വീട്ടിൽ പൊട്ടിത്തെറി, ക്ഷേത്ര ജീവനക്കാരന് ഗുരുതര പരുക്ക്
തിരുവന്തപുരം: കാട്ടായിക്കോണത്ത് വീട്ടിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.
ക്ഷേത്രത്തിലെ ചടങ്ങുകൾക്കായി ഉപയോഗിക്കുന്ന കതിനയിൽ തീപിടിച്ചതിനെ തുടർന്ന് പൊട്ടിത്തെറി ഉണ്ടായെന്നാണ് പ്രാഥമിക വിവരം.
വാഴവിളയിലെ കഴക്കൂട്ടം സ്വദേശിയും കാട്ടായിക്കോണത്ത് താമസിക്കുന്ന 60-കാരനായ ബാലകൃഷ്ണൻ നായർക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കരിമരുന്ന് ഉണക്കാനിരുന്നതിന് സമീപത്ത് ഇരുമ്പ് കമ്പി കട്ടർ ഉപയോഗിച്ച് മുറിക്കുന്നതിനിടെ തീപ്പൊരി വീണതാണ് തീപിടിത്തത്തിനും പിന്നാലെ പൊട്ടിത്തെറിക്കും കാരണമെന്നാണ് മനസ്സിലാക്കുന്നത്.
സംഭവസ്ഥലത്ത് നാട്ടുകാരും രക്ഷാപ്രവർത്തകരും എത്തി സഹായം നൽകി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബാലകൃഷ്ണൻ നായർ ക്ഷേത്രത്തിലെ ജീവനക്കാരനാണ്.
English Summary:
A man was injured in an explosion at a house in Kattayikkonam, Thiruvananthapuram. The blast occurred around 11 AM when fire caught on a ‘kathina’ used in temple rituals. The injured, 60-year-old Balakrishnan Nair, a temple staff member, suffered severe burns and was admitted to the Medical College Hospital. The fire reportedly started when sparks from cutting an iron rod fell near drying black powder, leading to the explosion. Police have inspected the spot.
kattayikkonam-house-blast-injury
Thiruvananthapuram, Explosion, Kattayikkonam, Temple Staff, Fire Accident, Kerala News









