web analytics

ക്രൂസ് കപ്പലുകളിറക്കാൻ കേരള മാരിടൈം ബോർഡ്

ക്രൂസ് കപ്പലുകളിറക്കാൻ കേരള മാരിടൈം ബോർഡ്

കൊല്ലം: ആഡംബര സൗകര്യങ്ങളോട് കൂടിയ രണ്ട് ക്രൂസ് കപ്പലുകളുടെ നിർമ്മാണം ഒന്നര വർഷത്തിനകം പൂർത്തിയാക്കി സേവനം ആരംഭിക്കാനാണ് കേരള മറൈറ്റൈം ബോർഡിന്റെ തീരുമാനം.

കപ്പലുകളുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കുന്നതിന് മാരിടൈം നേവൽ ആർക്കിടെക്ട്, കപ്പൽ എൻജിനിയർമാർ, കുസാറ്റിലെ വിദഗ്ധർ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിക്കും.

കപ്പലുകളുടെ നീളം, വീതി, ആഴം, യാത്രാസൗകര്യങ്ങൾ, പാസഞ്ചർ ശേഷി എന്നിവയെക്കുറിച്ചുള്ള പഠനത്തിനു ശേഷം രണ്ട് മാസത്തിനകം രൂപരേഖ സമർപ്പിക്കാനാണ് ലക്ഷ്യം.

തുടർന്ന് ടെണ്ടർ ക്ഷണിച്ച് നിർമ്മാണ കരാർ ഉറപ്പാക്കും. ഓരോ കപ്പലിനും ഏകദേശം 20 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

കൊല്ലവും ബേപ്പൂരും കേന്ദ്രമാക്കി ക്രൂസ് സർവീസ് ആരംഭിക്കാനാണ് പദ്ധതി.

ബേപ്പൂരിൽ സ്വകാര്യ ഏജൻസിയുമായി ചർച്ചകൾ പുരോഗമിക്കുന്നു. അത് അന്തിമമായാൽ രണ്ടാമത്തെ കപ്പൽ കണ്ണൂർ അഴീക്കൽ തുറമുഖത്തിൽ നിന്നായിരിക്കും സർവീസ് നടത്തുക.

പഞ്ചനക്ഷത്ര ക്രൂസ് സൗകര്യങ്ങൾ

പൂർണമായും എയർ കണ്ടീഷൻ ചെയ്ത റെസ്റ്റോറന്റ്

ബിയർ പാർലർ, ബാർ, ബാങ്ക്വറ്റ് ഹാൾ

ത്രീഡി തിയേറ്റർ, കുട്ടികൾക്കുള്ള കളിസ്ഥലം

സൺസെറ്റ് ക്രൂസ്: 20 നോട്ടിക്കൽ മൈൽ വരെ ഉൾക്കടലിലേക്ക് യാത്ര

ഡെസ്റ്റിനേഷൻ വെഡിംഗ്, കോർപ്പറേറ്റ് കോൺഫറൻസുകൾക്ക് സംവിധാനങ്ങൾ

English Summary

The Kerala Maritime Board plans to launch luxury cruise services within 18 months by constructing two high-end vessels. An expert committee of naval architects, engineers, and CUSAT specialists will prepare the preliminary design within two months. Each ship is expected to cost around ₹20 crore. Cruise services will be centered at Kollam and Beypore, with discussions underway with a private agency for Beypore operations. If finalized, the second vessel will operate from Kannur Azhikkal port. The ships will feature 5-star amenities including AC restaurants, bars, banquet halls, 3D theatres, children’s play areas, and sunset cruises extending up to 20 nautical miles.

kerala-maritime-board-luxury-cruise-project

Kerala, Maritime Board, Cruise Service, Kollam, Beypore, Tourism, Infrastructure

spot_imgspot_img
spot_imgspot_img

Latest news

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

Other news

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ണൂർ:...

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ

ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ...

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട്

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട് കോഴിക്കോട്: ജില്ലയിലെ വിവിധ...

ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ജനറൽ; റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

Related Articles

Popular Categories

spot_imgspot_img