിയതിനാല്‍ തേടിവന്ന പല അവസരങ്ങളും തള്ളിക്കളഞ്ഞു. അതിന്റെ കാരണം പറഞ്ഞ് അതൊരു തള്ളാക്കി മാറ്റാന്‍ എനിക്ക് താല്‍പര്യമില്ല”
നല്ല സിനിമകള്‍ മാത്രം തെരഞ്ഞെടുക്കുക എന്നതല്ല, മറിച്ച് ചെയ്യുന്ന സിനിമകള്‍ നല്ല സിനിമകളാക്കി മാറ്റുക എന്നതാണത്രേ സുരേഷ് ഗോപിയുടെ ശ്രമം.
Also Read: ഇത് എന്റെ കരിയറിൽ തന്നെ മറക്കാനാവാത്ത സംഭവം ; ഹണിയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