web analytics

‘അതിജീവിതയായ നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിന് തെളിവില്ല; ആരോപണം വിശ്വാസയോഗ്യമല്ല’; കോടതിയുടെ നിരീക്ഷണം ഇങ്ങനെ

‘അതിജീവിതയായ നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിന് തെളിവില്ല; ആരോപണം വിശ്വാസയോഗ്യമല്ല’; കോടതിയുടെ നിരീക്ഷണം ഇങ്ങനെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിധിന്യായത്തിലെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു.

അതിജീവിതയുടെ സിനിമാ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ഇടപെട്ടുവെന്ന ആരോപണം തെളിയിക്കുന്ന രേഖകളോ സാക്ഷ്യങ്ങളോ ഇല്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി.

അവസരങ്ങൾ നിഷേധിക്കപ്പെട്ടതായി സാധൂകരിക്കുന്ന ഒരു പ്രത്യേക സംഭവവും കോടതിക്ക് മുന്നിൽ ഉന്നയിക്കാൻ അതിജീവിതയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും വിധിന്യായത്തിൽ പറയുന്നു.

മലയാള സിനിമയിൽ നിന്ന് നടിയെ പുറത്താക്കാൻ ദിലീപ് ശ്രമിച്ചുവെന്ന ആരോപണത്തിനും കൃത്യമായ തെളിവുകൾ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഒരു വർഷത്തിൽ രണ്ടോ മൂന്നോ സിനിമകളിൽ അഭിനയിച്ചിരുന്നുവെന്ന് അതിജീവിത തന്നെ മൊഴി നൽകിയ സാഹചര്യത്തിൽ, അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ഇടപെട്ടുവെന്ന വാദം വിശ്വാസയോഗ്യമല്ലെന്നാണ് കോടതി വിലയിരുത്തൽ.

ദിലീപ് ഭീഷണിപ്പെടുത്തിയെന്ന അതിജീവിതയുടെ മൊഴിയും കോടതി അംഗീകരിച്ചില്ല.

കാവ്യയുമായുള്ള ബന്ധം സംബന്ധിച്ച കാര്യങ്ങൾ തിരുത്തിപ്പറയാൻ ദിലീപ് തന്റെ മുൻ ഭാര്യയായ മഞ്ജു വാര്യർയോട് ആവശ്യപ്പെട്ടുവെന്നും തുടർന്ന് ഭീഷണി ഉണ്ടായെന്നും അതിജീവിത മൊഴി നൽകിയിരുന്നു.

എന്നാൽ ഇതിന് സാക്ഷികളില്ലെന്നും, ഇത്തരമൊരു സംഭവം നടന്നതായി ആരോടും പറഞ്ഞതായി തെളിവില്ലെന്നും കോടതി വ്യക്തമാക്കി.

2012ൽ കൊച്ചിയിൽ നടന്ന ഒരു യൂറോപ്യൻ യാത്രാ റിഹേഴ്സലിനിടെ ദിലീപ് സംസാരിച്ചില്ലെന്ന മൊഴിയിലും കോടതി സംശയം രേഖപ്പെടുത്തി.

ഇരുവരും ലീഡിംഗ് റോളുകൾ ചെയ്തിരുന്ന സാഹചര്യത്തിൽ പരസ്പരം സംസാരിച്ചില്ലെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

അതേസമയം, കേസിൽ സർക്കാർ അതിവേഗ അപ്പീൽ നടപടികൾക്ക് ഒരുങ്ങുകയാണ്. അപ്പീൽ നൽകാൻ ശുപാർശ ചെയ്തുകൊണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് അയച്ചിട്ടുണ്ട്.

വിധിക്കെതിരെ അതിജീവിത ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. കോടതിയിലേക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും അവർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അപ്പീൽ നൽകുമെന്ന സൂചനയും അതിജീവിത പങ്കുവച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി നടിമാർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.

English Summary

More details have emerged from the verdict in the actress assault case. The trial court stated that there is no evidence to support the claim that actor Dileep interfered to destroy the survivor’s career opportunities. The court noted that the survivor could not cite any specific incident proving denial of work and highlighted her own testimony that she acted in two to three films annually. Allegations of threats were also found unreliable due to lack of witnesses or supporting evidence. Meanwhile, the Kerala government is preparing to move forward with an appeal, following recommendations from the special prosecutor. The survivor has expressed loss of faith in the judiciary and indicated plans to appeal, drawing solidarity from fellow actresses.

actress-assault-case-verdict-no-evidence-dileep-interference

spot_imgspot_img
spot_imgspot_img

Latest news

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

ശബരിമലയിലെ സ്വർണ്ണശേഖരം എത്ര? സന്നിധാനത്തെ സ്ട്രോങ്ങ് റൂം വീണ്ടും തുറക്കുന്നു; നിർണായക നീക്കവുമായി അമിക്കസ് ക്യൂറി

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വർണ്ണ-വെള്ളി ശേഖരത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനായി നിർണ്ണായക നീക്കം....

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്നതിനിടെ...

പശ്ചിമേഷ്യ സംഘർഷം: അബുദാബിയിലേക്കുള്ള സർവീസുകൾ വർഷാവസാനം വരെ നിർത്തി ബ്രിട്ടീഷ് എയർവേസ്

പശ്ചിമേഷ്യ സംഘർഷം: അബുദാബിയിലേക്കുള്ള സർവീസുകൾ വർഷാവസാനം വരെ നിർത്തി ബ്രിട്ടീഷ് എയർവേസ് ബ്രിട്ടൻ:...

ഹെല്‍മറ്റിനുള്ളില്‍ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍… ഫോണ്‍ സംഭാഷണം… യുവതിയുടെ ചിത്രം പങ്കുവെച്ച് എംവിഡിയുടെ കർശന മുന്നറിയിപ്പ്

ഹെല്‍മറ്റിനുള്ളില്‍ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍… ഫോണ്‍ സംഭാഷണം… യുവതിയുടെ ചിത്രം പങ്കുവെച്ച് എംവിഡിയുടെ കർശന...

ബസുകളില്‍ ‘കോഴിമന്ത്രി’ പോസ്റ്റര്‍… ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, സംഘര്‍ഷം

ബസുകളില്‍ ‘കോഴിമന്ത്രി’ പോസ്റ്റര്‍… ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, സംഘര്‍ഷം തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img