വഞ്ചനാ കേസില്‍ ഡൊണാള്‍ഡ് ട്രംപിന് ആശ്വാസം; 454 മില്യണ്‍ ഡോളറിന്റെ റദ്ദാക്കി കോടതി; ‘സമ്പൂര്‍ണവിജയം’ എന്ന് ട്രംപ്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വഞ്ചനാ കേസിൽ കീഴ്ക്കോടതി ചുമത്തിയ 454 മില്യൺ ഡോളർ പിഴ അപ്പീൽ കോടതി റദ്ദാക്കി. അഞ്ചംഗ ബെഞ്ചായിരുന്നു ഈ വിധി പുറപ്പെടുവിച്ചത്.
പൗരന്മാർക്ക് സർക്കാർ അമിതമായ ശിക്ഷകൾ ചുമത്തുന്നത് വിലക്കുന്നതായി ഭരണഘടനയിലെ എട്ടാം ഭേദഗതിയിൽ വ്യക്തമാക്കിയിരിക്കുന്നതിനെയാണ് കോടതി വിധിയിൽ പരാമർശിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ന്യൂയോർക്ക് കോടതി ട്രംപിനെയും ട്രംപ് ഓർഗനൈസേഷനെയും വഞ്ചനയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി പിഴ ചുമത്തിയത്. ഈ വിജയത്തെ “സമ്പൂർണ വിജയം” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
കുറ്റം നടന്നിട്ടുണ്ടെങ്കിലും ചുമത്തിയ പിഴ അനാവശ്യമായും അമിതമായുമാണെന്ന് അപ്പീൽ കോടതി വിധിയിൽ വ്യക്തമാക്കി. ഇതിനെതിരെ റിവ്യൂ ഹർജി നൽകുമെന്ന് ന്യൂയോർക്ക് അറ്റോർണി ജനറലിന്റെ ഓഫീസ് അറിയിച്ചു.
ഇൻഷുറൻസ് കമ്പനികളെയും ബാങ്കുകളെയും മറ്റു ധനകാര്യ സ്ഥാപനങ്ങളെയും വഞ്ചിച്ച് നേട്ടങ്ങൾ നേടുന്നതിനായി ട്രംപ് തന്റെ സാമ്പത്തിക ശേഷി കൃത്രിമമായി ഉയർത്തിക്കാട്ടിയെന്നാണ് കേസ്.
2024 ഫെബ്രുവരിയിൽ കീഴ്ക്കോടതി ആദ്യം 355 മില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു. പിഴ അടയ്ക്കാൻ ട്രംപ് തയ്യാറാകാതിരുന്നതിനാൽ പലിശയോടൊപ്പം അത് 454 മില്യൺ ഡോളറായി ഉയർന്നു.
എന്നാൽ, ട്രംപ് മേൽക്കോടതിയെ സമീപിച്ചതോടെ ഇപ്പോഴത്തെ വിധി അദ്ദേഹത്തിന് അനുകൂലമായി മാറി.
കുടിയേറ്റ നിയമങ്ങളിൽ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങൾക്ക് വേദിയൊരുക്കി ട്രംപ് ഭരണകൂടം; ‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയിൽ മലയാളികൾ ഉൾപ്പെടെ ആശങ്കയിൽ
വാഷിങ്ടൺ ∙ അമേരിക്കൻ കുടിയേറ്റ നിയമങ്ങളിൽ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങൾക്ക് വേദിയൊരുക്കി ട്രംപ് ഭരണകൂടം.
രാജ്യത്ത് നിലവിൽ വീസയോടെ കഴിയുന്ന അഞ്ചരക്കോടിയിലധികം വിദേശികളുടെ രേഖകൾ പുനഃപരിശോധിക്കാനുള്ള നീക്കത്തിലാണ് ഭരണകൂടമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ദേശീയ സുരക്ഷ ശക്തിപ്പെടുത്തുകയും നിയമവിരുദ്ധ കുടിയേറ്റം തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ കർശന നടപടികൾ.
ഇതോടെ, അമേരിക്കയിൽ പഠിക്കുന്നതും ജോലി ചെയ്യുന്നതുമായ മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് വിദേശികളിൽ വലിയ ആശങ്കയുണർന്നു.
പുതിയ നിർദേശങ്ങൾ പ്രകാരം ടൂറിസ്റ്റ് വീസ, സ്റ്റുഡന്റ് വീസ, എച്ച്-1ബി പോലുള്ള തൊഴിൽ വീസ, കുടുംബാംഗങ്ങൾക്ക് അനുവദിച്ച വീസ തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള വീസകളും പരിശോധനയ്ക്ക് വിധേയമാകും.
വീസ അനുവദിച്ച സമയത്ത് നൽകിയ വിവരങ്ങളിൽ പൊരുത്തക്കേടുകളുണ്ടോയെന്ന്, അപേക്ഷകർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന്, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുണ്ടോയെന്ന് തുടങ്ങിയ കാര്യങ്ങൾ ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ പരിശോധിക്കും.
സംശയം തോന്നുന്നവരുടെ വീസകൾ മുന്നറിയിപ്പില്ലാതെ തന്നെ റദ്ദാക്കാനും തുടർ നടപടി സ്വീകരിക്കാനും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് അധികാരം ലഭിക്കും.
ട്രംപിന്റെ രണ്ടാം ഭരണകാലത്ത് നാടുകടത്തൽ നടപടികൾ ഗണ്യമായി വർധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും, ആദ്യ മാസങ്ങളിൽ തന്നെ മുൻ വർഷങ്ങളിലെ ശരാശരിയെക്കാൾ വളരെ ഉയർന്ന തോതിലാണ് നാടുകടത്തൽ നടന്നുകൊണ്ടിരിക്കുന്നത് എന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് നാടുകടത്തപ്പെടുന്നവരിൽ ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടുതലാണെന്ന് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
വീസ കാലാവധി കഴിഞ്ഞവരും രേഖകളിൽ ക്രമക്കേട് കണ്ടെത്തിയവരുമായ ആയിരക്കണക്കിന് ഇന്ത്യക്കാർ ഇതിനകം നാടുകടത്തപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ടെക്‌നോളജി മേഖലയിൽ ജോലി ചെയ്തിരുന്ന നിരവധി ഇന്ത്യക്കാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ ആശങ്ക.