വയനാട്ടിൽ പോലീസ് ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ
വയനാട്: വായനാട്ടിൽ പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ. എടവക കാരക്കുനി സ്വദേശിയും പനമരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറുമായ 35 കാരൻ എം.ഇബ്രാഹിംകുട്ടിയെ ആണ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഇദ്ദേഹം ക്വാർട്ടേഴ്സിൽ തനിച്ചായിരുന്നു. രാവിലെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് ഭാര്യ ക്വാർട്ടേഴ്സിലെത്തി.
അവിടെയെത്തി പരിശോധിച്ചപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ തിയേറ്ററുകളിൽ സ്ഥാപിച്ച ഇൻഫ്രാറെഡ് സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ചോർന്നുവെന്ന വാർത്ത ഇപ്പോൾ വലിയ വിവാദമാണ്.
ദി ന്യൂസ് മിനിറ്റിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഈ വിഷയമെത്തിയത്.
വിവിധ X അക്കൗണ്ടുകളിലൂടെയും പോൺ സൈറ്റുകളിലൂടെയും, ടെലഗ്രാം ചാനലുകളിലൂടെയും ആണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്.
തിയേറ്ററുകളിലെ ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങൾ “ട്രെയ്‌ലർ” എന്ന പേരിൽ മുഖം ബ്ലർ ചെയ്യാതെയുമാണ് പങ്കുവെക്കുന്നത്.
ഇതിനൊപ്പം ടെലഗ്രാമിൽ ചേർന്നു പണം നൽകിയാൽ കൂടുതൽ ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യാമെന്ന രീതിയിലും പ്രവർത്തനം നടക്കുന്നു.
പണമടച്ചിട്ടുള്ള സ്ക്രീൻഷോട്ടുകൾ അയയ്ക്കാനുള്ള പ്രത്യേക ചാനലുകളും അവിടെ സജീവമാണ്.
ചോർന്ന വീഡിയോകളിൽ KSFDCയുടെ ലോഗോയും, കൈരളി L3, ശ്രീ BR Entrance, നിള BL Entrance എന്നീ വാട്ടർമാർക്കുകളും വ്യക്തമായി കാണാം.
തിയേറ്റർ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ഇതുവരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, ദൃശ്യങ്ങൾ പുറത്തുപോവാൻ സാദ്ധ്യതയില്ലെന്നും അവർ പ്രതികരിച്ചു.
സിസിടിവി സിസ്റ്റം കെൽട്രോൺ ആണ് സ്ഥാപിച്ചതും പരിപാലിക്കുന്നതും.
അതേസമയം, ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങളും ഇതുപോലെ ചോർന്നുവെന്ന ആരോപണവും റിപ്പോർട്ടിൽ ഉന്നയിക്കുന്നു.
പൊതുസുരക്ഷയ്ക്കായി സ്ഥാപിക്കുന്ന സിസിടിവികൾ സ്വകാര്യ നിമിഷങ്ങൾ ചോർന്നു പോൺ പ്ലാറ്റ്ഫോമുകളിൽ എത്തുന്ന സാഹചര്യം ആശങ്കാജനകമാണെന്നാണ് വിലയിരുത്തൽ.
17,000-ത്തിലധികം ഫോളോവേഴ്സ് ഉള്ള “ഗീത” എന്ന X അക്കൗണ്ടിൽ തിയേറ്റർ, ഓഫീസ്, ഹോം, ഹോസ്റ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ചോർന്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ചിലതിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ഉൾപ്പെട്ടിരിക്കുന്നു.
“തിയേറ്റർ സിസിടിവി, ഹോം സിസിടിവി, ഓഫീസ് സിസിടിവി – പ്രീമിയം കളക്ഷൻ ലഭ്യമാണ്” എന്ന അടിക്കുറിപ്പോടെയാണ് ഇവ പ്രചരിച്ചത്.









