സ്കൂൾ ബസിന് പിറകിൽ ടോറസ് ലോറി ഇടിച്ചു
മൂവാറ്റുപുഴ: സ്കൂൾ ബസിന് പിറകിൽ ടോറസ് ലോറി ഇടിച്ച് അപകടം. ഇരുപതോളം സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മൂവാറ്റുപുഴ മണിയംകുളത്താണ് അപകടമുണ്ടായത്.
ഇന്ന് രാവിലെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ സ്കൂൾ ബസ് മറ്റൊരു സ്കൂൾ വാഹനത്തിന് പിറകിലിടിക്കുകയും ചെയ്തു. അപകടത്തിൽ ഇരുവാഹനത്തിലുമുണ്ടായിരുന്ന ഇരുപതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
ഇവരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. വിദ്യാർത്ഥികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ
കൊല്ലം: നഗരത്തിൽ സിറ്റി പൊലീസിന്റെ ഓപ്പറേഷൻ റൈഡർ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 17 ഡ്രൈവർമാർ പിടിയിലായി. പിടിയിലായവരിൽ ഒരു കെഎസ്ആർടിസി ഡ്രൈവർ, അഞ്ച് സ്കൂൾ ബസ് ഡ്രൈവർമാർ എന്നിവരും ഉൾപ്പെടുന്നു.
കൊല്ലം നഗരത്തിൽ സ്വകാര്യ, കെഎസ്ആർടിസി, സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു സിറ്റി പൊലീസിൻറെ മിന്നൽ പരിശോധന.
പിടിയിലായവരിൽ അഞ്ച് സ്കൂൾ ബസ് ഡ്രൈവർമാരുമുണ്ട്. ബ്രത്ത് അനലൈസർ ഉപയോഗിച്ചായിരുന്നു പരിശോധന.
രണ്ടര മണിക്കൂർ മാത്രം നീണ്ടു നിന്ന പരിശോധനയിലാണ് ഒരു കെഎസ്ആർടിസി ബസും പത്ത് സ്വകാര്യ ബസുകളും അഞ്ച് സ്കൂൾ ബസുകളും കോൺട്രാക്ട് വ്യവസ്ഥയിൽ തൊഴിലാളികളെ കൊണ്ട് പോകുകയായിരുന്ന ഒരു ടെമ്പോ ട്രാവലറും പിടിച്ചെടുക്കുകയും ഈ ബസുകളിലെ 17 ഡ്രൈവർമാരെയും പിടികൂടിയത്.
രാവിലെ 6.30 മുതൽ 8.30 വരെ നടന്ന രണ്ട് മണിക്കൂർ നീണ്ട മിന്നൽ പരിശോധനയിലാണ് നടപടികൾ ഉണ്ടായത്. ബ്രത്ത് അനലൈസർ ഉപയോഗിച്ചായിരുന്നു പരിശോധന.
പിടികൂടിയ വാഹനങ്ങൾ
കരുനാഗപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഒരു കെഎസ്ആർടിസി ബസ്
മൂന്ന് സ്കൂൾ ബസുകൾ
രണ്ട് കോളേജ് ബസുകൾ
പത്ത് സ്വകാര്യ ബസുകൾ
ഒരു ടെമ്പോ ട്രാവലർ
ഇവയാണ് പിടിച്ചെടുത്തത്. ഡ്രൈവർമാരെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി.
പരിശോധനയെക്കുറിച്ചുള്ള വിവരം വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ചില സ്വകാര്യ ബസ് ഡ്രൈവർമാർക്ക് ചോർന്നതായി ആരോപണമുണ്ട്.
ഇതിന്റെ പിന്നാലെ പല സ്ഥലങ്ങളിലും സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെച്ചുവെന്നാണ് വിവരം.
പരിശോധനയ്ക്ക് നേതൃത്വം നൽകിയത് കൊല്ലം എസിപി എസ്. ഷെരീഫ്. കൊല്ലം വെസ്റ്റ് സി.ഐ. ഫയാസ്, ഈസ്റ്റ് എസ്.ഐ. വിപിൻ, കിളികൊള്ളൂർ എസ്.ഐ. ശ്രീജിത്ത്, ഇരവിപുരം എസ്.ഐ. ജയേഷ്, ജൂനിയർ എസ്.ഐ. സബിത എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Summary: A school bus accident in Muvattupuzha, Maniyamkulam left around 20 students injured after a Taurus lorry rammed into the bus from behind. The incident occurred early this morning, raising concerns about road safety for school children.









