വിജയിച്ച് രണ്ടാംദിനം സ്വന്തം സ്ഥലം വഴിക്കായി വിട്ടുനൽകി പഞ്ചായത്തംഗം
ഇടുക്കിയിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടാം ദിവസം സ്വന്തം ഭൂമി വഴിക്കായി വി്ടു നൽകി പഞ്ചായത്തംഗം വാക്ക് പാലിച്ചു.
ഇരട്ടയാർ പഞ്ചായത്ത് ഏഴാം വാർഡ് അംഗം ഷീബ അജയ് കളത്തുക്കുന്നേലാണ് വഴിക്കായി സ്ഥലം വിട്ടു നൽകിയത്.
മുൻപ് നടപ്പു വഴിയായിരുന്ന സ്ഥലം റോഡാക്കി മാറ്റണമെന്ന് പ്രദേശവാസികൾ ആഗ്രഹിച്ചിരുന്നു.
താൻ പഞ്ചായത്ത് അംഗമായാൽ സ്വന്തം സ്ഥലം വിട്ടു നൽകി റോഡ് ഉണ്ടാക്കുമെന്നും അത് പഞ്ചായത്ത് പദ്ധതിയിൽ കോൺക്രീറ്റ് ചെയ്തു നൽകുമെന്നും ഷീബ അന്ന് തിരഞ്ഞെടുപ്പ് വാഗ്ദ്ധാനം നൽകി.
തുടർന്നാണ് സികെ പടി ക്യാച്ച്മെന്റ് ഏരിയ വഴിയുടെ അരികിലുള്ള തന്റെ പുരയിടം തുറന്നു കൊടുത്തത്. മുൻപ് നടപ്പു വഴിയായിരുന്നു ഇവിടെയുണ്ടായിരുന്നത്.
ഷീബ സ്ഥലം നൽകിതോടെ വാഹനം കടന്നു പോകുന്ന രീതിയില് എട്ടടി വീതിയുള്ള സ്ഥലമായി ഇത് മാറി. ഇതോടെ പ്രദേശത്തെ 25 ൽ അധികം കുടുംബങ്ങൾക്ക് വീട്ടുമുറ്റത്ത് വാഹനം എത്തും.
യുഡിഎഫ് നൽകിയ സീറ്റിലാണ് ഷീബ അജയ് ഇവിടെ ജനവിധി തേടിയത്. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഇരട്ടയാറ്റിലെ യുഡിഎഫ് നേതാക്കൾ അടക്കം എത്തിയിരുന്നു.









