web analytics

മുൻ ജഡ്ജി കെ. ജോൺ മാത്യു അന്തരിച്ചു

209 പ്രവർത്തി ദിവസങ്ങൾക്കിടെ 28,221 കേസുകൾ തീർപ്പാക്കി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി…

മുൻ ജഡ്ജി കെ. ജോൺ മാത്യു അന്തരിച്ചു

കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ജസ്റ്റിസ് കെ. ജോൺ മാത്യു (93) അന്തരിച്ചു. മേപ്രാൽ കട്ടപ്പുറത്ത് കുടുംബാംഗമായ അദ്ദേഹം 1954-ൽ തിരുവല്ലയിൽ അഭിഭാഷകവൃത്തിക്ക് തുടക്കമിട്ടു.

1959-ൽ കൊച്ചിയിലേക്ക് പ്രാക്ടീസ് മാറ്റി. 1979-ൽ ഗവൺമെന്റ് പ്ലീഡറും 1982-ൽ സീനിയർ ഗവൺമെന്റ് പ്ലീഡറുമായി സേവനമനുഷ്ഠിച്ചു. 1973 മുതൽ 1977 വരെ കൊച്ചി സർവകലാശാലയിലെ നിയമവിഭാഗത്തിൽ വിസിറ്റിംഗ് ലക്ചററായും പ്രവർത്തിച്ചു.

1984-ൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം 1994 വരെ ആ സ്ഥാനത്ത് തുടർന്നു. 1989-ൽ 209 പ്രവർത്തി ദിവസങ്ങൾക്കിടെ 28,221 കേസുകൾ തീർപ്പാക്കിയ നേട്ടം ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.

1989 ജൂൺ 19 മുതൽ 22 വരെ 2,019 കേസുകളും, കമ്പനികാര്യ വിഭാഗത്തിൽ ഒരു ദിവസം 607 കേസുകളും തീർപ്പാക്കി റെക്കോർഡ് സ്ഥാപിച്ചു.

വിരമിച്ച ശേഷം സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകനായി നിയമിതനായ അദ്ദേഹം 2003 വരെ ന്യൂഡൽഹിയിൽ പ്രവർത്തിച്ചു.

2005-ൽ കേരളത്തിലെ ധാതു മണൽ ഖനനത്തിന്റെ പരിസ്ഥിതി ആഘാതം പഠിക്കാൻ സർക്കാർ രൂപീകരിച്ച കമ്മീഷന്റെ അധ്യക്ഷനായി, നിയന്ത്രിത ഖനനം ശുപാർശ ചെയ്തു. 2009–2014 കാലയളവിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് സെലക്ഷൻ കമ്മിറ്റിയുടെ അധ്യക്ഷനായി.

2002 മുതൽ 2007 വരെ കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സെബി നോമിനി ഡയറക്ടറും ചെയർമാനുമായിരുന്നു.

2008–2017-ൽ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 2001 മുതൽ 2024 വരെ പി.സി.എസ്.ജെ (People’s Council for Social Justice) പ്രസിഡന്റായിരുന്നു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വർക്കിംഗ് കമ്മിറ്റി അംഗം, പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി, തലക്കോട് സെന്റ് മേരീസ് ബോയ്സ് ഹോം എന്നിവയുടെ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, ലിസി ആശുപത്രി, ലൂർദ് ആശുപത്രി എന്നിവയുടെ എതിക്സ് കമ്മിറ്റി ചെയർമാനുമായിരുന്നു.

ഭാര്യ ഗ്രേസി (തെക്കേക്കര, കുന്നംകുളം), ടി.കെ. ചാക്കുണ്ണി ഐ.എ.എസ്-ന്റെ മകൾ, 2004-ൽ അന്തരിച്ചു.

മക്കൾ: സൂസൻ അജിത് (സുമ), മേരി ജോയ് (സുജ), ആനി തോമസ് (മിനി). മരുമക്കൾ: അജിത് മാത്യു (റിട്ട. HNL), എൻ.ജെ. ജോയ് (ചാർട്ടേഡ് അക്കൗണ്ടന്റ്), തോമസ് ഐസക് (ബിസിനസ്).

മൃതദേഹം 2025 നവംബർ 8 ശനിയാഴ്ച രാവിലെ 7.30-ന് വീക്ഷണം റോഡിലുള്ള വസതിയിൽ എത്തിക്കും. 8.30-ന് പ്രാർത്ഥന ആരംഭിക്കും.

9.30 മുതൽ എളംകുളം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരി ചാപ്പലിൽ പൊതുദർശനം. 11.30-ന് സംസ്കാരം.

English Summary

Former Kerala High Court Judge and senior Supreme Court lawyer Justice K. John Mathew (93) passed away on November 6, 2025. He began legal practice in 1954 and served as government pleader before his appointment as High Court judge in 1984, serving until 1994. He entered the Limca Book of Records in 1989 for disposing of 28,221 cases in 209 working days. After retirement, he practiced in the Supreme Court until 2003 and headed several key committees, including one on mineral sand mining and the Juvenile Justice selection panel. He served in leadership roles at Cochin Stock Exchange, Muthoot Finance, PCSJS, and several medical and church institutions. His funeral will be held on November 8, 2025, at St. Mary’s Orthodox Cathedral, Elamkulam.

justice-k-john-mathew-passes-away-kerala-high-court-supreme-court

Justice K John Mathew, Kerala High Court, Supreme Court, Obituary, Legal News, Kerala, Limca Record, Judiciary

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

വിവാഹമോചനം വേണമെന്ന് ഭർത്താവ്

വിവാഹമോചനം വേണമെന്ന് ഭർത്താവ് അഹമ്മദാബാദ്∙ തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് വിവാഹബന്ധം...

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ തിരുവനന്തപുരം∙ ഇടുക്കി ഡാമിലെ...

മൂലമറ്റത്ത് ചാകര

മൂലമറ്റത്ത് ചാകര അറക്കുളം∙ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതോടെ മീൻപിടുത്തക്കാർക്ക്...

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ തൃശൂർ∙ പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ...

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും പാലക്കാട്∙ വാർത്താ ചാനലിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെ...

Related Articles

Popular Categories

spot_imgspot_img