അത്താഴം ഇനി എട്ടുമണിക്ക് മുമ്പ്

 

രോഗ്യകരമായ ഭക്ഷണരീതി എന്നത് കൃത്യസമയത്തുള്ള ആഹാരം തന്നെയാണ്. സമയം തെറ്റിയുള്ള ഭക്ഷണക്രമം പല ജീവിതശൈലി രോഗങ്ങള്‍ക്കുമുള്ള കാരണമാകാം. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം പ്രാതല്‍ എന്നതുപോലെ തന്നെ വൈകീട്ട് കഴിക്കുന്ന ഭക്ഷണത്തിനും നാം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. എന്നാല്‍ രാവിലെയും ഉച്ചയ്ക്കും ഭക്ഷണം കഴിക്കാന്‍ കാണിക്കുന്ന ശ്രദ്ധ പലപ്പോഴും അത്താഴത്തിലേക്കെത്തുമ്പോള്‍ കാണിക്കാറില്ല. അതിന്റെ പ്രധാന കാരണം, ഉറങ്ങാന്‍ പോകുന്നതിന് മുന്‍പുള്ള തളര്‍ച്ചയും ആ ദിവസത്തെ മുഴുവന്‍ ക്ഷീണവുമാകാം.

എന്നാല്‍ വൈകുന്നേരങ്ങളില്‍ തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിന് നമ്മുടെ ശരീരത്തെ കൂടുതല്‍ ആരോഗ്യകരമാക്കാന്‍ സാധിക്കും. ഈ ഭക്ഷണമാണ് ദഹനത്തിനെയും ഉറക്കത്തിന്റെ ഗുണനിലവാരത്തെയും അളക്കുന്നത്. എന്നുകരുതി ഇഷ്ടമുള്ളതെല്ലാം നിയന്ത്രണമില്ലാതെ കഴിക്കുന്നതും പ്രശ്‌നമാണേ. അത്താഴം ആസ്വദിച്ചു കഴിക്കാനും വിശപ്പിനെ തൃപ്തിപ്പെടുത്താനും സാധിക്കുന്ന ചില ടിപ്‌സ് നോക്കാം.

എട്ട് മണിക്ക് മുന്‍പായി ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ഏഴ് മണിക്ക് ശേഷം കഴിക്കുന്നതാണ് നല്ലത്. ഹെവി ഫുഡിന്റെ ആളാണ് നിങ്ങളെങ്കില്‍ അത്താഴത്തിന് അത്തരം ഭക്ഷണങ്ങള്‍ ഉഴിവാക്കാം. പ്രത്യേകിച്ച് ഫ്രൈ ചെയ്തത്. എളുപ്പത്തില്‍ ദഹിക്കുന്ന ലഘുവായ, പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുക. ഉദാ: ഗ്രില്‍ ചെയ്തതോ ബേക്ക് ചെയ്തതോ ആയ കൊഴുപ്പ് കുറഞ്ഞ ചിക്കന്‍, പയര്‍വര്‍ഗങ്ങള്‍, പച്ച ഇലക്കറികള്‍ പച്ചക്കറികളടങ്ങിയ സാലഡുകള്‍.

ദഹിക്കാന്‍ എളുപ്പമുള്ളതും ഉറക്കത്തെ തടസ്സപ്പെടുത്താതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാം. ഇതില്‍ പനീര്‍, ടോഫു, പയര്‍, ബീന്‍സ് എല്ലാം ഉള്‍പ്പെടുന്നു. അത്താഴത്തിന് ശേഷം തൈര് കുടിക്കുന്ന ശീലമുണ്ടെങ്കില്‍ ഉഴിവാക്കാം. തൈര് കഫം ഉണ്ടാക്കുകയും മറ്റ് ബുദ്ധിമുട്ടുകള്‍ ഉറങ്ങുന്ന സമയത്ത് പ്രകടമാകുകയും ചെയ്‌തേക്കാം. രാത്രിയില്‍ ദഹനപ്രക്രിയ ഏറ്റവും കുറവായിരിക്കുന്നതിനാല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാവുന്നതാണ്. ലഘു ഭക്ഷണം ഉറങ്ങുന്നതിനു 2-3 മണിക്കൂര്‍ മുന്‍പ് കഴിക്കുന്നതാണ് സുഖ ഉറക്കത്തിനും കൃത്യമായ ദഹനത്തിനും നല്ലത്.

Also Read:
നട്സ് കഴിക്കുന്നതിന്റെ ഗുണവും ദോഷങ്ങളും
 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

പേര് ശ്രുതി, ജോലി ബ്രിട്ടനിൽ; യുവതിയായി അഭിനയിച്ച് മുജീബ് റഹ്മാൻ തട്ടിയെടുത്തത് 33 ലക്ഷം രൂപ!

മലപ്പുറം: യുവതിയെന്ന പേരിൽ വിവാഹ വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയ മധ്യവയസ്കൻ...

ട്രെയിൻ തട്ടി അച്ഛനും രണ്ട് വയസുള്ള കുഞ്ഞിനും ദാരുണാന്ത്യം

പാലക്കാട്: ട്രെയിൻ തട്ടി അച്ഛനും രണ്ട് വയസുള്ള കുഞ്ഞും മരിച്ചു. പാലക്കാട്...

ഇപ്പോൾ സെൽഫികളുടെ കാലമല്ലെ… മുഖ്യമന്ത്രിക്കൊപ്പവും ​ഗവർണർക്കൊപ്പവും സെൽഫി എടുത്ത് ശശി തരൂർ; അടുത്ത വിവാദം

ന്യൂഡൽഹി: കേരളത്തിലെ വ്യവസായ മേഖലയെ പുകഴ്ത്തി ലേഖനം എഴുതിയ വിവാദങ്ങൾ എരിഞ്ഞടങ്ങുന്നതിന്...

അങ്കമാലിയിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇടിമിന്നലിൽ ഒരു മരണം. എറണാകുളം അങ്കമാലിയിലാണ് അപകടമുണ്ടായത്. വേങ്ങൂർ...

സംസ്ഥാനത്ത് അപകട പരമ്പര; രണ്ടു മരണം

തൃശ്ശൂർ: സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടം. രണ്ടുപേർ മരിച്ചു. തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ...

എല്ലാ ബിഎസ്എൻഎൽ ടവറുകളും 4ജി സേവനത്തിലേക്ക് മാറിയ കേരളത്തിലെ ആദ്യ ജില്ല

ആലപ്പുഴ: കേരള സർക്കിളിൽ എല്ലാ ബിഎസ്എൻഎൽ മൊബൈൽ ടവറുകളും 4ജി സേവനത്തിലേക്ക്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!