web analytics

വർഷത്തിൽ അഞ്ചല്ല, പത്ത്; ലൈസൻസ് റദ്ദാക്കുന്ന വ്യവസ്ഥ പരിഷ്‌കരിച്ച് നടപ്പിലാക്കാൻ കേരളം

വർഷത്തിൽ അഞ്ചല്ല, പത്ത്; ലൈസൻസ് റദ്ദാക്കുന്ന വ്യവസ്ഥ പരിഷ്‌കരിച്ച് നടപ്പിലാക്കാൻ കേരളം

തിരുവനന്തപുരം:

വർഷത്തിൽ അഞ്ചോ അതിലധികമോ ഗതാഗത നിയമലംഘനങ്ങൾ നടത്തിയാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കണമെന്ന കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി സംസ്ഥാനത്ത് അതേപടി നടപ്പാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. 

പകരം, വർഷത്തിൽ പത്തോ അതിലധികമോ നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് റദ്ദാക്കുന്ന വ്യവസ്ഥയായി പരിഷ്‌കരിച്ച് സംസ്ഥാനത്ത് നടപ്പാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം.

ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാർക്ക് സമർപ്പിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 

ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്ര നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേശ്‌കുമാർ വ്യക്തമാക്കിയതിന്റെ തുടർച്ചയായാണ് വകുപ്പിന്റെ നടപടി. 

മന്ത്രിയുടെ നിർദേശപ്രകാരമാണ് ഭേദഗതി നിർദേശങ്ങൾ തയ്യാറാക്കുന്നത്.

അതേസമയം, ചരക്കുലോറികളും ബസുകളും അടക്കമുള്ള വാണിജ്യ വാഹനങ്ങളാണ് കൂടുതലായി നിയമലംഘനം നടത്തുന്നതെന്നും അവയെ നിയന്ത്രിക്കാൻ കർശന വ്യവസ്ഥകൾ അനിവാര്യമാണെന്നും വകുപ്പ് സർക്കാരിന് മുന്നിൽ വയ്ക്കും.

റോഡപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 21നാണ് കേന്ദ്ര സർക്കാർ മോട്ടോർ വാഹന നിയമത്തിൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി ഭേദഗതി കൊണ്ടുവന്നത്. 

ഈ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കാനുള്ള നീക്കം വകുപ്പ് ആരംഭിച്ചിരുന്നെങ്കിലും മന്ത്രി ഇടപെട്ട് അത് തടയുകയായിരുന്നു.

ഇതിനിടെ, ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനുള്ള ബോധവത്കരണ പരിപാടികൾക്കും മോട്ടോർ വാഹന വകുപ്പ് തുടക്കം കുറിച്ചു. 

വകുപ്പിന്റെ ഔദ്യോഗിക ചിഹ്നമായ ‘മോട്ടു’ എന്ന ആനക്കുട്ടിയുടെ വേഷത്തിലാണ് ബോധവത്കരണം നടത്തുന്നത്.

സീബ്രാ ക്രോസിംഗിൽ സിഗ്നൽ ലംഘിച്ച് വാഹനം മുന്നോട്ടെടുക്കുന്നവരെ മോട്ടു ഗദയുടെ രൂപത്തിലുള്ള ബലൂൺ ഉപയോഗിച്ച് തടയും. 

നിയമലംഘനം ചെയ്യുന്നവരെ മോട്ടു ശാസിക്കുകയും, നിയമം പാലിക്കുന്നവർക്ക് മധുരം നൽകുകയും ചെയ്യും. നിയമലംഘനം ആവർത്തിക്കുന്നവർക്ക് വകുപ്പിന്റെ ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.

English Summary

Kerala Motor Vehicles Department plans to modify the Central rule that cancels driving licences after five violations per year. The state is likely to enforce licence cancellation only after ten or more violations annually, following directions from Transport Minister K.B. Ganesh Kumar. The department has also launched public awareness programmes to curb traffic violations.

kerala-mvd-plans-ten-violations-rule-for-licence-cancellation

Kerala MVD, Driving Licence Cancellation, Motor Vehicles Act Amendment, Traffic Violations, Kerala Transport News, Road Safety, K B Ganesh Kumar

spot_imgspot_img
spot_imgspot_img

Latest news

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

Other news

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ അതികായനും വടകരയുടെ പ്രിയപ്പെട്ട ജനപ്രതിനിധിയുമായിരുന്ന മുതിർന്ന കോൺഗ്രസ്...

‘ഈ മണ്ണില്‍ നിന്നു വേണ്ട’; ഇറാനെതിരെ അമേരിക്ക–ഇസ്രയേൽ നീക്കങ്ങൾക്ക് താവളങ്ങൾ നൽകില്ലെന്ന് സ്പെയിൻ

'ഈ മണ്ണില്‍ നിന്നു വേണ്ട'; ഇറാനെതിരെ അമേരിക്ക–ഇസ്രയേൽ നീക്കങ്ങൾക്ക് താവളങ്ങൾ നൽകില്ലെന്ന്...

സിനിമയെ വെല്ലുന്ന കൊലപാതകം! ലിവ്-ഇൻ പങ്കാളിയെ കൊന്ന കേസിൽ നടി ബിന്ദു അറസ്റ്റിൽ

സിനിമയെ വെല്ലുന്ന കൊലപാതകം! ലിവ്-ഇൻ പങ്കാളിയെ കൊന്ന കേസിൽ നടി ബിന്ദു...

ആശങ്കയുടെ മുനയിൽ ആകാശം! മുംബൈ–ദുബായ് എമിറേറ്റ്സ് വിമാനത്തിന് മിസൈൽ ഭീഷണി; ലാൻഡിംഗിന് മുമ്പ് രണ്ടുതവണ ‘ഗോ അറൗണ്ട്’

ആശങ്കയുടെ മുനയിൽ ആകാശം! മുംബൈ–ദുബായ് എമിറേറ്റ്സ് വിമാനത്തിന് മിസൈൽ ഭീഷണി; ലാൻഡിംഗിന്...

പശ്ചിമേഷ്യൻ സംഘർഷം: സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് യൂസഫലി

പശ്ചിമേഷ്യൻ സംഘർഷം: സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് യൂസഫലി ദുബായ്: ഇറാൻ–ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ...

Related Articles

Popular Categories

spot_imgspot_img