മണിപ്പൂരിലെ സ്ഥിതി വഷളാകുന്നു; സ്വന്തം സർക്കാരിനെതിരെ തിരിഞ്ഞ് ബിജെപി സംസ്ഥാന നേതൃത്വം

ഇംഫാല്‍: മണിപ്പൂർ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സ്വന്തം സർക്കാരിനെതിരെ സംസ്ഥാന ബിജെപി നേതൃത്വം രംഗത്ത്. എന്‍ ബീരേന്‍ സിംഗ് സർക്കാരിനെതിരെ അതൃപ്തി വ്യക്തമാക്കി സംസ്ഥാന അധ്യക്ഷ അടക്കം എട്ട് നേതാക്കൾ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് കത്തയച്ചു. മണിപ്പൂരിലെ സാഹചര്യം ശാന്തമാക്കുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്നാണ് കത്തിലെ പ്രധാന വിമർശനം. സർക്കാരിനെതിരെ പൊതു ജനങ്ങളുടെ രോഷവും ശക്തമായി തുടരുകയാണ്.

അഭയാർഥികൾക്ക് പുനരധിവാസം ഉടൻ ഉറപ്പാക്കണം. ദേശീയപാതയിലെ ഉപരോധങ്ങൾ അവസാനിപ്പിക്കണം ഉള്‍പ്പെടെയുള്ളവയാണ് നേതാക്കളുടെ പ്രധാന ആവശ്യങ്ങൾ. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന അഭ്യർഥനയും നേതാക്കള്‍ കത്തിലൂടെ അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ ദൈന്യംദിന ജീവിതത്തിലെ പ്രതിസന്ധികൾ കാര്യങ്ങൾ വഷളാക്കുന്ന സാഹചര്യമാണ് മണിപ്പൂരിലുള്ളത്. ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടുന്നു.

അതേസമയം, സംഘർഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെയും ഗവർണർ അനുസുയ യുക്കിയുടെയും വസതിക്ക് മുന്നിൽ പ്രതിഷേധം തുടരാനുള്ള നീക്കത്തിലാണ് മെയ്തെയ് വിഭാഗം. മെയ്തെയ് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണം, വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

Also Read: 2000 രൂപയുടെ നോട്ടുകൾ മാറുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും

 

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

പാതിവിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പ്; കോട്ടയം സ്വദേശികളായ രണ്ടുപേർക്ക് മാത്രം പണം തിരികെ ലഭിച്ചു…..! തിരികെപ്പിടിച്ചത് ഇങ്ങനെ:

പാതി വിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് പണം നഷ്ടപ്പെട്ടപ്പോൾ...

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

ഇടുക്കിയിൽ കുളത്തിൽ വീണു കർഷകന് ദാരുണാന്ത്യം: മൃതദേഹം കണ്ടെത്തി; വീഡിയോ

ഇടുക്കി ചക്കുപള്ളം ആറാം മൈലിൽ, മേരിമാത സ്കൂളിന് സമീപം കുളത്തിൽ വീണു...

കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് ഇറങ്ങിയോടിയതിനാൽ

തിരുവനന്തപുരം: കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 10...

Related Articles

Popular Categories

spot_imgspot_img