കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്

കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീട്ടമ്മക്ക് വൻതുക നഷ്ടമായി. മട്ടാഞ്ചേരി സ്വദേശിനിയുടെ രണ്ട് കോടി 88 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

ഉഷാ കുമാരി എന്ന 59കാരിയാണ് തട്ടിപ്പിന് ഇരയായത്. മണി ലോണ്ടറിംഗ് കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.

സുപ്രീം കോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ തെളിവായി നല്‍കിയിരുന്നു. പണം നല്‍കിയില്ലെങ്കില്‍ പിടിയിലാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണം പണയം വച്ച പണവും ഉള്‍പ്പടെ അക്കൗണ്ടിലൂടെ ട്രാന്‍സ്ഫര്‍ ചെയ്ത് വാങ്ങുകയായിരുന്നു. സംഭവത്തിൽ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുന്ന് ദിവസം മുമ്പാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയില്‍ നിന്ന് ഷെയര്‍ മാര്‍ക്കറ്റില്‍ നിഷേപിക്കാമെന്ന വ്യാജേന 25 കോടി രൂപ തട്ടിയെടുത്തത്. തട്ടിപ്പില്‍ പണം കൈമാറിയ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്. സമാനമായി ഷെയര്‍ മാര്‍ക്കറ്റിങ് പഠിപ്പിക്കാമെന്ന നിലയില്‍ 12 ലക്ഷം രൂപ തട്ടിയ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.

ഇത്രയും വലിയ തട്ടിപ്പ് രാജ്യത്ത് ആദ്യം..! വ്യാജ ട്രേഡിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ച് കൊച്ചിയിലെ വ്യവസായിയിൽ നിന്ന് തട്ടിയെടുത്ത തുക ഞെട്ടിക്കുന്നത്…

ഇത്രയും വലിയ തട്ടിപ്പ് രാജ്യത്ത് ആദ്യം..! വ്യാജ ട്രേഡിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ച് കൊച്ചിയിലെ വ്യവസായിയിൽ നിന്ന് തട്ടിയെടുത്ത തുക ഞെട്ടിക്കുന്നത്…

കൊച്ചിയിലെ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിന്റെ ഉടമ വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പിന് ഇരയായി 25 കോടി രൂപ നഷ്ടപ്പെട്ട സംഭവം സൈബർ സെൽ അന്വേഷിക്കുന്നു. കേരളത്തിലെ നിരവധി ശാഖകളുള്ള കമ്പനിയുടെ ഉടമയാണ് കുടുക്കിലായത്.

ഒരാൾക്കു മാത്രം ഇത്രയും വലിയ തുക നഷ്ടപ്പെടുന്ന സംഭവം രാജ്യത്ത് ആദ്യമാണെന്നാണ് സൂചന. പരാതിക്കാരൻ ഏറെക്കാലമായി ട്രേഡിങ് രംഗത്ത് പ്രവർത്തിച്ചുവരുന്ന ആളാണ്.

ഏകദേശം രണ്ട് വർഷം മുമ്പ്, വ്യാജമാണെന്നു മനസ്സിലാക്കാതെ തന്നെ അദ്ദേഹം ആപ്പ് ഇൻസ്റ്റാൾ ചെയ്തു ഇടപാടുകൾ നടത്തിത്തുടങ്ങി. ആദ്യം നിക്ഷേപിച്ച പണത്തിന് ഇരട്ടിയായി ലാഭം കാണിച്ചുകൊണ്ട് തട്ടിപ്പുകാർ വിശ്വാസം നേടി.

എന്നാൽ, ലാഭം പിൻവലിക്കാനുള്ള ശ്രമങ്ങൾ നിരന്തരം തടസ്സപ്പെടുകയും പലതവണ തീയതി നീട്ടി പറയുകയും ചെയ്തപ്പോൾ സംശയം ശക്തമായി. ഒടുവിൽ വലിയ തുക നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞ ഉടൻ തന്നെ അദ്ദേഹം ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിനെ വിവരമറിയിച്ചു.

വിവരം തിരുവനന്തപുരം സൈബർ ഓപ്പറേഷൻസ് ആസ്ഥാനത്തേക്കും കൈമാറി കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. നഷ്ടപ്പെട്ട തുക മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് മാറാതിരിക്കാനായി നടപടി സ്വീകരിച്ചു.

വെറും നാല് മാസത്തിനുള്ളിൽ പ്രതികൾക്ക് ഈ തുക തട്ടിയെടുക്കാൻ കഴിഞ്ഞുവെന്നാണ് കണ്ടെത്തൽ. വിദേശികളാണ് വ്യാജ ട്രേഡിങ് ആപ്പ് നിയന്ത്രിച്ചിരുന്നതെന്നും അന്വേഷണം വ്യക്തമാക്കുന്നു.

Summary: In Kochi, a 59-year-old woman named Usha Kumari lost ₹2.88 crore in a virtual arrest scam. The Mattancherry resident was duped by fraudsters posing as officials.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം...

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ ന്യൂഡൽഹി: ഇന്ത്യയിലെ മന്ത്രിമാരിൽ വലിയൊരു...

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ കൊച്ചി: സംസ്ഥാനത്ത് സ്വർണവില കത്തിക്കയറുന്നു....

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ മുംബൈ: ഏഷ്യാ കപ്പിൽ പ്ലെയിംഗ് ഇലവനിൽ സഞ്ജു...

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

Related Articles

Popular Categories

spot_imgspot_img