ഭാര്യവീട്ടിലെത്തിയയാൾ കഴുത്തിന് സ്വയം മുറിവേൽപ്പിച്ച് വനത്തിനുള്ളിലേക്ക് ഓടി
കൊട്ടിയൂർ: കഴുത്തിൽ സ്വയം മുറിവേൽപ്പിച്ച ശേഷം വനത്തിനുള്ളിലേക്ക് ഓടിപ്പോയ മധ്യവയസ്കനെ കണ്ടെത്താൻ വനംവകുപ്പും പൊലീസും വ്യാപക തിരച്ചിൽ തുടരുന്നു.
കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോട് സ്വദേശിയായ രാജേന്ദ്രൻ (രാജേഷ്–50) ആണ് കാണാതായത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ഭാര്യവീട്ടിലുണ്ടായിരുന്ന രാജേന്ദ്രൻ അപ്രതീക്ഷിതമായി കഴുത്തിൽ മുറിവേൽപ്പിച്ച ശേഷം കൊട്ടിയൂർ റിസർവ് വനത്തിലെ 1967 തേക്ക് പ്ലാന്റേഷൻ ഭാഗത്തേക്ക് ഓടിപ്പോകുകയായിരുന്നു.
വിവരം ലഭിച്ചതോടെ മണത്തണ സെക്ഷൻ വനംവകുപ്പ് ഉദ്യോഗസ്ഥരും കൊട്ടിയൂർ പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.
തിരച്ചിലിനിടെ വനത്തിനുള്ളിലെ പ്ലാന്റേഷൻ പ്രദേശത്ത് നിന്ന് രക്തക്കറ പുരണ്ട ടീഷർട്ട് കണ്ടെത്തി. ഇത് രാജേന്ദ്രന്റേതാണെന്നാണ് പ്രാഥമിക നിഗമനം.
തുടർന്ന് ആർആർടി ഡ്രോൺ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തിയെങ്കിലും ഇടതൂർന്ന വനമേഖല ആയതിനാൽ വ്യക്തമായ സൂചന ലഭിച്ചില്ല.
വൈകുന്നേരം ആറുമണിയോടെ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
വെളിച്ചക്കുറവും വന്യമൃഗങ്ങളുടെ സാന്നിധ്യവും മൂലം രാത്രി തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ വനംവകുപ്പ്, പൊലീസ്, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കോംബിങ് ഓപ്പറേഷൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
English Summary:
A 50-year-old man, Rajendran from Ambayathode in Kottiyoor, went missing after inflicting a cut on his neck and running into the Kottiyoor reserve forest. Forest officials, police, locals, drone teams, and dog squads conducted extensive searches. A blood-stained T-shirt believed to be his was recovered, but dense forest conditions hampered the operation. The search was paused at night and will resume with a large-scale combing operation on Monday morning.
kottiyoor-man-injured-runs-into-forest-search-continues
Kottiyoor, Kannur, Forest Search, Missing Person, Kerala Police, Forest Department, Combing Operation, Breaking News









