web analytics

കൂട്ടുകാരിക്ക് ചികിത്സാസഹായവുമായെത്തി, ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു; പിന്നാലെ രോ​ഗിയും വിടപറഞ്ഞു

കൂട്ടുകാരിക്ക് ചികിത്സാസഹായവുമായെത്തി, ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു; പിന്നാലെ രോ​ഗിയും വിടപറഞ്ഞു

കായംകുളം: കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സുഹൃത്തിനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മനോവിഷമം താങ്ങാനാകാതെ കുഴഞ്ഞുവീണ് വീട്ടമ്മ മരിച്ചു.

മണിക്കൂറുകൾക്കകം സുഹൃത്തും അന്തരിച്ചു. കായംകുളം എം.എസ്.എം കോളേജിലെ പൂർവവിദ്യാർത്ഥികളായ ഖദീജാകുട്ടി (49), ശ്യാമളകുമാരി (50) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞത്.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളിയാഴ്ചയാണ് ദാരുണസംഭവം. കായംകുളം കൃഷ്ണപുരം കാവിന്റെ വടക്കത്തെ ഷാജഹാന്റെ ഭാര്യയും എൽ.ഐ.സി ഏജന്റുമായ ഖദീജാകുട്ടിയാണ് ആദ്യം മരിച്ചത്.

തുടർന്ന്, ഏറെ നാളായി കാൻസർ ചികിത്സയിൽ കഴിയുന്ന കണ്ടല്ലൂർ വടക്കുംഠ മഠത്തിൽ പടീറ്റതിൽ പരേതനായ ശ്രീകുമാറിന്റെ ഭാര്യ ശ്യാമളകുമാരിയും വിടവാങ്ങി.

ചികിത്സാ സഹായം സമാഹരിക്കുന്നതിന് ‘സ്നേഹതീരം’ എന്ന എം.എസ്.എം പ്രീഡിഗ്രി പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയുടെ ഭാഗമായി ഖദീജയും കൂട്ടാളികളും ആശുപത്രിയിലെത്തി.

സാമ്പത്തികസഹായം കൈമാറി വാർഡിൽ നിന്നിറങ്ങുന്നതിനിടെ ഖദീജ ബോധരഹിതയായി വീണു.

ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് 4.30ഓടെ മരണം സംഭവിച്ചു. പിന്നീട് രാത്രി 8.30ന് ശ്യാമളയും അന്തരിച്ചു.

സുഹൃത്തുക്കളുടെ സമാഗമത്തിൽ ഉണ്ടായ ഈ അപ്രതീക്ഷിത ദുരന്തം ‘സ്നേഹതീരം’ അംഗങ്ങളെ വളരെയധികം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഇരുവരുടെയും സംസ്കാരകർമ്മങ്ങൾ നടത്തി.

ഖദീജയുടെ മക്കൾ: അജ്മൽ ഷാ, അമൽ ഷാ
ശ്യാമളയുടെ മക്കൾ: സൂരജ്, സിദ്ധാർത്ഥ്

English Summary

Two former classmates from Kayamkulam MSM College died within hours of each other in a tragic incident. Khadijakutty (49), an LIC agent, collapsed and died after visiting her close friend Shyamala Kumari (50), who was undergoing cancer treatment at Alappuzha Medical College. The visit was part of a fundraising effort by their alumni group ‘Snehatheeram’. After handing over financial aid, Khadija fainted and later passed away in the ICU. A few hours later, Shyamala also succumbed to her illness. The sudden loss of both friends has deeply saddened their alumni community.

kayamkulam-friends-die-hours-apart

Kayamkulam, Alappuzha, Death, Cancer, Friends, MSM College, Snehatheeram, Kerala News

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

മലയാളികളുടെ ‘മണിമുത്ത്’ ഓർമ്മയായിട്ട് ഇന്ന് 10 വർഷം!

മലയാളികളുടെ 'മണിമുത്ത്' ഓർമ്മയായിട്ട് ഇന്ന് 10 വർഷം! മലയാളികളുടെ മനസ്സിൽ ഇന്നും മായാത്ത...

എൻറെ ജീവിതം എല്ലാവർക്കും അറിയുന്നതാണ്, ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യതയില്ല…‘സ്പിരിറ്റ് കച്ചവടക്കാരൻ’ ആരോപണം തള്ളി ഇ.എൻ. സുരേഷ് ബാബു

എൻറെ ജീവിതം എല്ലാവർക്കും അറിയുന്നതാണ്, ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യതയില്ല…‘സ്പിരിറ്റ് കച്ചവടക്കാരൻ’...

‘ഇന്ത്യയെ തോൽപ്പിക്കുക അത്ര എളുപ്പമല്ല’; ബുംറ ‘എക്കാലത്തെയും മികച്ച ബൗളർ’ എന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്

‘ഇന്ത്യയെ തോൽപ്പിക്കുക അത്ര എളുപ്പമല്ല’; ബുംറ ‘എക്കാലത്തെയും മികച്ച ബൗളർ’ എന്ന്...

വൈഷ്ണയുടെ പോരാട്ടം പാഴായി; ഗുജറാത്തിനോട് 52 റൺസിന് തോറ്റ് കേരളം

വൈഷ്ണയുടെ പോരാട്ടം പാഴായി; ഗുജറാത്തിനോട് 52 റൺസിന് തോറ്റ് കേരളം അണ്ടർ-23 വനിതാ...

രാജ്യത്ത് ഗവർണർമാരുടെ വമ്പൻ അഴിച്ചുപണി: ആരിഫ് മുഹമ്മദ് ഖാൻ പുറത്ത്; തമിഴ്‌നാടിന്റെ ചുമതല കേരള ഗവർണർക്ക്

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ പദവികളിൽ നിർണ്ണായകമായ അഴിച്ചുപണി പ്രഖ്യാപിച്ച്...

Related Articles

Popular Categories

spot_imgspot_img