web analytics

ടിപി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതിക്ക് അനുവദിച്ചത്‌ 20 ദിവസത്തെ പരോള്‍

ടിപി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതിക്ക് അനുവദിച്ചത്‌ 20 ദിവസത്തെ പരോള്‍

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഒന്നാംപ്രതി എംസി അനൂപിന് വീണ്ടും പരോള്‍ അനുവദിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അനൂപിന് 20 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ഇത് സ്വാഭാവിക പരോളാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

നേരത്തെ കേസിലെ മറ്റ് പ്രതികളായ രജീഷ്, ഷാഫി, ഷിനോജ് എന്നിവര്‍ക്കും പരോള്‍ ലഭിച്ചിരുന്നു. ഇവര്‍ക്ക് പരോള്‍ അനുവദിച്ചത് ചട്ടപ്രകാരമല്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

ടിപി വധക്കേസ് പ്രതികള്‍ക്ക് അനുവദിച്ച പരോളിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോള്‍ അപേക്ഷ പരിഗണിക്കുമ്പോള്‍ ‘ടിപി കേസ് പ്രതികള്‍ക്ക് മാത്രമുള്ള പ്രത്യേകത എന്താണ്’ എന്ന ചോദ്യം ഹൈക്കോടതി ഉന്നയിച്ചിരുന്നു.

തുടര്‍ന്ന് ജ്യോതി ബാബുവിന്റെ പരോള്‍ അപേക്ഷ കോടതി നിരസിക്കുകയും ചെയ്തു.

അതേസമയം, തടവുപുള്ളികള്‍ക്ക് പരോള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പുതിയ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

പരോള്‍ കാലയളവില്‍ പ്രശ്നങ്ങളുണ്ടാകില്ലെന്ന് കുടുംബം രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ മാത്രമേ ഇനി തടവുപുള്ളികള്‍ക്ക് പരോള്‍ അനുവദിക്കൂ എന്നതാണ് പുതിയ തീരുമാനം.

ഈ രീതിയില്‍ പരോളിന് ഇറങ്ങുന്ന തടവുപുള്ളി എന്തെങ്കിലും നിയമലംഘനം നടത്തിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം കുടുംബത്തിനായിരിക്കും.

പരോള്‍ക്കായി തടവുപുള്ളിയെ കൂട്ടിക്കൊണ്ടുപോകുന്ന ബന്ധു, ജയില്‍ സൂപ്രണ്ടിന് രേഖാമൂലമുള്ള ഉറപ്പ് നല്‍കണം. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ അന്തേവാസി പരോളിനിടെ സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിയന്ത്രണങ്ങള്‍.

പരോള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തടവുപുള്ളിയെ ജയിലില്‍ തിരികെ എത്തിക്കേണ്ട ഉത്തരവാദിത്വവും കുടുംബത്തിനായിരിക്കും. പരോളില്‍ കഴിയുന്ന തടവുപുള്ളി ഇനി പ്രദേശത്തെ സബ് ഇന്‍സ്‌പെക്ടറുടെ നിരീക്ഷണത്തിലായിരിക്കും.

ഇന്‍സ്‌പെക്ടറുടെ അനുമതിയില്ലാതെ സ്റ്റേഷന്‍ പരിധി വിട്ടുപോകാന്‍ പാടില്ല. പരോള്‍ കാലാവധി തീരുന്ന വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

പരോള്‍ കഴിഞ്ഞ് ജയിലില്‍ മടങ്ങിയെത്തുമ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ നല്‍കുന്ന നല്ലനടപ്പിന്റെ സാക്ഷ്യപത്രവും ഹാജരാക്കണം.

പരോള്‍ കാലയളവില്‍ തടവുപുള്ളി പ്രശ്നം സൃഷ്ടിച്ചാല്‍ പരോള്‍ റദ്ദാക്കി തിരികെ വിളിക്കാന്‍ ജയില്‍ സൂപ്രണ്ട് ബന്ധപ്പെട്ട ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

English Summary

In the TP Chandrasekharan murder case, first accused MC Anoop has been granted a 20-day parole from Kannur Central Jail. Earlier, parole granted to other convicts had sparked controversy, prompting the High Court to seek an inquiry. Meanwhile, the Kerala government has introduced strict new rules for granting parole, making families legally responsible for prisoners’ conduct during parole and placing parolees under close police monitoring.

tp-chandrasekharan-murder-case-mc-anoop-parole-new-parole-rules-kerala

TP Chandrasekharan murder case, MC Anoop, parole, Kannur Central Jail, Kerala prisons, High Court, parole rules, crime news

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

ഭൂട്ടാൻ വാഹനക്കടത്ത്: കേരളത്തിലെ ആദ്യ കേസ് കൊച്ചിയിൽ

ഭൂട്ടാൻ വാഹനക്കടത്ത്: കേരളത്തിലെ ആദ്യ കേസ് കൊച്ചിയിൽ കൊച്ചി ∙ ഭൂട്ടാനിൽ നിന്നുള്ള...

മരണം ഇല്ലാതാക്കാം, നിത്യ യൗവനം നേടാൻ ബയോടെക്ക്നോളജി; ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ?

ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ ചൊവ്വയിൽ മനുഷ്യ കോളനി...

‘ചേട്ടാ, ആയിട്ടുണ്ട്’….‘ടിക്’ മാർക്ക് കാണിച്ച ശേഷം മുങ്ങും; കൊച്ചിയിലെ പുതിയ തട്ടിപ്പ് രീതി ഇങ്ങനെ

‘ചേട്ടാ, ആയിട്ടുണ്ട്’….‘ടിക്’ മാർക്ക് കാണിച്ച ശേഷം മുങ്ങും; കൊച്ചിയിലെ പുതിയ തട്ടിപ്പ്...

വിജയ് സിബിഐ ആസ്ഥാനത്ത്; കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു

വിജയ് സിബിഐ ആസ്ഥാനത്ത്; കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു കഴിഞ്ഞ വർഷം...

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം കുറവിലങ്ങാട് (കോട്ടയം):...

Related Articles

Popular Categories

spot_imgspot_img