ഫോറൻസിക് അപാകതയുടെ നേർകാഴ്ച്ച; ഒരു വർഷമായിട്ടും ഒരു ഫോണിന്റെ ലോക്ക് പോലും തുറക്കാനാവാതെ… ജീവനൊടുക്കിയ എപിപി അനീഷ്യയുടെ ഐഫോൺ ഗുജറാത്തിലേക്ക്

ഫോറൻസിക് അപാകതയുടെ നേർകാഴ്ച്ച; ഒരു വർഷമായിട്ടും ഒരു ഫോണിന്റെ ലോക്ക് പോലും തുറക്കാനാവാതെ… ജീവനൊടുക്കിയ എപിപി അനീഷ്യയുടെ ഐഫോൺ ഗുജറാത്തിലേക്ക്

കൊല്ലം ∙ പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്. അനീഷ്യ (44) ആത്മഹത്യ ചെയത് ഒരു വർഷം കഴിഞ്ഞിട്ടും കേസിലെ നിർണായക തെളിവായ ഐഫോൺ തുറക്കാൻ സംസ്ഥാന ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല. സംസ്ഥാന ഫോറൻസിക് ലബോറട്ടറി ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ഫോൺ അൺലോക്ക് ചെയ്ത് വിവരങ്ങൾ വീണ്ടെടുക്കുന്നതിനായി ഗുജറാത്തിലെ നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിലേക്ക് (NFSU) അയക്കാൻ സർക്കാർ അനുമതി നൽകി. ഇതിനായി 19,004 രൂപ ചെലവ് അനുവദിച്ചിട്ടുമുണ്ട്.

2024 ജനുവരി 21-നാണ് പരവൂർ മുൻസിഫ് കോടതിയിൽ എപിപിയായിരുന്ന അനീഷ്യയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരിൽ നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമായത് എന്ന് സൂചിപ്പിക്കുന്ന 19 പേജുള്ള ആത്മഹത്യ കുറിപ്പും, സുഹൃത്തുക്കൾക്ക് അയച്ച ശബ്ദ സന്ദേശങ്ങളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നാൽ, തെളിവുകളുടെ ഭൂരിഭാഗവും അനീഷ്യയുടെ ഐഫോണിലുണ്ടെന്നാണ് സംശയം.

ഒരു വർഷത്തിലേറെയായി ഫോൺ പാസ്‌വേഡ് തുറക്കാനാകാത്തത് സംസ്ഥാന ഫോറൻസിക് സംവിധാനത്തിന്റെ പരിമിതികളെ തുറന്നുകാട്ടുന്നതായി വിലയിരുത്തപ്പെടുന്നു. നിർണായക കേസുകളിലെ ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്യാൻ മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കുന്നത് അന്വേഷണത്തിൽ താമസവും സുരക്ഷാ ആശങ്കകളും സൃഷ്ടിക്കുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മുമ്പും കേരളത്തിലെ ഫോറൻസിക് സംവിധാനങ്ങളുടെ അപാകതകളെക്കുറിച്ച് ഹൈക്കോടതി വരെ വിമർശനമുയർത്തിയിട്ടുണ്ട്.

അനീഷ്യയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് കുടുംബം കഴിഞ്ഞ വർഷം ഗവർണറോട് നിവേദനം നൽകിയിരുന്നു. പ്രതികളെ സംരക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം. ജോലി സ്ഥലത്ത് ഉണ്ടായ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന നിലപാടിലാണ് അന്വേഷണം.

കേസിൽ ആത്മഹത്യ പ്രേരണ കുറ്റത്തിന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുൽ ജലീൽ, എപിപി ശ്യാംകൃഷ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് അവർക്ക് ജാമ്യം ലഭിച്ചു. എന്നാൽ, തെളിവുകളുണ്ടായിട്ടും മറ്റു പ്രതികളിലേക്കുള്ള അന്വേഷണം മുന്നോട്ടുപോകുന്നില്ല എന്നും, ഇപ്പോഴുള്ള പ്രതികൾക്കെതിരെയും തെളിവ് ശേഖരണം കാര്യമായിട്ടില്ലെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.

വ്യാജ രേഖകൾ ഉണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ജസ്റ്റിസ് ഫോർ അനീഷ്യ ആക്ഷൻ കൗൺസിൽ ആരോപിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും കുടുംബം സമീപിച്ചിരിക്കുകയാണ്.

മാനസികമായി പീഡിപ്പിച്ചു; കോൺഫിഡൻഷ്യൽ റിപ്പോർട്ട് പുറത്താക്കി;എപിപി അനീഷ്യ ആത്മഹത്യ ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ

കൊല്ലം: എപിപി അനീഷ്യ ആത്മഹത്യ ചെയ്ത കേസിൽ പ്രതികൾ പിടിയിൽ. പരവൂർ കോടതിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പി അബ്ദുൾ ജലീൽ, എ പി പി ശ്യാം കൃഷ്ണ എന്നിവരെയാണ് ഇന്നലെ ക്രൈംബ്രാഞ്ച് പിടികൂടിയത്. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കോടതിയിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കിയ പ്രതികളെ പീന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുക കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ രണ്ട് പേർക്കും ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകിയിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നുമുള്ള ഉപാധിയിലായിരുന്നു ജാമ്യം. കഴിഞ്ഞ ജനുവരി 21 നാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു അനീഷ്യ. ജോലി സ്ഥലത്ത് മാനസിക പീഡനം നേരിട്ടുവെന്ന് സൂചിപ്പിക്കുന്ന, അനീഷ്യയുടെ ശബ്ദ സന്ദേശങ്ങളും പുറത്ത് വന്നിരുന്നു. തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും കോൺഫിഡൻഷ്യൽ റിപ്പോർട്ട് പുറത്താക്കിയെന്നും ശബ്ദ സന്ദേശത്തിൽ അനീഷ്യ പറയുന്നുണ്ട്.

ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടായി. ഒരു തെറ്റും ചെയ്തില്ല. സ്ത്രീ എന്ന പരിഗണന നൽകിയില്ല. തന്നെ ആളുകളുടെ ഇടയിൽ വെച്ച് അപമാനിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് അനീഷ്യ ശബ്ദ സന്ദേശത്തിൽ ഉന്നയിക്കുന്നത്.

ENGLISH SUMMARY:

One year after APP Aneeshya’s suicide in Kollam, Kerala Crime Branch is still unable to unlock her iPhone. The device has now been sent to Gujarat for forensic analysis. Family demands a CBI probe into workplace harassment allegations.

spot_imgspot_img
spot_imgspot_img

Latest news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

Other news

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ബാങ്കോക്ക്: തായ്‌ലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ പെയ്‌തോങ്താൻ...

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന ‘ഡ്രൈവർ അമ്മ’

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന 'ഡ്രൈവർ അമ്മ' 72 കാരിയായ മലയാളി മണിയമ്മയുടെ...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി വടകര: ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് അധ്യാപകൻ...

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ അമ്മ മടങ്ങിയെത്തിയപ്പോൾ

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ...

Related Articles

Popular Categories

spot_imgspot_img