ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായ വനിതാ ഡോക്ടർ ഹൃദയാഘാതംമൂലം മരിച്ചു
ഹൈദരാബാദിൽ നടുങ്ങിക്കുന്ന സൈബർ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായ വനിതാ ഡോക്ടർ തുടർച്ചയായ സമ്മർദം സഹിക്കാനാകാതെ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു.
സർക്കാർ ആശുപത്രിയിലെ മുൻ ചീഫ് റസിഡന്റ് മെഡിക്കൽ ഓഫീസറായിരുന്ന ഇവരെ സെപ്റ്റംബർ 5 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ തട്ടിപ്പുകാർ നിരന്തരം വിളിച്ചു. ബെംഗളൂരു പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന മെസേജിങ് ആപ്പിലൂടെ ബന്ധപ്പെടുകയായിരുന്നു.
ഡോക്ടറെ മനുഷ്യക്കടത്ത് കേസിൽ പ്രതിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് വ്യാജ എഫ്ഐആർ കാണിച്ച തട്ടിപ്പുകാർ തുടർന്ന് വീഡിയോ കോൾ വഴിയും ബന്ധപ്പെട്ടു. വ്യാജ അറസ്റ്റ് വാറന്റ് കാട്ടിയാണ് 6.60 ലക്ഷം രൂപ കൈക്കലാക്കിയത്.
പാലക്കാട് നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി
തുടർച്ചയായ വിളികളും ഭീഷണികളും മൂലം കടുത്ത മാനസിക സമ്മർദത്തിലായ ഡോക്ടർ ഒടുവിൽ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു.
മരണശേഷം ഇവരുടെ ഫോൺ റെക്കോർഡുകൾ പരിശോധിച്ച കുടുംബാംഗങ്ങളാണ് സൈബർ തട്ടിപ്പിന്റെ വിവരം പൊലീസിൽ അറിയിച്ചത്. അമ്മ മരിച്ച ശേഷവും തട്ടിപ്പുകാർ മെസേജുകൾ അയച്ചിരുന്നുവെന്ന് മകൻ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് പൊലീസ് കേസെടുത്തിട്ടുണ്ട്. “ഇത്തരം ‘ഡിജിറ്റൽ അറസ്റ്റ്’ ഇല്ല. ജനങ്ങൾ ഇത്തരം വിളികളിൽ ജാഗ്രത പാലിക്കണം” എന്ന മുന്നറിയിപ്പും പൊലീസ് നൽകി.
കാണാതായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം കഷണങ്ങളാക്കി ചാക്കിൽ കെട്ടിയ നിലയിൽ; സ്കൂളിലെ അധ്യാപക ൻ അറസ്റ്റിൽ; നടന്നത്…
കൊൽക്കത്തയിൽ നടുങ്ങിക്കുന്ന കൊലപാതകമാണ് പുറത്തുവന്നിരിക്കുന്നത്. ഒരുമാസമായി കാണാതായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം കഷണങ്ങളാക്കി ചാക്കിൽ കെട്ടിയ നിലയിൽ പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ കണ്ടെത്തി.
ഓഗസ്റ്റ് 22നാണ് പെൺകുട്ടി കാണാതായത്. സ്കൂളിലേക്കായി പുറപ്പെട്ടെങ്കിലും തിരികെ വീട്ടിലെത്തിയിരുന്നില്ല. വ്യാപകമായ തിരച്ചിലുകൾ നടത്തിയിട്ടും വിവരമൊന്നും ലഭിച്ചില്ല.
കഴിഞ്ഞ രാത്രി കാലിദംഗ ഗ്രാമത്തിലെ ഒരു ഒഴിഞ്ഞ സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ സ്കൂളിലെ അധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തു.
കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കുട്ടിയെ അധ്യാപകൻ മോശമായി സ്പർശിച്ചിരുന്നതായി കുടുംബം നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടി ഈ വിവരം വീട്ടുകാരോടും പങ്കുവച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും മൃതദേഹം ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.