സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠാ ചടങ്ങിനിടെ പഴയ കൊടിമരത്തിനുമുകളിലുണ്ടായിരുന്ന വാജിവാഹനം (കുതിരശിൽപം) തന്ത്രി കണ്ഠര് രാജീവർക്കു കൈമാറിയത് അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സിപിഎം പ്രതിനിധിയായ കെ. രാഘവന്റെ സാന്നിധ്യത്തിൽ നടന്ന പൊതുചടങ്ങിലാണെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
വാജിവാഹനം തന്ത്രിക്കു നൽകിയത് തന്റെ അറിവോടെയോ തീരുമാനപ്രക്രിയയിൽ പങ്കാളിയായിട്ടോ അല്ലെന്നായിരുന്നു സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ കെ. രാഘവൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്.
എന്നാൽ, ക്ഷേത്രമുറ്റത്ത് നടന്ന കൈമാറ്റച്ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും ബോർഡ് അംഗമായിരുന്ന അജയ് തറയിലിനുമൊപ്പം രാഘവനും സന്നിഹിതനായിരുന്നു എന്ന് പുറത്തുവന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.
കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ദേവസ്വം ബോർഡിന്റെ കാലത്ത് വാജിവാഹനം അനധികൃതമായി തന്ത്രിക്ക് കൈമാറിയെന്നും ഇതിൽ തട്ടിപ്പ് നടന്നെന്നുമുള്ള സിപിഎം കേന്ദ്രങ്ങളുടെ പ്രചാരണം ശക്തമാകുന്നതിനിടെയാണ്, സിപിഎം പ്രതിനിധിയും ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്ന തെളിവുകൾ പുറത്തുവരുന്നത്.
ക്ഷേത്രത്തിലെ ഭൗതികവസ്തുക്കൾ പൊതുസ്വത്തായതിനാൽ ദേവസ്വം ബോർഡിന്റെ സ്വത്തായിത്തന്നെ സംരക്ഷിക്കണമെന്ന 2012ലെ ദേവസ്വം ബോർഡ് ഉത്തരവിന് വിരുദ്ധമായാണ് 2017ൽ വാജിവാഹനം തന്ത്രിക്ക് കൈമാറിയതെന്നും, തുടർന്ന് അത് രഹസ്യമായി മാറ്റിക്കൊണ്ടുപോയതാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
English Summary
Visual evidence has emerged showing that the handover of the Vajivahanam (horse idol) from the old flagstaff at Sabarimala to the Tantri was carried out during a public ceremony attended by CPM representative K. Raghavan, along with then Devaswom Board president and members. This contradicts Raghavan’s claim that he had no knowledge or role in the decision. The revelation comes amid CPM’s allegations that the transfer was illegal and occurred during a Congress-led Devaswom Board, raising fresh controversy over the ownership and handling of temple assets.
sabarimala-vajivahanam-handover-cpm-controversy
Sabarimala, Vajivahanam, Devaswom Board, CPM, Temple assets, Kerala politics









