കൂട്ടിൽ കെട്ടിയിരുന്ന പോത്തിനെ കടുവ കൊന്നുതിന്നു
കണ്ണൂർ: കൊട്ടിയൂർ പഞ്ചായത്ത് പൊയ്യമലയിൽ കൂട്ടിൽ കെട്ടിയിരുന്ന പോത്തിനെ കടുവ കൊന്നുതിന്നു. പൊയ്യമല സ്വദേശി കുരിശുമൂട്ടിൽ ജോർജിൻറെ പോത്തിനെയാണ് കടുവ കൊന്നുതിന്നത്.
പ്രദേശത്ത് മുമ്പും പുലിയുടെയും കടുവയുടെയും സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള പ്രദേശമാണ്. പലതവണ വനംവകുപ്പിനോട് കൂടു സ്ഥാപിച്ച് വന്യജീവിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
കാട്ടിൽ നിന്നും നാട്ടിലേക്ക് വരുന്ന മൃഗങ്ങളുടെ എണ്ണം അടുത്തിടെയായി വളരെ കൂടുതലാണ്. തീറ്റയും വെള്ളവും കുറയുന്നതും മനുഷ്യരുടെ ഇടപെടലുമെല്ലാം ഇതിനു കാരണമാണ്.
ഇവ മനുഷ്യരെ ആക്രമിക്കുന്നതും അടുത്തിടെ വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോതമംഗലത്തുണ്ടായ ദാരുണ സംഭവം തന്നെ ഉദാഹരണം.
വന്യമൃഗങ്ങളുടെ ആക്രമണത്തെ ചെറുക്കാൻ ഒരുപരിധി വരെ നമുക്ക് സാധിക്കും. ആന തുടങ്ങി അപകടകാരികളായ വന്യമൃഗങ്ങളുടെ മുന്നില്കപ്പെട്ടാൽ ചെയ്യേണ്ട കാര്യഗങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.
ആന ആക്രമിക്കാൻ വന്നാൽ :
റോഡിൽ വാഹനമോടിച്ച് പോകുന്ന സമയത്താണ് ആനയെ കാണുന്നതെങ്കിൽ എഞ്ചിൻ ഓഫ് ചെയ്യാതെ വാഹനം സുരക്ഷിതമായ ദൂരത്തേക്ക് പിന്നോട്ട് കൊണ്ടുപോകുക.
അവയെ പ്രകോപിപ്പിക്കാനോ മുന്നോട്ട് പോകാനോ പാടില്ല. ആന നിൽക്കുന്നിടത്തു നിന്ന് നിങ്ങൾ നിൽക്കുന്നിടത്തേക്ക് ചുരുങ്ങിയത് 50 മീറ്റർ ദൂരം എങ്കിലും ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്.
ഓടുമ്പോൾ ആനയുടെ കാഴ്ചയിൽ നിന്ന് മറയ്ക്കുന്ന വിധം ഓടുക. കാരണം നേരെയുള്ള ഓട്ടത്തിൽ ആനക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത കിട്ടുമെന്നാണ് പറയപ്പെടുന്നത്.
കുത്തനേയുള്ള ഇറക്കത്തിലൂടെ ഓടാൻ സാധിച്ചാൽ ആന പിന്തുടരില്ലെന്നാണ് രീതി.
നിരപ്പായ സ്ഥലത്താണെങ്കിൽ നേരെ ഓടാതെ ഇടത്തോട്ടും വലത്തോട്ടും സിഗ് സാഗ് രീതിയിൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുക.
രാത്രിയിൽ ആനക്ക് മുൻപിൽ വാഹനം പെട്ടാൽ ഡോർ തുറന്ന് ഇറങ്ങി വനത്തിലേക്ക് ഓടാൻ ശ്രമിക്കരുത്. കാരണം വനത്തിൻ്റെ ദിശ അറിയാതെ പോകുന്നത് കൂടുതൽ അപകടമാണ്.
ആനയുടെ കുഞ്ഞ് ഒപ്പമുണ്ടെങ്കിൽ ആന ആക്രമിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ആന അവരുടെ കുഞ്ഞിനെ സംരക്ഷിക്കാൻ എന്നോണം വളരെയധികം ശ്രദ്ധയോടെയാവും സഞ്ചരിക്കുക.
രാത്രിയിൽ യാത്ര ചെയ്യുമ്പോൾ ആനയെ കണ്ടാൽ ഒരു കാരണവശാലും വണ്ടിയുടെ എഞ്ചിനും ലൈറ്റും ഓഫ് ചെയ്യരുത്. കൂടാതെ ഹോൺ മുഴക്കി അവയെ പ്രകോപിപ്പിക്കാനും പാടില്ല.
ഏതെങ്കിലും സാഹചര്യത്തിൽ ആന നിങ്ങളെ ഓടിച്ചാൽ ഓടുന്ന വഴിക്ക് പെട്ടന്ന് നിങ്ങളുടെ ഷോൾ പോലുള്ള വസ്ത്രം, ബാഗ്, തുടങ്ങിയവ നിലത്ത് എറിയാൻ ശ്രമിക്കുക. കാരണം ആനയുടെ ശ്രദ്ധ മാറ്റാൻ ഇതിലൂടെ സാധിക്കുന്നതാണ്.
ആനയുടെ ആക്രമണം ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തേണ്ടിവരികയോ രാത്രി സഞ്ചരിക്കേണ്ടി വരികയോ ചെയ്താൽ വലിയ തീപ്പന്തം കത്തിച്ച് പിടിച്ച് പോകുന്നത് നല്ലതാണ്.
തീപ്പന്തം ആനക്ക് മാത്രമല്ല എല്ലാ വന്യജീവികൾക്കും ഭയമുള്ള ഒന്നാണ്. ഇത് ഒരു പരിധിവരെ ആക്രമണത്തിൽ നിന്ന് രക്ഷിക്കും.
English Summary
A cow tied in a shed in Poyyamala, Kottiyoor (Kannur), was killed and eaten by a tiger on Monday night. Residents say tiger and leopard sightings are common in the area, and despite repeated complaints, the forest department has taken no concrete action.
kottiyoor-tiger-kills-cow-wildlife-threat-elephant-safety-tips









