ഹണി റോസ് നായികയാകുന്ന ‘റേച്ചൽ’ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയായി. ഹണി റോസിന്റെ ഓരോ വാർത്തകളും ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട് . പലപ്പോഴും തരാം പങ്കു വെക്കുന്ന ഫോട്ടോസും വിഡിയോകളും ചർച്ചയാകാറുണ്ട് . അതിലുപരി ബോഡിഷെമിങ് നേരിടുന്ന നായികമാരുടെ കൂട്ടത്തിലും തരാം മുൻപട്ടികയിലുണ്ട് .സിനിമയ്ക്കും പുറമേ ഉദ്ഘാടന ചടങ്ങുകളിലും താരമായി മാറുകയാണ് ഇപ്പോൾ ഹണി റോസ്.ആരാധകർ ഏറെയുള്ള താരത്തിന്റെ പോസ്റ്റുകൾ നിമിഷനേരം കൊണ്ട് വൈറൽ ആക്കുന്നത് പുതുമയല്ല . ഫോട്ടോഷൂട്ടുകളുടെയും ഉദ്ഘാടന പരിപാടികളുടെയും പേരിൽ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണങ്ങൾക്കും ഹണി റോസ് ഇരയായിട്ടുണ്ട്. എന്നാൽ വിമർശനങ്ങളെ താരം സധൈര്യം നേരിടാറുണ്ട്
റേച്ചൽ’ ചിത്രത്തിന്റെ വിശേഷങ്ങളുമായി താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് വൈറൽ ആകുന്നത് . ഷൂട്ടിംഗ് പൂർത്തിയായ വിവരം ഹണി റോസ് അറിയിച്ചു . തനിക്ക് മറക്കാനാവത്ത അധ്യായമാണ് കഴിഞ്ഞു പോയത് എന്നാണ് ഹണി റോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.ചോരയൂറുന്ന വെട്ടുകത്തിയുമായി ഇറച്ചിവെട്ടുകാരിയുടെ ലുക്കിലുള്ള ഹണി റോസിനെ ആയിരുന്നു റേച്ചലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചത്. 18 വർഷത്തെ തന്റെ കരിയറിൽ ആദ്യമായിട്ടാണ് ആനന്ദിനി ബാലയെ പോലെ സിനിമയെ ഇത്രയും ആവേശത്തോടെ സമീപിക്കുന്ന സംവിധായികക്കൊപ്പം വർക്ക് ചെയ്യുന്നതെന്ന് ഹണി റോസ് കുറിച്ചു.
കഴിഞ്ഞ മുപ്പത് ദിവസങ്ങൾ തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു അധ്യായമാണെന്നും ഇൻസ്റ്റഗ്രാമിൽ ഹണി കുറിച്ചിട്ടുണ്ട്. റേച്ചലായി മാറിയതും മികച്ചൊരു അനുഭവമായിരുന്നുവെന്നും നടി കുറിപ്പിൽ പറയുന്നുണ്ട്. അതേസമയം, എബ്രിഡ് ഷൈൻ നിർമ്മതാവാകുന്ന ചിത്രമാണ് റേച്ചൽ.ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് റേച്ചൽ നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു.
അങ്കിത് മേനോനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നത്. ചന്ദ്രു ശെൽവരാജാണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ ഡിസൈൻ – എം ബാവ, എഡിറ്റിംഗ് – മനോജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈൻ പ്രൊഡ്യൂസർ – പ്രിജിൻ ജെ പി.
Read Also ; ശിവകാർത്തികേയൻ , സംഗീത സംവിധായകൻ പോരിൽ ട്വിസ്റ്റ് : ശിവകാർത്തികേയനെ പിന്തുണച്ച് സംഗീത സംവിധായകന്റെ മുൻ ഭാര്യ