web analytics

ഫോട്ടോയും ക്യൂആർ കോഡും മാത്രം; ആധാർ ഇനി പുതിയ രൂപത്തിൽ

ഫോട്ടോയും ക്യൂആർ കോഡും മാത്രം; ആധാർ ഇനി പുതിയ രൂപത്തിൽ

ന്യൂഡൽഹി: ആധാർ കാർഡിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനായി പ്രധാന പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ യുഐഡിഎഐ ഒരുങ്ങുകയാണ്.

പേര്, മേൽവിലാസം, 12 അക്ക ആധാർ നമ്പർ എന്നിവ കാർഡിൽ നിന്നും ഒഴിവാക്കി ഉടമയുടെ ഫോട്ടോയും ക്യൂആർ കോഡും മാത്രം ഉൾപ്പെടുത്തുന്ന രീതിയിലേക്ക് ആധാർ കാർഡ് മാറ്റാനുള്ള പദ്ധതിയാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

ആധാർ വിവരങ്ങളുടെ ദുരുപയോഗം തടയുന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.

ഡിസംബറിൽ പുതിയ മാറ്റങ്ങൾ നിലവിൽ വരാനാണ് സാധ്യത. ഹോട്ടലുകൾ, ഇവന്റ് സംഘാടകർ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ നടക്കുന്ന ഓഫ്ലൈൻ പരിശോധനകൾ കുറയ്ക്കാനും വ്യക്തികളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് പരിശോധന പ്രക്രിയ വേഗത്തിലാക്കാനും പുതിയ നിയമനിർമ്മാണം പരിഗണിക്കുന്നതായി യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാർ വ്യക്തമാക്കി.

ആധാർ കാർഡിൽ ഫോട്ടോയും ക്യൂആർ കോഡും മാത്രം ഉൾപ്പെടുത്തുന്ന കാര്യം ആലോചിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു.

കൂടുതൽ വിവരങ്ങൾ പ്രിന്റ് ചെയ്യുന്നത് ദുരുപയോഗത്തിന് വഴി തുറന്നേക്കുമെന്നും അതിനാൽ എല്ലാ വ്യക്തിഗത വിവരങ്ങളും യുഐഡിഎഐ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടെ ആധാർ നമ്പറും ബയോമെട്രിക് വിവരങ്ങളും ഓഫ്ലൈൻ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന പ്രവണതയും ഫോട്ടോകോപ്പികൾ സൂക്ഷിക്കുന്ന പതിവും അവസാനിച്ചേക്കും.

പുതിയ കാർഡിലെ ക്യൂആർ കോഡിൽ എല്ലാതരത്തിലുമുള്ള വിവരങ്ങളും സുരക്ഷിതമായി സംഭരിച്ചിരിക്കും.

ശരിയായ ഓതന്റിക്കേഷൻ മാർഗ്ഗങ്ങളിലൂടെ മാത്രമേ അവയിൽ പ്രവേശനം സാധ്യമാകൂ. “ആധാർ ഒരു രേഖയായി ഉപയോഗിക്കരുത്. അത് ആധാർ നമ്പർ ഉപയോഗിച്ചോ ക്യൂആർ കോഡിലൂടെ സ്കാൻ ചെയ്തോ മാത്രമേ പരിശോധിക്കാവൂ. അല്ലാത്തപക്ഷം അത് വ്യാജ രേഖയായി മാറാൻ ഇടയുണ്ട്,” ഭുവനേഷ് കുമാർ വ്യക്തമാക്കി.


English Summary:

UIDAI is preparing a major redesign of Aadhaar cards to enhance security. The new version will reportedly display only the holder’s photograph and a QR code, removing details such as name, address, and the 12-digit Aadhaar number to prevent misuse. UIDAI CEO Bhubanesh Kumar said the authority is considering legal changes in December to discourage offline verification practices by hotels and event organizers and to strengthen privacy. All Aadhaar details will be stored securely within the QR code and accessed only through authorized channels.

aadhaar-card-security-upgrade-new-design-uidai

Aadhaar, UIDAI, Security, Privacy, QR Code, India, New Aadhaar Card, Digital Verification

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

Other news

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം കോഴിക്കോട്:...

വീട്ടിൽ നിന്നു പോയ ഭാര്യ തിരിച്ചെത്താൻ താമസിക്കുന്നു; ജിപിഎസ് ട്രാക്കർ തപ്പിച്ചെന്ന ഭർത്താവ് കണ്ട കാഴ്ച…!

വീട്ടിൽ നിന്നുപോയ ഭാര്യ തിരിച്ചെത്താൻ താമസിക്കുന്നു; ജിപിഎസ് ട്രാക്കർ തപ്പിച്ചെന്ന ഭർത്താവ്...

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

അറബികൾ എന്തിനാ മലയാളികളെ റഫീഖ് എന്ന് വിളിക്കുന്നത്

അറബികൾ എന്തിനാ മലയാളികളെ റഫീഖ് എന്ന് വിളിക്കുന്നത് ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി തേടി...

Related Articles

Popular Categories

spot_imgspot_img