ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷയിങ്ങനെ
ഇടുക്കി നെടുങ്കണ്ടത്ത് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയ്ക്ക് പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
പാറത്തോട് പുഷ്പകണ്ടം സർപ്പക്കുഴിയിൽ സാബു(52)വിനെയാണ് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം.
പിഴ തുക അതിജീവിതയ്ക്ക് നൽകാനും തൊടുപുഴ മൂന്നാം അഡിഷനൽ ജില്ല കോടതി ജഡ്ജി എസ്. എസ്.സീന ഉത്തരവായി. കോവിഡ് കാലത്ത് 2020 ഏപ്രിലിലാണ് സംഭവം.
വീട്ടമ്മയും രണ്ട് കൊച്ചുകുഞ്ഞുങ്ങളും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. നെടുങ്കണ്ടം എസ് എച്ച് ഒ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നേരിടുന്ന സമയത്താണ് ബലാത്സംഗ കേസിലും സാബു പ്രതിയായത്.
ഈ കേസിൽ അടുത്തിടെ ഇയാളെ മൂന്നു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോണി അലക്സ് ഹാജരായി.
Reasd Also:
പോക്സോ കേസിൽ ആറു വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങി. പ്രതിയെ വണ്ടിപ്പെരിയാർ പോലീസ് പൊക്കി
വണ്ടിപ്പെരിയാറിൽ ആറ് വർഷങ്ങൾക്ക് മുമ്പ് പോക്സോ കേസിൽ ജയിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ വണ്ടിപ്പെരിയാർ പോലീസ് പിടികൂടി.
തമിഴ്നാട് വീരപാണ്ടി സ്വദേശി അരുൺ (28) നെയാണ് പോലീസ് വീരപാണ്ടിയിലെ വീട്ടിൽ നിന്നും പിടികൂടിയത്. 2019-ൽ വണ്ടിപ്പെരിയാർ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് അരുൺ.
ഇയാളെ കട്ടപ്പന പോക്സോ കോടതിയിൽ ഹാജരാക്കി പീരുമേട് കോടതിയിൽ റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചതിന് ശേഷം ഇയാൾ മുങ്ങുകയായിരുന്നു.
തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് പലയിടത്തും അന്വേഷിച്ചങ്കിലും ഇയാളെ കണ്ടെത്താനായില്ല. പിന്നീട് ഇയാൾ വീരപാണ്ടിയിലെ വീട്ടിൽ ഉണ്ടെന്ന രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തിൽ പോലീസ് ഇയാളെ ഞായറാഴ്ച്ച പുലർച്ചേ വീട്ടിൽ നിന്ന് തമിഴ്നാട് പോലീസിൻ്റെയും സഹായത്തോടെ പിടികൂടുകയായിരുന്നു.
പിന്നീട് പ്രതിയെ കേടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വണ്ടിപ്പെരിയാർ എസ്ഐ ടിഎസ് ജയകൃഷ്ണൻ്റെ നേതൃത്വത്തിൽ സിപിഒമാരായ വിഷ്ണു മോഹൻ, പികെ രാഹുൽ, പി സതീഷ്, കെആർ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.









