ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; നാലു മരണം
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് നാലു പേർ മരിച്ചു. മിന്നൽ പ്രളയത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.
ശനിയാഴ്ച അര്‍ധരാത്രിയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
ദേശീയപാതയും റെയിൽവേ ട്രാക്കും പൊലീസ് സ്റ്റേഷനും കേടുപാടുകൾ സംഭവിച്ചതായി ജമ്മുവിൽ നിന്നുള്ള എംപിയും കേന്ദ്ര മന്ത്രിയുമായ ജിതേന്ദ്ര സിങ് പറഞ്ഞു.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഒമർ അബ്ദുല്ല രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ജനങ്ങളെ സുരക്ഷിതരാക്കാനും നിർദേശം നൽകി. മേഖലയിൽ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സാഹചര്യം കണക്കിലെടുത്ത് നദികളുടെ തീരത്തേക്കും, മണ്ണിടിച്ചിലിനു സാധ്യതയുള്ള സ്ഥലങ്ങളിലേക്കും യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
സൈന്യവും ജില്ലാ ഭരണകൂടവും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും രക്ഷാപ്രവർത്തനം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം ഈയാഴ്ച ജമ്മു ഡിവിഷനിലെ കിശ്ത്വാഡിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണം 60 പിന്നിട്ടു.
ഇവരിൽ ഇതിൽ രണ്ടുപേർ സിഐഎസ്എഫ് ജവാന്മാരാണ്. ദുരന്തത്തിൽ നൂറിലേറെ പേർക്കു പരുക്കേറ്റു. നിരവധിപേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ 115.6 മില്ലീമീറ്ററിൽ നിന്ന് 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് ‘അതിശക്തമായ മഴ’ (Very Heavy Rainfall) വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രവചനം.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടങ്ങളിൽ 64.5 മില്ലീമീറ്ററിൽ നിന്ന് 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയും, സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ ഇടത്തരം മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ഇപ്പോൾ തെക്കൻ ഛത്തീസ്ഗഢ് പ്രദേശത്ത് ന്യൂനമർദ്ദം നിലനിൽക്കുന്നു. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി കുറഞ്ഞ് നാളെയോടെ ഗുജറാത്തിന് മുകളിൽ ചക്രവാതച്ചുഴിയായി മാറാനാണ് സാധ്യത.
അതേസമയം, വടക്കുപടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ നാളെയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് പ്രവചനം.
ഈ സാഹചര്യത്തിൽ, വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കാനാണ് സാധ്യത. നാളെയും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. മത്സ്യബന്ധനത്തിന് നാളെവരെ വിലക്ക് തുടരുകയും ചെയ്യും.
Summary: A cloudburst in Kathua district, Jammu & Kashmir, triggered a lightning flood, leaving four dead and several injured. The incident occurred around midnight on Saturday, causing widespread panic and damage in the affected region.