റബ്ബർ തോട്ടത്തിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, സുഹൃത്ത് കസ്റ്റഡിയിൽ
കണ്ണൂർ: പെരിങ്ങോം വെല്ലോർ പ്രദേശത്ത് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
എടക്കോം സ്വദേശിയായ സിജോയാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.
റബ്ബർ തോട്ടത്തിനുള്ളിൽ സിജോയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവസമയത്ത് സിജോയോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവരുടെ കൈവശത്തിൽ നിന്നാണ് ഒരു നാടൻ തോക്കും കണ്ടെത്തിയത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതാകാമെന്ന് പ്രാഥമിക സൂചനകൾ വ്യക്തമാക്കുന്നു.
കാട്ടുപന്നികൾ പതിവായി ഇറങ്ങുന്ന പ്രദേശമായതിനാൽ യുവാക്കൾ വേട്ടയ്ക്കിറങ്ങിയതാകാമെന്ന സംശയവും ഉയർന്നിരിക്കുകയാണ്.
പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
സിജോയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റും. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നതും പരിശോധിക്കുകയാണ് അന്വേഷണം.
English Summary
A youth named Sijo from Edakkad was found dead with a gunshot wound at a rubber plantation in Velloor, Peringome, Kannur. A friend who was with him at the time has been taken into police custody, and a country-made gun was recovered. Initial indications suggest the shooting may have been accidental during hunting, as the area is known for frequent wild boar movement. Police have filed a case and launched an investigation to rule out any foul play.
kannur-youth-shot-dead-peringome
Kannur, Peringome, Shooting, Youth Death, Hunting Accident, Kerala, Crime News









