തെന്നിന്ത്യൻ സിനിമാ ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നിലേക്ക് ‘പുഷ്പ’ താരം അല്ലു അർജുൻ അകപ്പെട്ടിരിക്കുകയാണ്.
ബ്രാൻഡ് മാനേജരായ കാവേരി ബറുവ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ അല്ലു അർജുന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ പുകയുകയാണ്.
താരത്തെ കാണുന്നതിന് മുൻപ് പാലിക്കേണ്ട 42 അലിഖിത നിയമങ്ങൾ പുറത്തായതോടെ ആരാധകരും വിമർശകരും രണ്ട് ചേരിയിലായിക്കഴിഞ്ഞു.
നേരിട്ട് കണ്ണിൽ നോക്കരുത്, ഹസ്തദാനം പാടില്ല: പ്രോട്ടോക്കോൾ ലിസ്റ്റിലെ ഞെട്ടിക്കുന്ന നിബന്ധനകൾ
അല്ലു അർജുനുമായി കൂടിക്കാഴ്ച നടത്തുന്നവർ പാലിക്കേണ്ട 42 കർശന നിർദ്ദേശങ്ങളാണ് ഇപ്പോൾ ചർച്ചാവിഷയം.
താരത്തെ കാണുമ്പോൾ നേരിട്ട് കണ്ണുകളിലേക്ക് നോക്കാൻ പാടില്ലെന്നും, അദ്ദേഹം അനുവാദം നൽകുന്നത് വരെ സംസാരിക്കാൻ പാടില്ലെന്നുമാണ് പ്രധാന നിബന്ധന.
ശാരീരിക സമ്പർക്കമോ ഹസ്തദാനമോ കർശനമായി നിരോധിച്ചിരിക്കുന്നു.
എപ്പോഴും മൂന്നടി അകലം പാലിക്കണമെന്നും, ‘ബണ്ണി’ എന്നോ ‘സ്റ്റൈലിഷ് സ്റ്റാർ’ എന്നോ പഴയ പേര് വിളിക്കാതെ
‘സർ’ അല്ലെങ്കിൽ ‘ഐക്കൺ സ്റ്റാർ’ എന്ന് മാത്രമേ അഭിസംബോധന ചെയ്യാവൂ എന്നും നിർദ്ദേശത്തിലുണ്ട്.
കൈകൾ പോക്കറ്റിൽ ഇടുന്നത് പോലും നിരോധിച്ചിട്ടുള്ള ഈ ലിസ്റ്റ് സോഷ്യൽ മീഡിയയിൽ വൻ പരിഹാസത്തിനാണ് വഴിതുറന്നിരിക്കുന്നത്.
ഭീഷണിയും സൈബർ ഗുണ്ടായിസവും; വീഡിയോ പിൻവലിക്കാൻ നിർബന്ധിതയായെന്ന് പോഡ്‌കാസ്റ്റ് അവതാരക
വിവാദ വെളിപ്പെടുത്തൽ നടത്തിയ കാവേരി ബറുവയെ അല്ലു അർജുന്റെ പിആർ ടീം വേട്ടയാടുകയാണെന്ന പുതിയ ആരോപണവുമായി ‘സ്വീകൃതി ടോക്സ്’ അവതാരക രംഗത്തെത്തി.
ഭീഷണിയെത്തുടർന്നാണ് വീഡിയോ നീക്കം ചെയ്തതെന്നും, ബോട്ടുകളെ ഉപയോഗിച്ച് ആസൂത്രിതമായ സൈബർ ആക്രമണമാണ് നടന്നതെന്നും അവതാരക ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി.
ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി
“അധികാരത്തിന് പിന്നാലെ പായുന്ന അല്ലു അർജുനും ടീമും വെറും തോൽവികളാണ്” എന്ന രൂക്ഷമായ ഭാഷയിലാണ് അവതാരക പ്രതികരിച്ചത്.
സത്യം പറയുന്നവരുടെ കരിയർ നശിപ്പിക്കാനാണ് താരം ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.
പ്രതിച്ഛായ തകർക്കാൻ ബോധപൂർവ്വമായ ശ്രമം; ആരോപണങ്ങൾ നിഷേധിച്ച് അല്ലു അർജുന്റെ നിയമവിഭാഗം
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അല്ലു അർജുൻ പ്രതികരിച്ചു.
ഇത്തരം നിബന്ധനകൾ തന്റെ ടീമിനില്ലെന്നും തന്റെ അന്തസ്സിനെ തകർക്കാനുള്ള നീക്കമാണിതെന്നും താരം വ്യക്തമാക്കി.
ഇതിനോടകം തന്നെ നിയമനടപടികൾ ആരംഭിച്ചതായും വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും താരത്തിന്റെ ഓഫീസ് അറിയിച്ചു.
ഇതിനിടെ ആരോപണം ഉന്നയിച്ച കാവേരി ബറുവ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
English Summary: Allu Arjun is embroiled in a controversy following claims by brand manager Kaveri Baruah about a bizarre 42-point protocol required to meet him, including a ban on eye contact and handshakes. The podcast host who aired these claims alleged that Allu Arjun’s PR team used cyber-bullying and threats to suppress the story. While the actor’s team has denied all allegations and initiated legal action, the internet is divided over the “star culture” and PR control in the industry.









