സ്വർണം പണയപ്പെടുത്തി 50 ലക്ഷം തട്ടി; ഇടുക്കിയിൽ ബാങ്ക് മാനേജർ അറസ്റ്റിൽ
സ്വർണ്ണം പണയപ്പെടുത്തിയ പലരിൽ നന്നായി അമ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത ബാങ്ക് മാനേജർ വണ്ടൻമേട്പോലീസിന്റെ പിടിയിൽ.
വണ്ടിപ്പെരിയാർ വള്ളക്കടവ് ഇടപറമ്പിൽ രാജേഷ് ഇ.ആർ. എന്ന ആളാണ് പിടിയിലായത്. ഇയാളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
രാജേഷ് 2009 മുതൽ മാനേജരായി ജോലി ചെയ്തുവന്നിരുന്ന മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിൻ്റെ അണക്കര ബ്രാഞ്ചിലാണ്
വൻ തട്ടിപ്പ് നടന്നിരിക്കുന്നത്. പുതിയ മാനേജർ ജോലിയിൽ പ്രവേശിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്.
ബാങ്കിൻ്റെ സോണൽ മാനേജരുടെ പരാതിയെ തുടർന്ന് വണ്ടൻമേട്പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജേഷ് പിടിയിലാകുന്നത്. തട്ടിപ്പിൻ്റെ ചുരുളഴിഞ്ഞതോടെ നിരവധി പേരാണ് പരാതിയുമായി എത്തുന്നതും.
ബാങ്കിൽ പണയം വക്കാൻ എത്തിയ നിരവധി പേരുടെ പക്കൽ നിന്നും
പണവും സ്വർണ്ണ ഉരിപ്പടികളും കൈപ്പറ്റി വ്യാജ രസീത് നൽകുകയായിരുന്നു.
ഈ സ്വർണ്ണ ഉരുപ്പടികൾ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ചതായും വിൽപന നടത്തിയതായും പോലീസ് കണ്ടെത്തി.
പുറ്റടിയിൽ പ്രവർത്തിക്കുന്ന കോർഡിയൽ ഗ്രാമീൺ എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നും ഏഴ് പവൻ സ്വർണ്ണം കണ്ടെത്തുകയും ചെയ്തു.കൂടുതൽ അന്വേഷണത്തിനു ശേഷമേ തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കാൻ സാധിക്കൂ എന്നാണ് പോലീസ് പറയുന്നത്.
പരാതി ലഭിച്ചതിനെ തുടർന്ന് ഇടുക്കി എസ് പി കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോൻ എ.,വണ്ടൻമേട് സി ഐ ഷൈൻകുമാർ എ., എന്നിവരുടെ നിർദ്ദേശപ്രകാരം എസ് ഐ മാരായ ബിനോയി എബ്രഹാം, പ്രകാശ് ഡി., എസ് സി പി ഒ മാരായ ജയൻ എൻ., ജയ്മോൻ ആർ., കൃഷ്ണ
കുമാർ,അഭിലാഷ് ആർ. , സിപിഒ മാരായ രാജേഷ് മോൻ ഡി., ബിനുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ധർമസ്ഥല കേസിൽ വമ്പൻ ട്വിസ്റ്റ്; പറഞ്ഞതെല്ലാം പച്ചക്കള്ളം, മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ
ധർമസ്ഥല: വൻ വിവാദത്തിന് കാരണമായ ധർമസ്ഥല കേസിലെ പരാതിക്കാരനെ അറസ്റ്റ് ചെയ്‌ത് പോലീസ്.
മുൻ ശുചീകരണ തൊഴിലാളിയെയാണ് അറസ്റ്റ് ചെയ്‌തത്. ലൈഗികാതിക്രമം നടത്തി സ്‌ത്രീകളെ കൊന്ന് നേത്രാവതി നദിക്കരയിൽ കുഴിച്ചുമൂടിയെന്നായിരുന്നു ആരോപണം.
എന്നാൽ അരക്കോടി രൂപ ചെലവഴിച്ച് നദിക്കരയിൽ കുഴിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്തിയിയുന്നില്ല.
അതിനാൽ, തന്നെ വെളിപ്പെടുത്തൽ നടത്തിയയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു.
അതിനിടെ 2003ൽ ധർമസ്ഥല ക്ഷേത്ര പരിസരത്ത് നിന്നും കാണാതായ അനന്യ ഭട്ടിന്റെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട് നേരത്തേ മൊഴി മാറ്റി പറഞ്ഞിരുന്നു.
തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്‌തതെന്നും ആണ് സുജാത ഭട്ട് വെളിപ്പെടുത്തിയത്.
ഗിരീഷ് മട്ടന്നവറും ടി ജയന്തും കാരണമാണ് താൻ കള്ളം പറഞ്ഞത്. രാജ്യത്തെ ജനങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു.
ഈ വിവാദങ്ങൾ അവസാനിപ്പിച്ച് സമാധാനപരമായി ജീവിക്കാൻ അനുവദിക്കണമെന്നും അവർ പറഞ്ഞു.
പറഞ്ഞതെല്ലാം വാസ്‌തവ വിരുദ്ധമാണെന്നും അവർക്ക് മകളില്ലെന്നും സുജാതയുടെ സഹോദരനും പറഞ്ഞു.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സുജാത വീടുവിട്ട് പോയതാണ്. നാൽപ്പത് വർഷത്തിനിടെ അത്യപൂർവമായി മാത്രമേ ബന്ധുക്കളെ സന്ദർശിച്ചിരുന്നുള്ളു.
എന്നാൽ ഒരു വർഷത്തിന് മുമ്പ് വീട്ടിൽ വന്നപ്പോൾ പോലും മകളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ പറഞ്ഞിരുന്നില്ലെന്നും അവരിപ്പോൾ വലിയ കോടീശ്വരിയാണെന്നും സഹോദരൻ പറയുന്നു.
നേരത്തെ മംഗളൂരുവിലും മണിപ്പാലിലും മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്നു മകൾ അനന്യ എന്നാണ് സുജാത നേരത്തേ അവകാശപ്പെട്ടിരുന്നത്.
എന്നാൽ, ഈ സ്ഥാപനത്തിലെ ഔദ്യോഗിക രേഖകളിലൊന്നും അനന്യ ഭട്ടിന്റെ പേരില്ലെന്ന് ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.