web analytics

അതീവ ജാഗ്രത; നോട്ടാം പുറപ്പെടുവിച്ച് പാകിസ്ഥാന്‍

അതീവ ജാഗ്രത; നോട്ടാം പുറപ്പെടുവിച്ച് പാകിസ്ഥാന്‍

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതായി സി‌എൻ‌എൻ–ന്യൂസ്18 റിപ്പോർട്ട് ചെയ്തു.

ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികാര നടപടിയോ അതിര്‍ത്തി കടന്നുള്ള സംഘര്‍ഷ സാധ്യതയോ ഉണ്ടാകാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് ജാഗ്രതാ നിര്‍ദേശം.

രാജ്യത്തെ സ്ഥിതിഗതികൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ് എന്നതിനാൽ കര, നാവിക, വ്യോമ സേനകളെ അതീവ ജാഗ്രതയില്‍ നിര്‍ത്താൻ പാക് പ്രതിരോധ സേനാ മേധാവിത്വം നിര്‍ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

ഏതു അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജരാകണമെന്നും പാക് സെന്‍ട്രല്‍ കമാന്‍ഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിര്‍ദേശിച്ചു.

വ്യോമാക്രമണ സാധ്യത മുന്നില്‍ കണ്ടുകൊണ്ട് പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കാനും, പ്രധാന എയർബേസുകളിൽ യുദ്ധവിമാനങ്ങൾ ഉടൻ പറന്നുയരാന്‍ സജ്ജമാക്കി നിര്‍ത്താനും വ്യോമസേനയ്ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.

ഇന്ത്യ–പാകിസ്ഥാൻ അതിര്‍ത്തിയിലെ വ്യോമാതിര്‍ത്തി കർശന നിരീക്ഷണത്തിലാണ്. ഇതിന്റെ ഭാഗമായി നവംബർ 11, 12 തീയതികളില്‍ പാക് വ്യോമസേന NOTAM (Notice to Airmen) പുറത്തിറക്കിയതായും റിപ്പോർട്ടിൽ പറയുന്നു.

ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട് നല്‍കിയതായി സിഎന്‍എന്‍-ന്യൂസ്18 റിപ്പോര്‍ട്ട്.

ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണമോ, അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ക്കോ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുകളെ തുടര്‍ന്നാണ് നീക്കം.

സ്ഥിതിഗതികള്‍ അസ്ഥിരമായി തുടരുന്നതിനാല്‍ കരസേന, നാവികസേന, വ്യോമസേന എന്നിവയുള്‍പ്പെടെയുള്ള പാകിസ്ഥാന്‍ സായുധ സേനകള്‍ അതീവ ജാഗ്രതയിലാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യത്തിനും തയ്യാറെടുക്കാനും പാകിസ്ഥാന്‍ സെന്‍ട്രല്‍ കമാന്‍ഡ് എല്ലാ സൈനിക ശാഖകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കാനും പ്രധാനപ്പെട്ട താവളങ്ങളില്‍ ജെറ്റുകള്‍ പറന്നുയരാന്‍ വിധം തയാറാക്കി നിര്‍ത്താനും പാകിസ്ഥാന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നു ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്കയെ തുടര്‍ന്നാണ് കരുതല്‍ നടപടികളെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാന്‍-ഇന്ത്യ അതിര്‍ത്തിയിലെ വ്യോമാതിര്‍ത്തി സൂക്ഷ്മമായി നിരീക്ഷിക്കും വിധം പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാണ്.

പുതിയ സാഹചര്യത്തില്‍ നവംബര്‍ 11 മുതല്‍ നവംബര്‍ 12 വരെ വ്യോമസേനയ്ക്ക് നോട്ടീസ് ടു എയര്‍മെന്‍ (നോട്ടാം) പുറത്തിറക്കിയിട്ടുണ്ട്.

English Summary

After the Delhi explosion, Pakistan has issued a red alert across all airports and airfields, citing intelligence inputs about a possible Indian counter-response or border escalation, CNN-News18 reports. Pakistan has placed its Army, Navy, and Air Force on high alert, with directives from the Central Command to remain prepared for any emergency. The Air Force has reportedly been asked to activate air defense systems and keep fighter jets battle-ready at key bases.Pakistan is closely monitoring its airspace along the India border, and has also issued a NOTAM (Notice to Airmen) for November 11–12 as a precautionary measure.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

ബലാൽസംഗ ശ്രമത്തിനിടെ രക്തസ്രാവം: ബെംഗളൂരുവിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി 18 കാരൻ

ബെംഗളൂരുവിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ബെംഗളൂരുവിൽ...

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി തൃശൂർ: ടിക്കറ്റില്ലാതെ...

ടിപി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതിക്ക് അനുവദിച്ചത്‌ 20 ദിവസത്തെ പരോള്‍

ടിപി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതിക്ക് അനുവദിച്ചത്‌ 20 ദിവസത്തെ...

ഉപ്പുതറയിലെ വീട്ടമ്മയുടെ കൊലപാതകം: അമ്മയെ കൊന്ന് ജീവനൊടുക്കിയ അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാനില്ലെന്ന് മക്കൾ

അമ്മയെ കൊന്ന് ജീവനൊടുക്കിയ അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാനില്ലെന്ന് മക്കൾ ഇടുക്കി ഉപ്പുതറയിലെ വീട്ടമ്മ...

Related Articles

Popular Categories

spot_imgspot_img