മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍
കൊച്ചി: നടിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചു. നടി മുഖ്യമന്ത്രിക്കും പൊലീസിനും നല്‍കിയ പരാതിയില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
നോട്ടീസ് നല്‍കാതെയുള്ള അറസ്റ്റ് തടയണമെന്നാണ് രാഹുലിന്റെ ആവശ്യം. സാമൂഹ്യ മാധ്യമങ്ങള്‍ വഴി അധിക്ഷേപിക്കുന്നതായി ചൂണ്ടിക്കാട്ടി നടി റിനി ആന്‍ ജോര്‍ജ് ആണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
മുഖ്യമന്ത്രിക്കും സൈബര്‍ പൊലീസിനും ജില്ലാ പൊലീസ് മേധാവിക്കുമാണ് റിനി പരാതി നല്‍കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ വഴി തനിക്കെതിരായി അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നുവെന്നാണ് നടിയുടെ പരാതി.
കൂടാതെ വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ യൂട്യൂബ് ചാനലുകള്‍ എന്നിവര്‍ക്കെതിതിരെയും റിനി ആന്‍ ജോര്‍ജ് പരാതി നല്‍കിയിട്ടുണ്ട്.
കാസർകോട് പോക്സോ കേസ്; എഇഒയെ സസ്‌പെന്‍ഡ് ചെയ്തു
കാസര്‍കോട്: കാസര്‍കോട് പതിനാറുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സൈനുദ്ദീനെതിരെയാണ് നടപടി.
ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കി. ഗേ ഡേറ്റിംഗ് ആപ്പ് വഴിയാണ് പതിനാറുകാരനായ വിദ്യാർത്ഥിയെ പ്രതികൾ പരിചയപ്പെട്ടത്.
കേസിൽ പതിനാല് പ്രതികളാണുളളത്. ഇവരിൽ ആറ് പേരെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എഇഒയ്ക്കൊപ്പം യൂത്ത് ലീഗ് പ്രാദേശിക നേതാവ്, ആര്‍പിഎഫ് റിട്ട ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ളവരാണ് കേസിൽ പ്രതിചേർത്തിട്ടുള്ളത്.
കേസിലെ മിക്ക പ്രതികളും ഒളിവിലാണെന്നാണ് വിവരം. ഇവര്‍ക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തും പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.
സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. വിദ്യാർത്ഥിയുടെ അമ്മയുടെ ഇടപെടലിലാണ് പീഡന വിവരം പുറത്ത് അറിയുന്നത്.
കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് ഒരാള്‍ ഇറങ്ങി ഓടുന്നത് കുട്ടിയുടെ അമ്മ കണ്ടു. ഇതേ തുടർന്ന് സംശയം തോന്നിയ അമ്മ വിദ്യാർത്ഥിയുടെ ഫോൺ പരിശോധിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.
പിന്നാലെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് കുറെ കാലങ്ങളായി പലരും കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരം പുറംലോകമറിഞ്ഞത്.
പ്രതികള്‍ എല്ലാവരും സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ളവരാണ്. അഞ്ചുപേര്‍ കാസര്‍കോട് ജില്ലയ്ക്ക് പുറത്തുള്ളവരാണ് എന്നാണ് പോലീസ് നൽകുന്ന വിവരം. നിലവില്‍ അഞ്ച് പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർക്കാണ് അന്വേഷണത്തിന്റെ ചുമതല ഉള്ളത്.
നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി
കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന് വിദേശസന്ദര്‍ശനത്തിന് അനുമതി നൽകി കോടതി. ഒരുമാസത്തെ സന്ദര്‍ശനത്തിന് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് അനുമതി നല്‍കിയത്.
യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ പോകാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖ് കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഈ മാസം പത്തൊന്‍പത് മുതല്‍ അടുത്തമാസം പതിനെട്ടുവരെയാണ് അനുമതി. സമയം കഴിഞ്ഞാൽ പാസ്‌പോര്‍ട്ട് കോടതിയില്‍ തിരകെ നല്‍കണം.
വിദേശത്ത് ചില സിനിമ ചിത്രീകരണങ്ങളില്‍ പങ്കെടുക്കണമെന്ന ആവശ്യപ്പെട്ടാണ് പാസ്പോര്‍ട്ട് വിട്ടുകിട്ടാനായി സിദ്ദിഖ് കോടതിയില്‍ ഹര്‍ജി സമർപ്പിച്ചത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്ന യുവനടിയുടെ പരാതിയിലാണ് സിദ്ദിഖിനെതിരെ കേസെടുത്തത്.
നടി പരാതിയില്‍ പറഞ്ഞ ദിവസം സിദ്ദിഖ് ഹോട്ടലില്‍ താമസിച്ചതിനും നടി അവിടെ വന്നതിനും തെളിവുണ്ട്. നടിക്ക് സന്ദേശമയച്ചതടക്കം തെളിവുകളും അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നു.
Summary: Activist Rahul Easwar has approached the Kerala High Court seeking anticipatory bail in a case related to derogatory remarks allegedly made against an actress. The actress had lodged a complaint with the Chief Minister and police, prompting Easwar to file the plea citing possible arrest.