web analytics

തിരുവനന്തപുരം വിഴിഞ്ഞത്ത് ആളുകളെ ഓടിച്ചിട്ട് കടിച്ച് തെരുവുനായ; രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം വിഴിഞ്ഞത്ത് ആളുകളെ ഓടിച്ചിട്ട് കടിച്ച് തെരുവുനായ

വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞം മേഖലയിൽ തെരുവുനായയുടെ ആക്രമണം വ്യാപക പരിഭ്രാന്തി സൃഷ്ടിച്ചു.

ചൊവ്വാഴ്ച രാവിലെ മുതൽ വിവിധ ഭാഗങ്ങളിലായി നടന്ന ആക്രമണങ്ങളിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ടുപേർക്കാണ് നായയുടെ കടിയേറ്റത്.

കോസ്റ്റൽ പോലീസിലെ കോസ്റ്റൽ വാർഡൻ, മത്സ്യത്തൊഴിലാളികൾ, പ്രദേശവാസികൾ എന്നിവരാണ് പരിക്കേറ്റവരിൽ ഉൾപ്പെടുന്നത്.

കടിയേറ്റവർ പറയുന്നതനുസരിച്ച് ആക്രമണം നടത്തിയ നായയ്ക്ക് പേവിഷബാധയുണ്ടാകാമെന്ന സംശയവും ശക്തമാണ്.

രാവിലെ ഒൻപതരയോടെയാണ് കല്ലുവെട്ടാൻകുഴി അർച്ചനാ ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന മൗസിയയുടെ ഒൻപത് വയസ്സുള്ള ഇരട്ടക്കുട്ടികളിൽ ഒരാളായ അസിയയ്ക്ക് നേരെ ആക്രമണമുണ്ടായത്.

വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ നായ കുട്ടിയുടെ ഇടതുകൈയിലും കാലിലും ആഴത്തിലുള്ള മുറിവേൽപ്പിച്ചു.

മാംസം തൂങ്ങിയ നിലയിലായതിനാൽ കുട്ടിയെ അടിയന്തരമായി വിഴിഞ്ഞം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

ഇതേ പ്രദേശത്ത് താമസിക്കുന്ന ഏഴുവയസ്സുകാരനായ ആദിൽ മുഹമ്മദിനും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. കുട്ടിയുടെ വലതു കാലിലും തുടയിലുമാണ് കടിയേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിലുണ്ടായിരുന്ന അസിയയുടെ സഹോദരൻ ഓടിപ്പോയതിനാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

രാവിലെ 11.30ഓടെ വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷനു സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റൽ വാർഡൻ സുനിറ്റിന് (35) ഇടതുകാലിൽ നായയുടെ കടിയേറ്റു.

തിരുവനന്തപുരം വിഴിഞ്ഞത്ത് ആളുകളെ ഓടിച്ചിട്ട് കടിച്ച് തെരുവുനായ

തുടർന്ന് ഓടിപ്പോയ നായ വിഴിഞ്ഞം ഹാർബർ റോഡിലെത്തി. അവിടെ വീട്ടുമുറ്റത്ത് നിന്നിരുന്ന അസികയ്ക്ക് (18) വലതുകാലിൽ നായ കടിച്ചുതൂങ്ങി. വീട്ടുകാർ ഇടപെട്ടതോടെയാണ് നായ പിടിവിട്ടത്.

ഇതേ നായ മീൻപിടിത്തം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൈദീൻ പിരുമുഹമ്മദിന്റെ (37) ഇടതുകൈയിലെ നടുവിരലിലും കടിച്ചു. കടിയേറ്റ ഭാഗത്തെ മാംസം അടർന്നുപോയി.

മീൻപിടിത്തത്തിനുശേഷം വീട്ടിലെ ഷെഡിൽ ഉറങ്ങുകയായിരുന്ന ഹസനാർ (60) കാലിലും കൈയിലും കടിയേറ്റു. സമീപവാസിയായ ഇൻസമാം ഹക്കിന് (31) ഇടതുതുടയിലും പരിക്കേറ്റു.

തുടർന്ന് നായ വിഴിഞ്ഞം ഹാർബർ റോഡിലൂടെ നടന്നു വരികയായിരുന്ന അബുഷൗക്കത്ത്ഖാനെ (56) വലതുകാലിൽ കടിച്ചു.

പരിക്കേറ്റ എല്ലാവരും വിഴിഞ്ഞം ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

കല്ലുവെട്ടാൻകുഴി, ഹാർബർ റോഡ് തുടങ്ങിയ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും അടിയന്തരമായി നായകളെ പിടികൂടി മാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

നഗരസഭയുടെ ആരോഗ്യ വിഭാഗം അടിയന്തര നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ശക്തമായി ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

Related Articles

Popular Categories

spot_imgspot_img