മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് മർദനം

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് മർദനം

ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയെ മർദിച്ചു. ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയിൽ വെച്ചാണ് സംഭവം. വാഹനത്തെ പിന്തുടർന്ന് തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

ആക്രമണത്തിൽ പരിക്കേറ്റ ഷാജൻ സ്കറിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. തൊടുപുഴയിൽ ഒരു വിവാഹ ചടങ്ങിന് എത്തിയതായിരുന്നു ഷാജൻ സ്‌കറിയ.

മുതലക്കോടത്ത് വിവാഹത്തിൽ പങ്കെടുത്ത ശേഷം മൂലമറ്റം റൂട്ടിലുള്ള റിസോർട്ടിൽ നടക്കുന്ന റിസപ്ഷന് പോകവെ വഴിയിൽ വെച്ചാണ് മർദനമേറ്റത്.

ഥാര്‍ ജീപ്പില്‍ എത്തിയ സംഘം ഷാജന്‍ സ്‌കറിയയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. അമിത വേഗതയില്‍ എത്തിയ ഥാര്‍ ഷാജന്‍ സ്‌കറിയയുടെ വാഹനത്തിന്റെ വശത്ത് ഇടിച്ച് മറിച്ചിടാൻ ശ്രമിച്ചെന്നുമാണ് ലഭിക്കുന്ന വിവരം.

അതേസമയം ആറംഗ ഡിവൈഎഫ് ഐ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ‘മറുനാടൻ മലയാളി’ പറയുന്നത്. സിപിഎമ്മിനോട് അനുഭാവമുള്ള ബ്രിട്ടണിലെ പ്രവാസി വ്യവസായിയുടെ നേതൃത്വത്തിൽ ആക്രമണത്തിന് ഗൂഡാലോചന നടന്നു എന്നാണ് ആരോപണം.

ഈ വ്യവസായിക്കെതിരെയുള്ള ചില കാര്യങ്ങൾ ‘മറുനാടൻ മലയാളി’ എന്ന ഷാജൻ സ്‌കറിയയുടെ ചാനൽ വഴി പുറത്തുവിട്ടിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അതിവിശ്വസ്തനായിരുന്നു ഈ പ്രവാസി വ്യവസായി എന്നും മറുനാടൻ മലയാളി ആരോപിച്ചിരുന്നു. ഗോവിന്ദന്റെ മകനെതിരേയും ആക്രമണങ്ങള്‍ നടന്നു. സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ച ശുചിത്വ സാഗരം പദ്ധതിയടക്കം പുറത്തെത്തി.

ഇതിന്റെ പക സിപിഎമ്മിലേയും ഡിവൈഎഫ്‌ഐയിലേയും വിശ്വസ്തരെ ഉപയോഗിച്ച് നടപ്പിലാക്കുകയായിരുന്നു വ്യവസായി എന്നുമാണ് മറുനാടൻ മലയാളി പുറത്തുവിട്ട പ്രധാന ആരോപണങ്ങൾ.

Summary: “Marunadan Malayali owner Shajan Skaria was allegedly assaulted in Thodupuzha, Idukki. Reports state that the attackers followed his vehicle, blocked it, and then attacked him.”

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

‘ആട് 3’ യുടെ റിലീസ് തിയ്യതി പുറത്ത്

'ആട് 3' യുടെ റിലീസ് തിയ്യതി പുറത്ത് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ജയസൂര്യയുടെ...

ഷിംലയിൽ കുടുങ്ങി മലയാളികൾ

ഷിംലയിൽ കുടുങ്ങി മലയാളികൾ ഷിംല: ഹിമാചൽ പ്രദേശത്ത് തുടരുന്ന കനത്ത മഴയും മിന്നൽ...

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

Related Articles

Popular Categories

spot_imgspot_img