ഇടുക്കിയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ
ഇടുക്കി ഉടുമ്പൻചോലയിൽ യുവാവ് വീടിനുള്ളിലെ കിടക്കയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽകണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ.
കാരിത്തോട്,കൈലാസ നാട്,മുണ്ടകത്തറപ്പേൽ ചിന്ന തമ്പി എന്നു വിളിക്കുന്ന പി.നാഗരാജ് (33) ആണ് അറസ്റ്റിലായത്.
ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശി ശംങ്കിലി മുത്തു, സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ് (30) ആണ് ഉറക്കത്തിനിടെ കഴുത്തു അറക്കപ്പെട്ടു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സോൾരാജിന്റെ അളിയനാണ് (സഹോദരി ഭർത്താവ് ) നാഗരാജ്.
ഭീഷണിയുമായി ഊബർ ഡ്രൈവർ, സഹോദരിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി യുവാവ്
കൊലപാതകം നടന്ന ദിവസം പ്രതി നാഗരാജിനെ നെടുംകണ്ടം എക്സൈസ് ആറു ലിറ്റർ മദ്യവുമായി നാഗരാജിനെ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിൽ ജ്യാമത്തിലിറങ്ങി വീട്ടിലെത്തുമ്പോഴാണ് സോൽരാജ് മാതാപിതാക്കളെ ആക്രമിച്ച വിവരം നാഗരാജ് അറിയുന്നത്. കേസിന്റെയും മർദ്ദനത്തിന്റെയും ദേഷ്യത്തിലാണ് നാഗരാജ് കൊലപാതകം നടത്തിയത്.
വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന സോൾരാജിന്റെ കഴുത്തറത്താണ് നാഗരാജ് കൊലപാതകം നടത്തിയത് എന്ന് പോലീസിന് മൊഴിനൽകി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രക്തം വാർന്നു വീടിനുള്ളിൽ കിടക്കയിൽ കഴുത്തു മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിൽ സോൾരാജിനെ കണ്ടെത്തിയത്.
കിടന്ന് ഉറങ്ങുന്നതിനിടയിൽ നാഗരാജ് സോൾ രാജിന്റെ കഴുത്തു അറത്തു കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിനു ഉപയോഗിച്ച കത്തി കണ്ടെടുത്തു. തുടർച്ചയായി മാതാപിതാക്കളുടെയും സഹോദരിയുടെയും തന്റെയും നേരെ തുടർച്ചയായി മർദ്ദനം നടത്തിയിരുന്നു.
മർദ്ദനത്തിന്റെയും, അക്രമണത്തിന്റെയും പ്രതികരമായിട്ടാണ് നാഗരാജ് തന്റെ അളിയന്റെ കൊലപാതകം നടത്തിയത് എന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
(ഇടുക്കിയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ)
സംഭവ ദിവസം അക്രമാസക്ത്താനായിരുന്ന നാഗരാജ് രാത്രി മദ്യപിച്ചു മയങ്ങി മുറിയിൽ ഉറങ്ങുന്നതിനിടെ മുറിയിൽ രഹസ്യമായി കടന്നു.
തുടർന്ന് നാഗരാജ് കത്തികൊണ്ട് സോൾരാജിന്റെ കഴുത്തു അറത്തു കൊല്ലുകയായിരുന്നു എന്ന് പോലീസിന് മൊഴിനൽകി.
കൊലപാതകത്തിന് ശേഷം കൊലപാതകത്തിനു ഉപയോഗിച്ച കോഴിയെ വെട്ടുന്ന കത്തി സമീപത്തെ തോട്ടിൽ വലിച്ചെറിഞ്ഞ ശേഷം കടന്നു കളഞ്ഞു.
രണ്ട് ദിവസം കഴിഞ്ഞു വീട്ടിലെത്തിയ നാഗരാജിന്റെ ഭാര്യ കവിതയാണ് സോൽരാജ് മരിച്ചു കിടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത്. പോലീസ് സ്ഥലത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാഗരാജിനെ അറസ്റ്റ് ചെയ്തത്.
ഓഫീസർമാർ: കട്ടപ്പന ഡി വൈ എസ് പി. വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ മാരായ അനൂപ്മോൻ, ജർലിൻ.വി.സ്കറിയ, റ്റി. സി. മുരുകൻ.
എസ്.ഐ.മാരായ മഹേഷ്, ദിജു ജോസഫ് എ.എസ്.ഐ. അൻഷദ് ഖാൻ,സുബൈർ.
എസ്.സി.പി.ഒമാരായ അഭിലാഷ്, എം.പ്രദീപ്, സിജോ ജോസഫ്, ശ്രീജിത്, സുജിത്, സുജുരാജ്, അനീഷ്,, സുബിൻ, ദീപക്, അനു അയ്യപ്പൻ, സലിൽ.
സി പി ഒ മാരായ രഞ്ജിത്ത്, അനീഷ് സിജോമോൻ, സിന്ധുമോൾ, എന്നിവരടങ്ങുന്ന പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.









