web analytics

തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് രാജിവച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് രാജിവച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് സ്ഥാനത്ത് നിന്നും ഡോ. സുനില്‍ കുമാര്‍ രാജിവച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് അദ്ദേഹം രാജിക്കത്ത് കൈമാറി.

ന്യൂറോ വിഭാഗത്തിലെ ഡോക്ടറായ തനിക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് കാട്ടിയാണ് സൂപ്രണ്ട് രാജിക്കത്ത് നല്‍കിയത്. ഡോ. ഹാരിസിന്റെ തുറന്നുപറച്ചില്‍ അടക്കം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുടര്‍ച്ചയായി വിവാദങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് സൂപ്രണ്ടിന്റെ രാജിയെന്നാണ് പുറത്തുവരുന്ന വിവരം.

ഡോ. ഹാരിസിനെതിരെ സൂപ്രണ്ടും പ്രിന്‍സിപ്പാളും നടത്തിയ വാര്‍ത്താസമ്മേളനവും ഇതിനിടെയുണ്ടായ ഫോണ്‍ വിളികളും ഏറെ വിവാദമായിരുന്നു.

ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണനിരക്കിൽ വൻ വർധന; സ്ത്രീകളുടെ പ്രധാന വില്ലൻ ഈ രണ്ടു രോഗങ്ങൾ

ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണനിരക്കിൽ വൻ വർധന; സ്ത്രീകളുടെ പ്രധാന വില്ലൻ ഈ രണ്ടു രോഗങ്ങൾ

ലോകത്തിന്റെ പല രാജ്യങ്ങളിലും ക്യാൻസർ, ഹൃദയസ്തംഭനം, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളാൽ ഉണ്ടാകുന്ന മരണനിരക്ക് കുറഞ്ഞുവരുമ്പോൾ, ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണനിരക്ക് വർധിച്ചുകൊണ്ടിരിക്കുന്നു.

മെഡിക്കൽ ജേർണലായ ദി ലാൻസെറ്റ് പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിലാണ് ഇതു വ്യക്തമാക്കുന്നത്.

ഇംപീരിയൽ കോളേജ് ലണ്ടനിലെ ഗവേഷകർ ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ 185 രാജ്യങ്ങളിലെ ഡാറ്റയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്.

പഠനത്തിൽ, ഇന്ത്യയിലെ സ്ത്രീകളിൽ ഹൃദ്രോഗവും പ്രമേഹവും മൂലമുള്ള അപകടസാധ്യത വ്യക്തമായി ഉയർന്നതായി പറയുന്നു.

ആഗോളമായി നോക്കുമ്പോൾ, 60 ശതമാനം രാജ്യങ്ങളിലും വിട്ടുമാറാത്ത രോഗങ്ങളാൽ ഉണ്ടാകുന്ന മരണനിരക്ക് കുറയുന്നതിൽ പുരോഗതി മന്ദഗതിയിലാണെന്ന് കണ്ടെത്തി.

കണക്കുകൾ പ്രകാരം, ലോകത്തെ ഏകദേശം മൂന്നിൽ രണ്ട് രാജ്യങ്ങളിലും 2010 മുതൽ 2019 വരെ കാലയളവിൽ പുരോഗതി നിലച്ചുപോയോ, ചിലിടങ്ങളിൽ പിന്നോട്ടുപോയോ ചെയ്തിട്ടുണ്ട്.

ഉദാഹരണത്തിന്, തുടക്കത്തിൽ ചൈനയിൽ ഇത്തരം രോഗങ്ങളാൽ മരണനിരക്ക് കൂടുതലായിരുന്നുവെങ്കിലും പിന്നീട് പുകവലിയും വായുമലിനീകരണവും നിയന്ത്രണവിധേയമാക്കിയതോടെ അവിടെ വലിയ കുറവ് രേഖപ്പെടുത്തി.

ജപ്പാനും ദക്ഷിണ കൊറിയയും ഇതേ രീതിയിൽ മികച്ച പുരോഗതി കൈവരിച്ചു.ലോകവ്യാപകമായി വിവിധ തരത്തിലുള്ള ക്യാൻസറുകളാൽ ഉണ്ടാകുന്ന മരണനിരക്ക് കുറഞ്ഞിട്ടുണ്ട്.

ഡിമെൻഷ്യ, ന്യൂറോ-സൈക്യാട്രിക് രോഗങ്ങൾ, കരൾ ക്യാൻസർ, പാൻക്രിയാസ് അർബുദം തുടങ്ങിയവ മൂലമുള്ള മരണനിരക്ക് കൂടിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Summary: Dr. Sunil Kumar has resigned from the post of Superintendent of Thiruvananthapuram Medical College. He submitted his resignation letter to the Medical College Principal.



spot_imgspot_img
spot_imgspot_img

Latest news

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

Other news

വർഗീയ ധ്രൂവീകരണം സൃഷ്ടിച്ച് വോട്ടുനേടാനുള്ള സിപിഎം ശ്രമങ്ങൾ അതീവ അപകടകരമെന്ന് രമേശ് ചെന്നിത്തല

വർഗീയ ധ്രൂവീകരണം സൃഷ്ടിച്ച് വോട്ടുനേടാനുള്ള സിപിഎം ശ്രമങ്ങൾ അതീവ അപകടകരമെന്ന് രമേശ്...

സ്വർണത്തിന് പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് വില മൂന്ന് ലക്ഷം കടന്നു

സ്വർണത്തിന് പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് വില മൂന്ന് ലക്ഷം കടന്നു കൊച്ചി:...

കേരള നിയമസഭയുടെ നിർണ്ണായക സമ്മേളനം നാളെ മുതൽ;ബജറ്റ് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സമ്മേളനത്തിന് നാളെ തുടക്കമാകുന്നു. ഭരണ-പ്രതിപക്ഷ...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

എക്സൈസ് ഓഫിസിലേക്ക് ഇഴഞ്ഞെത്തി പാമ്പ്; കാണാൻ നാട്ടുകാരും

എക്സൈസ് ഓഫിസിലേക്ക് ഇഴഞ്ഞെത്തി പാമ്പ്; കാണാൻ നാട്ടുകാരും ശാസ്താംകോട്ട: എക്സൈസ് കുന്നത്തൂർ സർക്കിൾ...

Related Articles

Popular Categories

spot_imgspot_img