ഭൂപതിവ് ചട്ടഭേദഗതി വില്ലനോ ആശ്വാസമോ .. അറിയാം..
ഭൂപതിവ് ചട്ട ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ഇടുക്കി വയനാട് മേഖലയിലെ കർഷകരും പട്ടയം കാത്തിരിക്കുന്നവരും ഏറെ ആശ്വാസത്തിലാണ്.
പട്ടയഭൂമി വകമാറ്റിയാൽ ക്രമീകരിച്ച് നൽകാനുള്ള തടസം നീങ്ങി ഭൂപതിവ് ചട്ട ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം.
പട്ടയഭൂമി വകമാറ്റിയാൽ ക്രമീകരിച്ച് നൽകാനുള്ള തടസം നീങ്ങി. 1500 ചതുരശ്ര അടി വരെയുള്ള നിർമ്മാണങ്ങൾ സൗജന്യമായി ക്രമപ്പെടുത്തി നൽകും.
1500 ചതുരശ്ര അടി വരെയുള്ള നിർമ്മാണങ്ങൾ അപേക്ഷ കിട്ടി 90 ദിവസത്തിനകം ക്രമപ്പെടുത്തും. 1500- 3000 ചതുരശ്ര അടി വരെ ക്രമപ്പെടുത്താൻ ഭൂമിയുടെ ന്യായ വിലയുടെ 5 ശതമാനം കെട്ടി വെക്കണമെന്നും ഭേദഗതിയിൽ പറയുന്നു.
3000 – 5000 ചതുരശ്ര അടി വരെ 10 ശതമാനം, 5000 – 10000 ചതുരശ്ര അടി വരെ 20 ശതമാനം, 10000 – 20000 ചതുരശ്ര അടി വരെ 40 ശതമാനം, 20000 – 40000 ചതുരശ്ര അടി 50 ശതമാനം ഫീസ് നൽകണം.
ക്വാറികൾ പോലുള്ളവയ്ക്ക് മുഴുവൻ ന്യായവിലയും നൽകണമെന്നാണ് ഭേദഗതി. ഇടുക്കി ഉൾപ്പടെയുള്ള ജില്ലകളിലെ ഭൂ ഉടമകളിൽ നിന്നുള്ള ആവശ്യം കണക്കിലെടുത്ത് 2023 ൽ സർക്കാർ ഭൂപതിവ് നിയമം ഭേദഗതി ചെയ്തിരുന്നു.
എന്നാൽ ചട്ടം പ്രാബല്യത്തിലാകാത്തത് കൊണ്ട് നിയമ ഭേദഗതിയുടെ ആനുകൂല്യം ജനങ്ങൾക്ക് ലഭിച്ചിരുന്നില്ല. കൃഷി, വീട് നിർമ്മാണം എന്നിവയ്ക്കായി പതിച്ചു കൊടുത്ത ഭൂമിയിൽ കടകൾ, മറ്റ്
ചെറുകിട നിർമ്മാണങ്ങൾ എന്നിവ ഉണ്ടെങ്കിൽ ഇളവ് നൽകി ക്രമവൽക്കരിച്ച് നൽകുന്നതാണ് നിയമാഭേദഗതിയിലൂടെ ഉണ്ടായ കാതലായ മാറ്റം.
ഇടുക്കിയിലെ കർഷകരിൽ നിന്നും കക്ഷിഭേദമന്യേ രാഷ്ട്രീയപാർട്ടികളിൽ നിന്നും ഉയർന്നുവന്ന സമ്മർദ്ദത്തെ തുടർന്നാണ് 1960ലെ ഭൂപതിവ് നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തിയത്.
എന്നാൽ ചട്ട ഭേദഗതിയിൽ പോരായ്മകളുണ്ടെന്ന് കാട്ടി പ്രതിപക്ഷം രംഗത്ത് വന്നു.
പട്ടയഭൂമിയിലെ നിർമാണങ്ങൾ ക്രമപ്പെടുത്തുന്നതിന് പിഴ ഈടാക്കി സർക്കാർ ജനങ്ങളെ
കൊള്ളയടിക്കാൻ ശ്രമിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് യുഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി പ്രതിികരിച്ചു.
വെളിച്ചെണ്ണ സംസ്‌കരണം ഹിറ്റ് ; ഇടുക്കിയിൽ കാട്ടുപന്നി ശല്യം കുറയുന്നു
ക്രമപ്പെടുത്തലിന്റെ പേരിൽ ഒരു പൈസപോലും പിഴ നൽകേണ്ട ബാധ്യത ജനങ്ങൾക്കില്ല. പിഴ ഈടാക്കാൻ സർക്കാരിന് അവകാശവുമില്ല. പട്ടയഭൂമിയിലെ അനധികൃത നിർമാണം ക്രമപ്പെടുത്തൽ എന്ന സർക്കാർ വാദഗതി ശരിയല്ല.
