വീട്ടിലെ മറ്റ് മുറികളുപോലെ അടുക്കളയും ഇന്ന് അതീവ സുന്ദരമായി അലങ്കരിക്കുന്ന രീതി സാധാരണമാണ്.
യാത്രകളിൽ നിന്നുള്ള ഓർമ്മക്കായോ, കാർട്ടൂൺ കഥാപാത്രങ്ങളുടേയോ കുടുംബ ഫോട്ടോകളുടേയോ കസ്റ്റം മാഗ്‌നെറ്റുകളോ എല്ലാം ഫ്രിഡ്ജിന്റെ വാതിലിൽ മെമ്മറി വാൾ പോലെ നിരന്നുകിടക്കുന്നത് പുതുമയല്ല.
എന്നാൽ, സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്, ഫ്രിഡ്ജിൽ മാഗ്‌നെറ്റ് ഒട്ടിക്കുന്നത് വൈദ്യുതി ബിൽ വർധിപ്പിക്കുമോ? എന്ന സംശയമാണ്.
കാന്തികവലയം ഫ്രിഡ്ജിന്റെ കൂളിങ് സംവിധാനത്തെയും ഡോർ സീലിനെയും ബാധിച്ച് ഊർജ ഉപഭോഗം കൂടുമെന്ന വാദങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലേക്കും വ്യാപിച്ചു.
ഫ്രിഡ്ജിന്റെ പുറത്ത് മാഗ്‌നെറ്റുകൾ ഒട്ടിക്കുന്നത് തണുപ്പ് നിലനിർത്താനുള്ള പ്രവർത്തനത്തിലും സെൻസറുകളിലും കംപ്രസ്സറിലും പ്രശ്നം സൃഷ്ടിക്കുമെന്ന നിഗമനങ്ങൾ ആളുകളിൽ ആശങ്ക വളർത്തി.
സർവകലാശാല പഠനം: മാഗ്‌നെറ്റുകൾക്ക് ഫ്രിഡ്ജിന്റെ കൂളിങ് സംവിധാനത്തെ ബാധിക്കാനാകില്ല
എന്നാൽ പുതിയ പഠനം ഈ ഭയം പൊളിച്ചെഴുതുന്നു. കാൽിഫോർണിയ സർവകലാശാല നടത്തിയ ഗവേഷണപ്രകാരം, വീട്ടുപയോഗ മാഗ്‌നെറ്റുകൾ സൃഷ്‌ടിക്കുന്ന കാന്തികവലയം അത്യന്തം ദുർബലമാണ്.
ഇത് ഫ്രിഡ്ജിന്റെ കൂളിങ് സംവിധാനം, മോട്ടോർ, സെൻസറുകൾ, റെഫ്രിജറന്റ് സർക്യൂട്ട് എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കാൻ കഴിയില്ല. പ്രമുഖ ഗൃഹോപകരണ നിർമ്മാതാക്കളായ ബോഷ് ഉൾപ്പെടെ നിരവധി കമ്പനികളും, ഫ്രിഡ്ജ് മാഗ്‌നെറ്റുകൾ ഊർജ ഉപഭോഗത്തെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഫ്രിഡ്ജ് എങ്ങനെ പ്രവർത്തിക്കുന്നു? കൂളിങ് സിസ്റ്റത്തിന്റെ ലളിതമായ വിശദീകരണം
ഫ്രിഡ്ജിന്റെ പ്രവർത്തനം കംപ്രസ്സറും റഫ്രിജറന്റും ഉൾപ്പെട്ട സീൽ ചെയ്ത കൂളിങ് സിസ്റ്റത്തിലാണ് നടക്കുന്നത്. വാതിലിന്മേലുള്ള കാന്തത്തിന്റെ സ്വാധീനം ഇതുമായി ബന്ധപ്പെട്ടില്ല.
ഡസൻ കണക്കിന് മാഗ്‌നെറ്റുകൾ ഒട്ടിച്ചാലും അതിന്റെ കാന്തികഫീൽഡ് സർക്ക്യൂട്ടുകൾക്കോ പ്രവർത്തനത്തിനോ തിരിച്ചടിയാകില്ല എന്ന് എൻജിനീയർമാർ വ്യക്തമാക്കുന്നു.
ആഡാർ ലുക്ക്; കൊല്ലുന്ന നോട്ടം; ആരാണവൾ; ആ അജ്ഞാത സുന്ദരി’യെ തേടി നെറ്റിസൺസ്
ബിൽ കൂടാൻ യഥാർത്ഥ കാരണം എന്ത്? ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിദഗ്ധരുടെ വാക്കുകളിൽ വൈദ്യുതി ബിൽ കൂടുന്നത് മാഗ്‌നെറ്റുകൾ കാരണം എന്ന് കരുതേണ്ട. യഥാർത്ഥ കാരണങ്ങൾ സാധാരണ ഇവയാണ്
താപനില ശരിയായി ക്രമീകരിക്കാത്തത് ,വാതിൽ നിരന്തരം തുറക്കൽ,സാധനങ്ങൾ കുത്തിനിറയ്ക്കൽ,മെയിന്റനൻസ് അവഗണിക്കൽ,പഴകിയ ഡോർ സീലുകൾ,പൊടി അടിഞ്ഞ കണ്ടൻസർ കോയിലുകൾ,പഴയ മോഡൽ ഉപയോഗിക്കൽ
ഫ്രിഡ്ജ് സമയത്ത് ഡീഫ്രോസ്റ്റ് ചെയ്യുക, ചുറ്റുമുള്ള വായുസഞ്ചാരം ഉറപ്പാക്കുക തുടങ്ങിയവയും ഊർജക്ഷമതയ്ക്ക് നിർണായകമാണ്.









