web analytics

ബാറുകളിൽ ‘സെക്കന്റ്സ്’ എന്ന പേരിൽ മിക്സ് ചെയ്ത വ്യാജമദ്യം; മിന്നൽ പരിശോധനയിൽ കണ്ടെത്തിയത്…

ബാറുകളിൽ ‘സെക്കന്റ്സ്’ എന്ന പേരിൽ മിക്സ് ചെയ്ത വ്യാജമദ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ ചില ബാർ ഹോട്ടലുകളിൽ വ്യാജമദ്യം വിൽക്കുന്നുവെന്നും ഇതിന് ചില എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ആരോപണമുയർന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് മിന്നൽ പരിശോധന നടത്തി.

തിങ്കളാഴ്ച രാവിലെ 10 മണിമുതൽ ‘ഓപറേഷൻ ബാർ കോഡ്’ എന്ന പേരിലാണ് പരിശോധന ആരംഭിച്ചത്.

സംസ്ഥാനത്തെ 66 ബാർ ഹോട്ടലുകളിലും ഇവയുമായി ബന്ധപ്പെട്ട എക്സൈസ് സർക്കിൾ ഓഫീസുകളിലുമാണ് ഒരേസമയം റെയ്ഡുകൾ നടന്നത്.

ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് മദ്യ ഉപയോഗം വർധിക്കുന്ന കാലയളവിൽ അമിതലാഭം ലക്ഷ്യമിട്ട് ചില ബാർ ഹോട്ടലുകൾ അബ്‌കാരി നിയമം, വിദേശമദ്യ ചട്ടങ്ങൾ, ലൈസൻസ് വ്യവസ്ഥകൾ എന്നിവ ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്ന പരാതിയാണ് വിജിലൻസിന് ലഭിച്ചത്.

ഇത്തരം ക്രമക്കേടുകൾ തടയേണ്ട എക്സൈസ് ഉദ്യോഗസ്ഥർ ബാർ ഉടമകളിൽ നിന്ന് മാസപ്പടിയായി കൈക്കൂലി സ്വീകരിച്ച് നിയമലംഘനങ്ങൾക്ക് കൂട്ടുനിൽക്കുന്നതായും പരാതിയിൽ പറയുന്നു.

അന്വേഷണത്തിൽ, സമീപ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കുറഞ്ഞ വിലയുള്ള മദ്യം അനധികൃതമായി കടത്തിക്കൊണ്ടുവന്ന് കേരളത്തിലെ ചില ബാറുകൾ വഴി വിൽപ്പന നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ബാറുകളിൽ ‘സെക്കന്റ്സ്’ എന്ന പേരിൽ മിക്സ് ചെയ്ത വ്യാജമദ്യം

കൂടാതെ, ബിവറേജസ് കോർപറേഷൻ മുഖേന നിയമപരമായി വാങ്ങുന്ന മദ്യവും സ്പിരിറ്റും അനധികൃതമായി കലർത്തി ‘സെക്കന്റ്സ്’ എന്ന പേരിൽ വ്യാജമദ്യം വിൽക്കുന്നുവെന്ന ഗുരുതര ആരോപണങ്ങളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്.

ഈ മദ്യം സാധാരണ വിലയിൽ അല്ലെങ്കിൽ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് വിൽക്കുന്നുവെന്നും ഇതിലൂടെ വൻ ലാഭമാണ് ചില ബാറുകൾ നേടുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

റെയ്ഡിന്റെ ഭാഗമായി ബാർ ഹോട്ടലുകളിൽ നിന്നും എക്സൈസ് ഓഫീസുകളിൽ നിന്നുമായി നിരവധി രേഖകൾ വിജിലൻസ് പിടിച്ചെടുത്തു.

സ്റ്റോക്ക് രജിസ്റ്ററുകൾ, വാങ്ങൽ–വിൽപ്പന രേഖകൾ, ലൈസൻസ് സംബന്ധമായ ഫയലുകൾ എന്നിവ വിശദമായി പരിശോധിച്ചുവരികയാണ്.

ഇതിനൊപ്പം തന്നെ ബന്ധപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരുടെയും ബാർ ഉടമകളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിജിലൻസ് പരിശോധിച്ചു വരുന്നു.

അനധികൃത ഇടപാടുകളും സംശയാസ്പദമായ പണമിടപാടുകളും കണ്ടെത്തുന്നതിനാണ് ഈ പരിശോധന.

പരിശോധന പൂർത്തിയാക്കിയ ശേഷം വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്നും, കുറ്റക്കാരെന്ന് കണ്ടെത്തുന്ന ബാർ ഉടമകൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും വിജിലൻസ് അറിയിച്ചു.

മദ്യവിൽപ്പന മേഖലയിലെ ക്രമക്കേടുകൾ നിയന്ത്രിക്കുന്നതിനായി പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

സംസ്ഥാനത്ത് വ്യാജമദ്യ വിൽപ്പനയെന്ന ഗുരുതര വിഷയത്തിൽ നടന്ന ഈ റെയ്ഡ് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

Other news

കെ.എസ്.ആർ.ടി.സി കൊറിയർ സേവനം നഷ്ടത്തിലേക്ക്; വരുമാനം ഇടിഞ്ഞതിന് പിന്നിൽ

കെ.എസ്.ആർ.ടി.സി കൊറിയർ സേവനം നഷ്ടത്തിലേക്ക്; വരുമാനം ഇടിഞ്ഞതിന് പിന്നിൽ തിരുവനന്തപുരം: 16 മണിക്കൂറിനുള്ളിൽ...

“ഞങ്ങൾ ഐസും ഫയറുമല്ല, ഫയറും ഫയറും ആണ്” — സഹതാരത്തെ പുകഴ്ത്തി സഞ്ജു സാംസൺ

“ഞങ്ങൾ ഐസും ഫയറുമല്ല, ഫയറും ഫയറും ആണ്” — സഹതാരത്തെ പുകഴ്ത്തി...

ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് ഉയരും

ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് ഉയരും ന്യൂഡൽഹി: ടോൾപ്ലാസകളിലൂടെ യാത്ര ചെയ്യുന്ന വാഹന...

50 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം; കൊച്ചിയിൽ ഇന്ദിര കാന്റീൻ പ്രവർത്തനം തുടങ്ങി

50 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം; കൊച്ചിയിൽ ഇന്ദിര കാന്റീൻ...

വീടിനകത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തുവെച്ചു; വിഷപ്പുക ശ്വസിച്ച് മുത്തച്ഛനും മൂന്ന് കുട്ടികളും മരിച്ചു

വീടിനകത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തുവെച്ചു; വിഷപ്പുക ശ്വസിച്ച് മുത്തച്ഛനും മൂന്ന് കുട്ടികളും...

സൗദിയിൽ സ്പോൺസറുടെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി വീട്ടുജോലിക്കാരി

സൗദിയിൽ സ്പോൺസറുടെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി വീട്ടുജോലിക്കാരി മദീന: സൗദി അറേബ്യയിൽ സ്പോൺസറുടെ പിഞ്ചുകുഞ്ഞിനെ...

Related Articles

Popular Categories

spot_imgspot_img