കാലാകാലങ്ങളിലെ സർക്കാരിന്റെ കെട്ടിട നിർമ്മാണ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ നിർമിച്ചതും നിശ്ചിത ലൈസൻസ് ഫീസ്, റവന്യൂ ടാക്സ്, ലേബർ സെസ് എന്നിവ അടച്ചതുമായ കെട്ടിടങ്ങളെ അനധികൃതമെന്ന് സർക്കാർ ചിത്രീകരിക്കുന്നത് വിചിത്രമാണ്.
ഭൂമി കൃഷിക്കും ഭവന നിർമാണത്തിനും എന്നതിനോടൊപ്പം മറ്റ് നിർമാണ ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്ന് മുൻകാല പ്രാബല്യത്തോടെ ചട്ടത്തിൽ ഭേദഗതി വരുത്തി എളുപ്പത്തിൽ പരിഹരിക്കാമായിരുന്നു.
വിഷയം വഷളാക്കി ജനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള ഒരു മാർഗമായി സർക്കാർ മാറ്റിയെടുത്തിരിക്കുകയാണെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു.
കാബിനറ്റ് യോഗത്തിൽ 1964 ലെ പട്ടയ വസ്തുവിൽ, വ്യവസ്ഥകൾ ലംഘിച്ച് എന്ന പേരിൽ കെട്ടിടങ്ങൾ നിർമിച്ചവ ക്രമവത്കരിക്കുന്നതിന് പ്രത്യേക വകുപ്പുകൾ കൂട്ടി ചേർത്തുള്ള ചട്ടം ഭേദഗതിക്ക് അംഗീകാരം നൽകിയതിന്റെ ലക്ഷ്യം വൻ പണപ്പിരിവെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.
സർക്കാർ അനുമതി വാങ്ങി നിർമിച്ച കെട്ടിടങ്ങൾക്കുമേലെ പല തട്ടുകളിലായി കൂടുതൽ ഫീസ് ഏർപ്പെടുത്തിയാണ് ക്രമവത്കരണം സൂചിപ്പിച്ചിട്ടുള്ളത്.
ഈ അന്യായത്തിന് ഫീസ് നിർണ്ണയിക്കുന്ന ഉദ്യോഗസ്ഥർ വൻ പണപ്പിരിവും നടത്തും. സിപിഎം നേതാക്കളും, ഉന്നത നേതൃത്വവും അതിന്റെ പങ്കു പറ്റുകയും ചെയ്യും. ഈ അഴിമതിക്ക് വേണ്ടി മാത്രമാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചത്.
2019 ആഗസ്റ്റ് 23 ന് പട്ടയ വസ്തുവിൽ മറ്റ് നിർമാണങ്ങൾ അനുവദിക്കില്ലെന്നും, നിർമിച്ചവ കണ്ടു കെട്ടി പാട്ടത്തിനു നൽകുമെന്നുമുള്ള തരത്തിലുളള തീരുമാനമാണ് കരിനിയമമായി അടിച്ചേൽപ്പിച്ചത്. സുതാര്യമായ കാര്യങ്ങളിൽ അനാവശ്യമായി സർക്കാർ ഇടപ്പെട്ട് കാര്യങ്ങൾ കുഴപ്പത്തിലാക്കിയത്.
2024 ജൂൺ 7 എന്ന വിജ്ഞാപനം പുറത്തിറങ്ങിയ ദിവസം വരെയുള്ള നിർമാണങ്ങൾക്ക് മാത്രം ക്രമവൽക്കരണവും, തുടർന്നങ്ങോട്ട് പട്ടയ വസ്തുവിൽ മറ്റ് നിർമാണങ്ങൾ പാടില്ല എന്ന തരത്തിലുമാണ് മന്ത്രിസഭാ അംഗീകാരം വന്നിരിക്കുന്നത്.
പട്ടയ വസ്തുവിൽ കാലാനുസൃതമായ നിർമാണങ്ങൾ അനുവദിക്കും എന്ന ഭേദഗതി ചട്ടങ്ങളിൽ വരുത്തേണ്ടത് കൂടുതൽ സങ്കീർണ്ണമാക്കി.
ഭാവിയിൽ സമ്പൂർണമായ നിർമാണ നിരോധനം അടിച്ചേൽപ്പിച്ച സർക്കാരിനെതിരായ പ്രക്ഷോഭം തുടരുമെന്നും, അന്യായമായ ചട്ടഭേദഗതി പിൻവലിക്കണമെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു.
Summary: Kerala Cabinet approves land reforms amendment, removing hurdles in reallocating title-deed lands. Farmers and title-deed applicants in Idukki and Wayanad get major relief.









