web analytics

10000 രൂപ കൈക്കൂലി; മരട് എസ്‌ഐ പിടിയിൽ

10000 രൂപ കൈക്കൂലി; മരട് എസ്‌ഐ പിടിയിൽ

കൊച്ചി: അപകടത്തില്‍പ്പെട്ട വാഹനം തിരിച്ചുനല്‍കാന്‍ കൈക്കൂലി വാങ്ങിയ എസ്‌ഐ പിടിയിൽ. മരട് എസ്‌ഐ ഗോപകുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്.

അപകടത്തില്‍ പെട്ട വാഹനം തിരിച്ചുനല്‍കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഗോപകുമാറിനെ സ്റ്റേഷനില്‍ നിന്നും വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തത്.

ഗോപകുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാഹന ഉടമ വിജിലന്‍സിനെ ബന്ധപ്പെടുകയായിരുന്നു.

വിജിലൻസ്നി ര്‍ദേശിച്ചത് പ്രകാരം പതിനായിരം രൂപയുമായാണ് വാഹന ഉടമ സ്റ്റേഷനില്‍ എത്തിയത്. തുടർന്ന് ഈ പണം വാങ്ങുന്നതിനിടെ വിജിലന്‍സ് എസ്‌ഐയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗോപകുമാറിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

പരുക്കേറ്റയാളെ പ്രതിയാക്കി കേസെടുത്തു

തിരുവല്ല: വാഹനമിടിച്ച് പരുക്കേറ്റയാളെ പ്രതിയാക്കി വാഹനാപകടത്തിൽ തിരുവല്ല പോലീസ് കേസെടുത്തു.

മന്ത്ര വി.എൻ. വാസവന്റെ അടുത്ത അനുയായി ആയിട്ടുള്ള എഐജി വി.ജി. വിനോദ്കുമാറിന്റെ സ്വകാര്യ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിലാണ് തിരുവല്ല പോലീസിന്റെ വിചിത്ര നടപടി.

സാധാരണ വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നയാളുടെ മൊഴി വാങ്ങിയാണ് പോലീസ് കേസെടുക്കുന്നത്. ഇവിടെയാകട്ടെ എഐജിയുടെ സ്വകാര്യ വാഹനം ഓടിച്ചിരുന്ന പോലീസ് ഡ്രൈവറുടെ മൊഴി പ്രകാരം പരുക്കേറ്റയാൾക്കെതിരേ കേസെടുത്തിരിക്കുകയാണ്.

ഓഗസ്റ്റ് 30-ാം തീയതി രാത്രി 10.50-ഓടെ എം.സി റോഡിലെ കുറ്റൂരിലാണ് സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന എ.ഐ.ജി. വിനോദ് കുമാർ സഞ്ചരിച്ചിരുന്ന മഹീന്ദ്ര എക്സ്‌യുവി 700 വാഹനമാണ് അപകടത്തിൽപ്പെട്ടത്.

കാറിടിച്ച് പരുക്കേറ്റത് ഹോട്ടൽ തൊഴിലാളിയായ ഇതരസംസ്ഥാന തൊഴിലാളിയാണ്. ഇയാൾ റോഡ് കുറുകെ കടക്കുന്നതിനിടെയായിരുന്നു അപകടം.

സാരമായി പരുക്കേറ്റ തൊഴിലാളിയെ പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിലും മുഖത്തും തോളത്തും മുറിവുകൾ സംഭവിച്ചതായി മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എന്നാൽ, എഫ്ഐആറിൽ പരുക്കേറ്റയാളുടെ ആരോഗ്യനിലയേക്കാൾ വിശദമായ വിവരങ്ങൾ വാഹനത്തിന് സംഭവിച്ച കേടുപാടുകളെ കുറിച്ചാണ്.

കാറിന്റെ ബോണറ്റിന്റെ ഇടത് വശം, ഹെഡ്‌ലൈറ്റ് ഭാഗം, വീൽ ആർച്ച് എന്നിവക്ക് കേടുപാടുകൾ സംഭവിച്ചുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, വാഹനമോടിച്ച ഡ്രൈവർ എ.കെ. അനന്തുവിന്റെ മെഡിക്കൽ പരിശോധന പോലും നടത്തിയില്ല.

വാഹനം എ.ഐ.ജിയുടേതായതിനാൽ, സംഭവത്തെക്കുറിച്ചുള്ള കേസെടുത്ത രീതിയും അന്വേഷണത്തിലെ നടപടികളും വിവാദമാകുകയാണ്. വാഹനമോടിച്ചിരുന്ന ഡ്രൈവറെ പ്രതിയാക്കാതെ, പകരം പരുക്കേറ്റ തൊഴിലാളിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

പോലീസിന്റെ പതിവ് നടപടിക്രമങ്ങൾ പ്രകാരം, പരുക്കേറ്റയാളുടെ മൊഴി എടുത്ത ശേഷമാണ് കേസ് എടുക്കേണ്ടത്.

എന്നാൽ, ഇവിടെ ഡ്രൈവറുടെ മൊഴി മാത്രം അടിസ്ഥാനമാക്കി കേസെടുത്തത് നിയമപരമായി ചോദ്യം ചെയ്യപ്പെടുന്നു.

Summary: A Sub-Inspector (SI) was caught red-handed by the Vigilance while accepting a bribe for releasing a vehicle involved in an accident. The accused officer has been identified as Maradu SI Gopakumar.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

ഒരേ ദിവസം തന്നെ അതിർത്തി കടന്ന് 5 പാക് ഡ്രോണുകൾ,​ വെടിയുതിർത്ത് സൈന്യം

ഒരേ ദിവസം തന്നെ അതിർത്തി കടന്ന് 5 പാക് ഡ്രോണുകൾ,​ വെടിയുതിർത്ത്...

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക് പരിക്ക്

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക്...

യുവതിയുടെ ബെർത്തിന് മുന്നിൽ മൂത്രമൊഴിച്ച ജഡ്ജിക്ക് ‘പണി’ കിട്ടി! ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മദ്യപിച്ച് ലഹരിയിൽ വനിതാ സഹയാത്രികയുടെ ബെർത്തിന് മുന്നിൽ...

സീറ്റില്ലെങ്കിൽ ടിക്കറ്റില്ല; വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്ത ആഴ്ച മുതൽ

സീറ്റില്ലെങ്കിൽ ടിക്കറ്റില്ല; വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്ത ആഴ്ച മുതൽ ഇന്ത്യൻ...

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി തൃശൂർ: ടിക്കറ്റില്ലാതെ...

ബലാൽസംഗ ശ്രമത്തിനിടെ രക്തസ്രാവം: ബെംഗളൂരുവിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി 18 കാരൻ

ബെംഗളൂരുവിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ബെംഗളൂരുവിൽ...

Related Articles

Popular Categories

spot_imgspot_img