web analytics

ചത്താ പച്ച” ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിൻ്റെ മോഹൻലാൽ; ബുക്കിങ് ആരംഭിച്ചു; ആഗോള റിലീസ് ജനുവരി 22ന്

ചത്താ പച്ച” ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിൻ്റെ മോഹൻലാൽ; ബുക്കിങ് ആരംഭിച്ചു; ആഗോള റിലീസ് ജനുവരി 22ന്

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി ഒരുങ്ങുന്ന ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസ്’ എന്ന ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ.

മോഹൻലാൽ പങ്കെടുത്ത ഒരു പ്രൊമോ വീഡിയോ പുറത്തിറക്കിയതോടെയാണ് ഈ സന്തോഷവാർത്ത ചിത്രത്തിന്റെ ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.

പ്രൊമോ വീഡിയോയിൽ മോഹൻലാൽ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

“ഈ ചിത്രത്തിൽ എന്റെ ഒരു കൂട്ടുകാരനും അഭിനയിക്കുന്നുണ്ട്” എന്ന മോഹൻലാലിന്റെ പരാമർശം, ചിത്രത്തിൽ അതിഥിതാരമായി മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നുവെന്ന കാര്യം കൂടുതൽ ഉറപ്പിക്കുന്നതായാണ് ആരാധകർ വിലയിരുത്തുന്നത്.

സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് U/A 13+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2026 ജനുവരി 22ന് ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിലെത്തും.

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നവാഗതനായ അദ്വൈത് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ അനന്തരവൻ കൂടിയാണ് അദ്വൈത് നായർ. റീൽ വേൾഡ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്.

ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് ഈ നിർമ്മാണ കമ്പനി രൂപം കൊണ്ടത്. റിതേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് നിർമ്മാതാക്കൾ.

കേരളത്തിലെ തീയറ്റർ വിതരണാവകാശം ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസിനാണ്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു.

അർജുൻ അശോകൻ – ലോക്കോ ലോബോ, റോഷൻ മാത്യു – വെട്രി, വിശാഖ് നായർ – ചെറിയാൻ, ഇഷാൻ ഷൗക്കത്ത് – ലിറ്റിൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിലെത്തുന്നത്.

മെഗാസ്റ്റാർ മമ്മൂട്ടി ‘വാൾട്ടർ’ എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രെയ്‌ലർ ലോഞ്ചും കൊച്ചിയിൽ വെച്ച് നടന്നു. ട്രെയ്‌ലറിനും ഗാനങ്ങൾക്കും പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

“നെഞ്ചിലെ” എന്ന മെലഡി, ടൈറ്റിൽ ട്രാക്ക്, “നാട്ടിലെ റൗഡീസ്” എന്നീ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റായി മാറിയിട്ടുണ്ട്.

ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ–ഇഹ്സാൻ–ലോയ് ആദ്യമായി മലയാളത്തിൽ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ മ്യൂസിക് അവകാശം ടി-സീരിസ് സ്വന്തമാക്കി.

ഫോർട്ട് കൊച്ചിയിലെ ഒരു അണ്ടർഗ്രൗണ്ട് WWE സ്റ്റൈൽ റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം, മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ആക്ഷൻ കോമഡി അനുഭവമാകുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

WWEയെ അനുസ്മരിപ്പിക്കുന്ന വമ്പൻ റെസ്ലിങ് ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

115-ലധികം രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്ചേഴ്സ് സഹകരിച്ചാണ് വമ്പൻ റിലീസ്.

പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ നോർത്ത് ഇന്ത്യൻ വിതരണാവകാശം ധർമ്മ പ്രൊഡക്ഷൻസ് സ്വന്തമാക്കി. അവർ വിതരണം ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ‘ചത്താ പച്ച’.

തെലുങ്ക് സംസ്ഥാനങ്ങളിൽ മൈത്രി മൂവി മേക്കേഴ്‌സ്, തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളിൽ പിവിആർ ഇൻോക്സ് പിക്ചേഴ്സ് എന്നിവരാണ് ചിത്രം വിതരണം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം ആഗോള റിലീസായെത്തും.

English Summary

“Chatta Pacha – Ring of Rowdies,” the first full-length WWE-style action comedy in Malayalam cinema, has kickstarted its ticket booking with superstar Mohanlal buying the first ticket. A promo video featuring Mohanlal has gone viral, also hinting at Mammootty’s special appearance. Certified U/A 13+, the film is scheduled for a worldwide theatrical release on January 22, 2026, across more than 115 countries as a pan-Indian, multi-language release.

chatta-pacha-mohanlal-first-ticket-booking-starts-global-release

Chatta Pacha, Mohanlal, Mammootty, Malayalam Cinema, WWE Style Action, Action Comedy Film, Pan Indian Release, January 2026 Releas

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

താപനില ഉയർന്നു: വേനലിൽ വാടാൻ തുടങ്ങി ഏലത്തോട്ടങ്ങൾ; നെഞ്ചിൽ തീയുമായി കർഷകർ

താപനില ഉയർന്നു. വേനലിൽ വാടാൻ തുടങ്ങി ഏലത്തോട്ടങ്ങൾ വേനൽ തുടങ്ങിയതോടെ ഇടുക്കി...

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സംസ്ഥാന സൂക്ഷ്മാണുവും; മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സംസ്ഥാന സൂക്ഷ്മാണുവും; മുഖ്യമന്ത്രി പിണറായി വിജയൻ...

ട്രെയിനിൽ വച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു; യുവതിയുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പൊലീസ്

ട്രെയിനിൽ വച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു; യുവതിയുടെ ചിത്രങ്ങൾ പുറത്ത് വിട്ട്...

മദ്യലഹരിയിൽ കയ്യേറ്റവും ചീത്തവിളിയും, പോലീസ് ജീപ്പിന്റെ ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ

മദ്യലഹരിയിൽ കയ്യേറ്റവും ചീത്തവിളിയും, പോലീസ് ജീപ്പിന്റെ ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ കൊച്ചി:...

‘മരിക്കാൻ പോകുന്നവർ ബലാത്സംഗം ചെയ്തിട്ട് മരിക്കൂ’; ദീപക്കിന്റെ മരണത്തിൽ ഞെട്ടിക്കുന്ന ഉപദേശം

‘മരിക്കാൻ പോകുന്നവർ ബലാത്സംഗം ചെയ്തിട്ട് മരിക്കൂ’; ദീപക്കിന്റെ മരണത്തിൽ ഞെട്ടിക്കുന്ന ഉപദേശം ഗോവിന്ദപുരം...

Related Articles

Popular Categories

spot_imgspot_img