ഒറ്റദിവസം കൊണ്ട് ‘കോടിപതി’യായി കടവന്ത്ര ബെവ്കോ
കൊച്ചി: പുതുവർഷത്തലേന്ന് ഒറ്റദിവസംകൊണ്ട് ഒരു കോടിയിലധികം രൂപയുടെ മദ്യവിൽപ്പന നടത്തി കൊച്ചി കടവന്ത്ര ബെവ്കോ ഔട്ട്ലെറ്റ് സംസ്ഥാനത്ത് ഒന്നാമതായി.
ഇവിടെ 1,00,16,610 രൂപയുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. രണ്ടാം സ്ഥാനത്ത് കൊച്ചിയിലെ തന്നെ രവിപുരം ബെവ്കോ ഔട്ട്ലെറ്റാണ്. അവിടെ 95,08,670 രൂപയുടെ മദ്യവിൽപ്പന നടന്നു.
82,86,090 രൂപയുടെ വിൽപ്പനയോടെ എടപ്പാൾ കുറ്റിപ്പാല ബെവ്കോ ഔട്ട്ലെറ്റാണ് മൂന്നാം സ്ഥാനത്ത്.
സംസ്ഥാനത്ത് പുതുവർഷത്തലേന്ന് ബെവ്കോ ഔട്ട്ലെറ്റുകൾ വഴി ആകെ 105.78 കോടി രൂപയുടെ മദ്യവിൽപ്പനയാണ് നടന്നത്. മുൻവർഷമായ 2024ൽ ഇത് 97.13 കോടി രൂപയായിരുന്നു.
വിൽപ്പനയിൽ ഏറ്റവും വലിയ പങ്ക് ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനാണ് (92.89 കോടി രൂപ). ഇതിന് പിന്നാലെ ബിയർ (9.83 കോടി), വിദേശ നിർമ്മിത വിദേശമദ്യം (1.58 കോടി), വൈൻ (1.40 കോടി), വിദേശ നിർമ്മിത വൈൻ (5.95 ലക്ഷം) എന്നിവയും വിറ്റുപോയി.
കടവന്ത്ര ഔട്ട്ലെറ്റിൽ ക്രിസ്മസ് തലേന്ന് 66.88 ലക്ഷം രൂപയുടെ മദ്യവിൽപ്പന നടന്നിരുന്നു. അന്ന് സംസ്ഥാനത്ത് മൂന്നാം സ്ഥാനമായിരുന്നു.
എന്നാൽ പുതുവർഷത്തലേന്ന് ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിൽ മാത്രം 69.87 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ നടന്നത്.
കൂടാതെ വിദേശ നിർമ്മിത വിദേശമദ്യം (15.04 ലക്ഷം), ബിയർ (11.81 ലക്ഷം), വൈൻ (3 ലക്ഷം), വിദേശ നിർമ്മിത വൈൻ (42,710 രൂപ) എന്നിങ്ങനെയും വിൽപ്പന രേഖപ്പെടുത്തി.
English Summary
Kochi’s Kadavanthra BEVCO outlet topped liquor sales on New Year’s Eve by recording over ₹1 crore in a single day. Statewide, BEVCO outlets achieved liquor sales worth ₹105.78 crore, marking a significant rise compared to the previous year. Indian Made Foreign Liquor accounted for the majority of sales.
bevco-liquor-sales-new-year-kadavanthra-kochi
BEVCO, liquor sales, New Year, Kadavanthra, Kochi, Kerala news, alcohol sales, IMFL









