web analytics

മൂകാംബിക ദേവിക്ക് വജ്ര കിരീടങ്ങളും സ്വർണവാളും

മൂകാംബിക ദേവിക്ക് വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച്  ഇളയരാജ

മംഗളൂരു: മൂകാംബിക ദേവി ക്ഷേത്രത്തിൽ വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ. ഏകദേശം എട്ടുകോടിയോളം രൂപ മൂല്യം വരുന്ന വസ്തുക്കളാണ് സമർപ്പിച്ചത്.

മൂകാംബിക ക്ഷേത്രത്തിലെ അർച്ചകൻ കെ.എൻ. സുബ്രഹ്മണ്യ അഡിഗയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ഇളയ രാജ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്.

ഇളയരാജ ക്ഷേത്ര സന്ദർശനം നടത്തിയതിന്റെയും കിരീടങ്ങളും വാളും സമർപ്പിച്ചതിന്റെയും ചിത്രങ്ങളും സുബ്രഹ്മണ്യ അഡിഗ പങ്കുവച്ചിട്ടുണ്ട്.

മുമ്പും ഇളയ രാജ ക്ഷേത്രത്തിൽ ദർശനം നടത്തുകയും വിലകൂടിയ വജ്രങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ശബരിമലയിലെ സ്വര്‍ണപ്പാളി തിരിച്ചെത്തിക്കണം

കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡിനു തിരിച്ചടി നൽകി ഹൈക്കോടതി ഉത്തരവ്.ചെന്നൈയിലേക്ക് കൊണ്ടു പോയ ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ പാളി തിരികെ എത്തിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കോടതി അനുമതിയില്ലാതെ സ്വര്‍ണപാളി ഇളക്കിയെന്നാണ് സ്‌പെഷല്‍ കമ്മിഷണർ നൽകിയ റിപ്പോര്‍ട്ട്.

കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വര്‍ണപ്പണികള്‍ നടത്താന്‍ പാടുള്ളുവെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കിയാണ് സ്‌പെഷല്‍ കമ്മിഷണർ റിപ്പോര്‍ട്ട് നല്‍കിയത്.

താന്ത്രിക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണപാളി ഇളക്കിയത് എന്നായിരുന്നു ദേവസ്വം ബോര്‍ഡ് നൽകിയ വിശദീകരണം.

ശബരിമല ശ്രീകോവിലിനു മുന്നില്‍ ഇരുവശത്തും ഉള്ള ദ്വാരപാലകരുടെ മുകളില്‍ സ്ഥാപിച്ചിരുന്ന സ്വര്‍ണം പൂശിയ ചെമ്പു പാളികളാണ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഇതു നിര്‍മിച്ചു സമര്‍പ്പിച്ച ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോയത്.

ക്ഷേത്രം തന്ത്രിയുടെയും ദേവസ്വം ബോര്‍ഡിന്റെയും അനുമതിയോടെയാണ് ഇവ കൊണ്ടുപോയത്. തിരുവാഭരണങ്ങളുടെ ചുമതലയുള്ള തിരുവാഭരണം കമ്മിഷണര്‍, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, ശബരിമല അസിസ്റ്റന്റ് എക്സിക്യൂട്ടീവ്ഓഫിസര്‍, ദേവസ്വം സ്മിത്ത്,

വിജിലന്‍സ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍, ദേവസ്വം വിജിലന്‍സിലെ രണ്ടു പൊലീസുകാര്‍, രണ്ടു ദേവസ്വം ഗാര്‍ഡ്, ഈ പാളികള്‍ വഴിപാടായി സമര്‍പ്പിച്ച സ്പോണ്‍സറുടെ പ്രതിനിധി എന്നിവര്‍ ചേര്‍ന്നു സുരക്ഷിതമായാണു കൊണ്ടുപോയതെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് 2018 മുതൽ സംസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങളുടെ കേസുകൾ ഇപ്പോഴും ആയിരക്കണക്കിന് നിലനിൽക്കുന്നുണ്ട്.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളത് ഏകദേശം ആറായിരത്തോളം കേസുകളാണ്. ഇവയിൽ പ്രതികളായി ചേർക്കപ്പെട്ടവർ 12,912 പേരാണ്.

നാലു വർഷം മുമ്പ് സർക്കാർ ഗൗരവമില്ലാത്ത ചില കേസുകൾ പിൻവലിച്ചിരുന്നുവെങ്കിലും, ഇപ്പോഴും കോടതികളിൽ നിലനിൽക്കുന്നതും പരിഗണനയിൽ കഴിയുന്നതും ഭൂരിഭാഗം കേസുകളാണ്.

2018ൽ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രക്ഷോഭങ്ങളാണ് തുടക്കത്തിൽ പ്രതിഷേധങ്ങൾക്ക് വേദിയൊരുക്കിയത്.

Summary: Music director Ilaiyaraaja offered diamond crowns and a golden sword worth nearly ₹8 crore to Mookambika Devi Temple as part of his devotion.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക്

‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക് റെക്കോർഡ് നേട്ടങ്ങൾക്കുശേഷം...

ആരോഗ്യവകുപ്പിൽ മറഞ്ഞിരുന്ന ഭീകരവാദ ബന്ധം:ചെങ്കോട്ട സ്ഫോടന കേസിൽ വീണ്ടും അറസ്റ്റ്

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം രാജ്യവ്യാപകമായി വ്യാപിച്ചിരിക്കെ,...

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ)...

തിങ്ങി നിറഞ്ഞ് ജയിലുകൾ

തിങ്ങി നിറഞ്ഞ് ജയിലുകൾ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും...

പഠനത്തിനു പ്രായമില്ല: പിങ്ക് യൂണിഫോമിൽ മുത്തശ്ശിമാർ സ്കൂളിലേക്ക്

പഠനത്തിനു പ്രായമില്ല: പിങ്ക് യൂണിഫോമിൽ മുത്തശ്ശിമാർ സ്കൂളിലേക്ക് പഠിക്കാൻ പ്രായം ഒരു തടസമല്ലെന്ന്...

ശബരിമലയിൽ തീർത്ഥാടനകാലത്തിന് തുടക്കം; പുതിയ മേൽശാന്തിമാർ സന്നിധാനത്ത്

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തിന് ഈ തിങ്കളാഴ്ച ഭക്തിപൂർണമായ തുടക്കം. മണ്ഡല...

Related Articles

Popular Categories

spot_imgspot_img