ബിജെപി വാര്‍ഡ് കൗൺസിലർ ഓഫീസിൽ ജീവനൊടുക്കി
തിരുവനന്തപുരം: ബിജെപി വാര്‍ഡ് കൗൺസിലറെ ഓഫിസിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ കെ.അനില്‍കുമാര്‍ ആണ് മരിച്ചത്.
കൗണ്‍സിലര്‍ ഓഫിസില്‍ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. രാവിലെ എട്ടരയോടെ ഓഫിസില്‍ എത്തിയ അനില്‍കുമാര്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് വിവരം.
അനില്‍കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം ടൂര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്കു പിന്നിലെന്നാണു പ്രാഥമിക നിഗമനം. സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്.
എന്നാൽ സൊസൈറ്റിയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയും നിക്ഷേപകര്‍ക്കു പണം തിരികെ കൊടുക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ തമ്പാനൂര്‍ പൊലീസില്‍ പരാതികള്‍ ലഭിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധിയില്‍ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ലെന്നും ആത്മഹത്യക്കുറിപ്പില്‍ അനിൽകുമാർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിസന്ധി ഉണ്ടായതോടെ താന്‍ ഒറ്റപ്പെട്ടുവെന്നും താനോ കുടുംബമോ ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു.
എല്ലാ കുറ്റവും തനിക്കായെന്നും അതുകൊണ്ടു ജീവനൊടുക്കുകയാണെന്നുമാണ് അനില്‍കുമാര്‍ ആത്മഹത്യക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്.
ജാമ്യത്തിൽ ഇറങ്ങിയ യുവാവ് മരിച്ച നിലയിൽ
തൃശൂര്‍: കാട്ടുപന്നിയെ വേട്ടയാടിയതിനു ഫോറസ്റ്റ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ ഇറങ്ങിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ മിഥുൻ (30) ആണ് മരിച്ചത്.
ഇന്നലെ രാവിലെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൂങ്ങിമരിച്ച നിലയിലാണ് മിഥുനെ കണ്ടെത്തിയത്.
കാട്ടുപന്നിയെ വേട്ടയാടി മാംസം വിൽപ്പന നടത്തി എന്ന കേസിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മിഥുൻ ഉൾപ്പെടെ മൂന്നു പേരെ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
അറസ്റ്റിനു പിന്നാലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്യുകയായിരുന്നു.
എന്നാൽ വ്യാഴാഴ്ച ജാമ്യത്തിൽ ഇറങ്ങിയ മിഥുൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.
വെള്ളിയാഴ്ച രാവിലെ മിഥുനെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരക്കോട് സെന്‍ററിൽ ഓട്ടോഡ്രൈവർ ആയിരുന്നു മിഥുൻ.
സംഭവത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം ഉയരുകയാണ്.
Summary: BJP ward councillor K. Anil Kumar was found dead inside his office in Thirumala. The BJP leader is suspected to have died by suicide, and police have launched an investigation.